മുഖം മൂടി ധരിച്ച് സഹപാഠി പീഡിപ്പിച്ചു! സ്കൂള്‍ അധികൃതര്‍ കയ്യൊഴിഞ്ഞു, എല്ലാം വെളിപ്പെടുത്തി!!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: സ്കൂളില്‍ വച്ചുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് പരാതി നല്‍കിയ സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്ന് പരാതി. നാലാം ക്ലാസുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥി ശുചിമുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നാണ് പരാതി. മുംബൈയിലെ ചെമ്പൂരിലെ കോണ്‍വെന്‍റ് സ്കൂളില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം.

സംഭവത്തെ തുടര്‍ന്ന് മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന 11 വയസ്സുകാരന്‍ മനോരോഗ വിദഗ്ദന്‍റെ ചികിത്സയിലാണ്. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളാണ് അഞ്ജാതനായ സീനിയര്‍ വിദ്യാര്‍ത്ഥിയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ആഗസ്റ്റ് അഞ്ചിനായിരുന്നു സംഭവം. കുട്ടിയ്ക്ക് നേരെ സീനിയര്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് വീണ്ടും ലൈംഗികാതിക്രമം ഉണ്ടായെന്നും ഭീഷണിപ്പെടുത്തിയെന്നും സ്കൂള്‍ അധികൃതര്‍ സംഭവത്തിന് നേരെ കണ്ണടയ്ക്കുകയായിരുന്നുവെന്നും പോലീസിന് നല്‍കിയ പരാതിയില്‍ രക്ഷിതാക്കള്‍ ആരോപിക്കുന്നു.

 മുഖം മൂടി ധരിച്ചിരുന്നു

മുഖം മൂടി ധരിച്ചിരുന്നു

മുഖം മൂടി ധരിച്ചെത്തുന്ന സീനിയര്‍ വിദ്യാര്‍ത്ഥി ശുചിമുറിയില്‍ വച്ചാണ് 11കാരനെ പീഡിപ്പിച്ചിരുന്നതെന്ന് കുട്ടിയില്‍ നിന്ന് ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ഉപദ്രവിക്കാനെത്തുമ്പോഴൊക്കെയും കുട്ടി മുഖംമൂടി ധരിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ഈ സംഭവം കുട്ടിയില്‍ കനത്ത മാനസികാഘാതമാണുണ്ടാക്കിയത്. ഇതോടെ കുട്ടി വീടിന് പുറത്തിറങ്ങാന്‍ കൂട്ടാക്കുന്നില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

 ഒരു മാസത്തില്‍ രണ്ട് തവണ

ഒരു മാസത്തില്‍ രണ്ട് തവണ

ആഗസ്റ്റ് മാസത്തില്‍ രണ്ട് തവണ കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമമുണ്ടായെന്നും ആഗസ്റ്റിന് അഞ്ചിനും 11നുമായിരുന്നു സംഭവമെന്നും രക്ഷിതാക്കള്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

രണ്ടാം തവണയും

രണ്ടാം തവണയും

ആഗസ്റ്റ് ഒമ്പതിന് ഉച്ചയ്ക്ക് 2.30 ഓടെ കോച്ചിംഗ് ക്ലാസിലേയ്ക്ക് പോകുകയായിരുന്ന 11 കാരനെ മുഖം മൂടി ധരിച്ചെത്തിയ ആണ്‍കുട്ടി ശുചിമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയതെന്നും യൂണിഫോമില്‍ കണ്ണുനീരുണ്ടായിരുന്നുവെന്നും കുട്ടിയുടെ അമ്മ അധ്യാപകരെ അറിയിച്ചിരുന്നു. ആ രാത്രി കുട്ടിയില്‍ കുട്ടി ഉറങ്ങിയിരുന്നില്ലെന്നും അമ്മ സാക്ഷ്യപ്പെടുത്തുന്നു.

 ഡോക്ടര്‍മാരോട് വെളിപ്പെടുത്തി

ഡോക്ടര്‍മാരോട് വെളിപ്പെടുത്തി

കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ കുട്ടിയെ ഡോക്ടറെ കാണിക്കുകയായിരുന്നു. സൈക്കോളജിസ്റ്റിനോടാണ് കുട്ടി നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയത്.

ചൈല്‍ഡ‍് വെല്‍ഫെയര്‍ കമ്മറ്റി

ചൈല്‍ഡ‍് വെല്‍ഫെയര്‍ കമ്മറ്റി

സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ പോലീസിനെ സമീപിക്കുമെന്ന് വ്യക്തമാക്കിയ
ചൈല്‍ഡ‍് വെല്‍ഫെയര്‍ കമ്മറ്റി അംഗം കുറ്റാരോപിതനായ വിദ്യാര്‍ത്ഥിക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് പഠിക്കാന്‍ അനുകൂലമായ സാഹചര്യമുണ്ടാക്കുമെന്നും കുറ്റക്കാരനെ ഉടന്‍ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ചൈല്‍ഡ‍് വെല്‍ഫെയര്‍ കമ്മറ്റി വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

 സ്കൂളിലേയ്ക്ക് മടങ്ങി

സ്കൂളിലേയ്ക്ക് മടങ്ങി

സംഭവം നടന്ന് ഒരു മാസത്തിന് ശേഷം നിരന്തരമുള്ള കൗണ്‍സിലിംഗിനെ തുടര്‍ന്ന് കുട്ടി സ്കൂളിലേയ്ക്ക് തിരിച്ചുപോയിത്തുടങ്ങിയിട്ടുണ്ട്. രക്ഷിതാക്കള്‍ മുഴുവന്‍ സമയവും സ്കൂളിലുണ്ടാകുമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് കുട്ടി സ്കൂളിലെത്തിയത്. ​

സ്കൂള്‍ അധികൃതരുടെ അനാസ്ഥ

സ്കൂള്‍ അധികൃതരുടെ അനാസ്ഥ

ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും തങ്ങള്‍ക്ക് വിവരമില്ലെന്നുമാണ് സ്കൂള്‍ അധികൃതര്‍ പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A Std VI student of a convent school in Chembur, who was sexually assaulted in the school toilet by a senior last month, is not doing well. Traumatised and living in constant fear, the 11-year-old has been undergoing psychiatric treatment.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്