കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ജിയോ 5 ജി എത്തും; 'പ്ലാന്‍' വ്യക്തമാക്കി മുകേഷ് അംബാനി

Google Oneindia Malayalam News

രാജ്യത്ത് 5 ജി എന്ന ആ വലിയ സ്വപ്‌നം ഇന്ന് സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങള്‍ രാജ്യത്തിന് സമര്‍പ്പിച്ചു. ഡല്‍ഗിഹിയില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി 5 ജി സേവനങ്ങള്‍ സമര്‍പ്പിച്ചത്.

അഹമ്മദാബാദ്, ബംഗളൂരു, ഛണ്ഡീഗഢ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നോ, മുംബൈ, പൂനെ എന്നിവിടങ്ങളിൽ ആണ് ആദ്യം 5 ജി സേവനം ലഭ്യമാക്കുക എന്നാണ് വ്യക്തമാക്കിയത്. ചടങ്ങിൽ റിലയൻസ്- ജിയോ, എയ്ർടെൽ, വോഡഫോൺ-ഐഡിയ മേധാവികൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.

1

ഇതിന് പിന്നാലെ സുപ്രധാന പ്രഖ്യാപനുവുമായി എത്തിയിരിക്കുകയാണ് വ്യവസായി മുകേഷ് അംബാനി. ജിയോയുടെ 'യഥാർത്ഥ' 5ജി സേവനങ്ങൾ 2023 ഡിസംബറോടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തും എന്നാണ് അദ്ദേഹം ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അതേസമയം, കൊൽക്കത്ത, ഡൽഹി, മുംബൈ, ചെന്നൈ എന്നീ 4 നഗരങ്ങളിൽ ജിയോ 5G സേവനങ്ങൾ ദീപാവലിയോടെ 5 ജി സേവനങ്ങൾ ലഭ്യം ആകുമെന്നാണ് സൂചന.

'നീ എന്താ പെണ്ണാവുകയാണോ, ബ്ലൂ ഫിലിമില്‍ അഭിനയിക്കാനാണോ പോകുന്നത്'; പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് വിദ്യാര്‍ഥി'നീ എന്താ പെണ്ണാവുകയാണോ, ബ്ലൂ ഫിലിമില്‍ അഭിനയിക്കാനാണോ പോകുന്നത്'; പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് വിദ്യാര്‍ഥി

2

ഈ അവസരത്തിൽ വളരെ അഭിമാനിക്കുന്നുവെന്നും ഇന്ത്യൻ മൊബൈൽ കോൺഗ്രസ് ഇനി ഏഷ്യൻ മൊബൈൽ കോൺഗ്രസും ഗ്ലോബൽ മൊബൈൽ കോൺഗ്രസും ആയി മാറുമെന്നും അതിന് തങ്ങൾത്ത് നേതൃത്വം നൽകാൻ കഴിയുമെന്നും അംബാനി പറഞ്ഞു.അധിക നിക്ഷേപം ഇല്ലാതെ നിലവിലുള്ള ആശുപത്രികളെ സ്മാര്‍ട്ട് ഹോസ്പിറ്റലുകളാക്കി മാറ്റുന്നതിലൂടെ ഗ്രാമീണ, വിദൂര പ്രദേശങ്ങളിലേക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണം ആളുകള്‍ താങ്ങാനാകുന്ന വിലയ്ക്ക് 5ജിയിലൂടെ എത്തിക്കാന്‍ കഴിയും.

കെജ്രിവാളിനെ അത്താഴത്തിന് വിളിച്ച ആ ഓട്ടോഡ്രൈവര്‍ മോദി ആരാധകന്‍!! വന്‍ ട്വിസ്റ്റ്‌<br />കെജ്രിവാളിനെ അത്താഴത്തിന് വിളിച്ച ആ ഓട്ടോഡ്രൈവര്‍ മോദി ആരാധകന്‍!! വന്‍ ട്വിസ്റ്റ്‌

3

ഇത് ഇന്ത്യയിലെവിടെയും മികച്ച ഡോക്ടര്‍മാരുടെ സേവനം ഡിജിറ്റലായി ലഭ്യമാക്കുകയും ഡയഗ്‌നോസ്റ്റിക്‌സിന്റെ വേഗതയും കൃത്യതയും മെച്ചപ്പെടുത്തുകയും ഒറിയല്‍ ടൈം ക്ലിനിക്കല്‍ തീരുമാനം എടുക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുമെന്നും ഇതെല്ലാം എല്ലാ ഇന്ത്യക്കാരുടെയും ആരോഗ്യവും സമ്പത്തും സന്തോഷവും വര്‍ദ്ധിപ്പിക്കുമെന്നും അംബാനി പറയുന്നു.

Video: ആംബുലന്‍സിന് കടന്നുപോകാന്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നിര്‍ത്തിയിട്ടു; വൈറലായി വീഡിയോVideo: ആംബുലന്‍സിന് കടന്നുപോകാന്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നിര്‍ത്തിയിട്ടു; വൈറലായി വീഡിയോ

4

കൃഷി, സേവനങ്ങള്‍, വ്യാപാരം, വ്യവസായം, ഇന്‍ഫോര്‍മല്‍ സെക്ടര്‍, ഗതാഗതം, ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ ഡിജിറ്റലൈസേഷനും ഇന്റലിജന്റ് ഡാറ്റ മാനേജ്മെന്റും വേഗത്തിലാവുന്നതോടെ ഇന്ത്യയിലെ നഗരവു ഗ്രാമവും തമ്മിലുള്ള വിടവ് നികത്താന്‍ 5ജിക്ക് കഴിയുമെന്നും അദ്ദേഹം പറയുന്നു ''ഇത് എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും വലിയ കാര്യക്ഷമത സൃഷ്ടിക്കും, ഇന്ത്യയെ നൂതനാശയങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയും കാലാവസ്ഥാ പ്രതിസന്ധി ലഘൂകരിക്കാന്‍ നമ്മളെ സഹായിക്കുകയും ചെയ്യും,'' അംബാനി പറയുന്നു

English summary
Mukesh Ambani said that Jio 5G will available in all the cities and villages of India by december, 2023
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X