Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി പേടിയുടെ രാഷ്ട്രീയ രോഗം; അവര്‍ അപ്രത്യക്ഷരാകുമെന്ന് നഖ്‌വി, പ്രതിപക്ഷത്ത് 24 പേര്‍

ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി. പ്രധാനമന്ത്രി പദവിയിലേക്ക് 24 പേരുടെ പട്ടികയുമായി പ്രതിപക്ഷം കാത്തിരിക്കുകയാണെന്ന് അദ്ദേഹം കളിയാക്കി. നിതീഷ് കുമാര്‍, മമത ബാനര്‍ജി, അഖിലേഷ് യാദവ് തുടങ്ങി നിരവധി പേരുകളാണ് പ്രതിപക്ഷം പ്രധാനമന്ത്രി പദവിയിലേക്ക് കാണുന്നത്. എന്നാല്‍ പോസ്റ്റ് ഒഴിവില്ലെന്നും നഖ്‌വി പറയുന്നു.

m

ഉത്തര്‍ പ്രദേശിലെ രാംപൂരില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയെ പേടിയാണ് ഇക്കൂട്ടര്‍ക്ക്. മോദി പേടിയുടെ രാഷ്ട്രീയ രോഗം ബാധിച്ചവര്‍ വൈകാതെ അപ്രത്യക്ഷരാകുമെന്നും നഖ്‌വി പറഞ്ഞു. പ്രതിപക്ഷം മുന്നോട്ട് വെക്കുന്ന ഒരു നേതാവിനും കഠിനാധ്വാനത്തിന്റെ കാര്യത്തില്‍ മോദിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ല....

രണ്ടു ഡസണ്‍ പേരുടെ വെയ്റ്റിങ് ലിസ്റ്റ് പ്രതിപക്ഷം തയ്യാറാക്കിയിരിക്കുന്നു. പക്ഷേ, ആ പോസ്റ്റ് ഒഴിവില്ല. ഒട്ടേറെ വ്യാജ കഥകള്‍ മെനഞ്ഞിട്ടും മോദിയെ ഇല്ലാതാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. രാജ്യത്തിന്റെ സുരക്ഷയും അന്തസ്സുമാണ് മോദിക്ക് രാഷ്ട്രനിധി. എല്ലാവരുടെയും ക്ഷേമമാണ് മോദിയുടെ രാഷ്ട്രധര്‍മം എന്നും മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

ബിജെപിയുടെ രാജ്യസഭാംഗമായിരുന്നു മുഖ്താര്‍ അബ്ബാസ് നഖ്‌വി. കഴിഞ്ഞ മാസമാണ് സഭാ കാലാവധി പൂര്‍ത്തിയാതത്. വീണ്ടും പാര്‍ട്ടി ടിക്കറ്റ് നല്‍കിയില്ല. ഇതോടെ കേന്ദ്രമന്ത്രി പദവി രാജിവെക്കേണ്ടി വന്നു. രാംപൂരിലെ ഉപതിരഞ്ഞെടുപ്പില്‍ നഖ്‌വിയെ മല്‍സരിപ്പിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും അതുണ്ടായില്ല. ശേഷം ഉപരാഷ്ട്രപതിയായി നഖ്‌വി എത്തുമെന്നും വാര്‍ത്തകള്‍ വന്നു. പക്ഷേ, ഉപരാഷ്ട്രപതിയായി ജഗദീപ് ധന്‍കറിനെയാണ് ബിജെപി മല്‍സരിപ്പിച്ചത്. നിലവില്‍ ഔദ്യോഗിക പദവികളൊന്നും നഖ്‌വിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+