ശില്‍പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കും വീണ്ടും കുരുക്ക്, 1.51 കോടി തട്ടിച്ചതായി പരാതി, അന്വേഷണം
മുംബൈ: ബോളിവുഡ് താരം ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ പരാതിയുമായി ബിസിനസുകാരൻ നിതിൻ ബാരായ് രംഗത്ത്. ശിൽപ്പയും ഭർത്താവ് രാജ്കുന്ദ്രയും, സുഹൃത്തും ചേർന്ന് 1.51 കോടി തട്ടിയെടുത്തെന്നാണ് പൊലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. സംഭവത്തിൽ ബന്ദ്ര പൊലീസ് എഫ്ഐആറിട്ട് അന്വേഷണം ആരംഭിച്ചു.

പൊലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ ബിസിനസുകാരൻ നിതിൻ ബാരായ് പറയുന്നത് ഇങ്ങനെ. 2014 ൽ താൻ ഒരു നിക്ഷേപം നടത്തിയിരുന്നു. അതിൽ രാജ്കുന്ദ്ര, ശില്പാ ഷെട്ടി, ഇവരുടെ സുഹൃത്തുക്കൾ തുടങ്ങിയവർ ചേർന്ന് ലാഭം നേടുന്നതിനായി 1.51 കോടി രൂപ നിതിൻ ബാരായിയോട് നിക്ഷേപം നടത്താൻ ആവശ്യപ്പെട്ടു. തന്നെ കബളിപ്പിച്ച് മനപ്പൂർവ്വം നിക്ഷേപം നടത്താൻ ഇവർ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് നിതിൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
പുതിയ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് മഡോണ സെബാസ്റ്റിയന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

എസ് എഫ് എൽ ഫിറ്റ് നസ് കമ്പനിയുടെ ഒരു ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് വാഗ്ദാനം നൽകുകയായിരുന്നു. പുണെ കൊറേഗാവിലും ഹഡപ് സറിലും ഒരു ജിമ്മും സ് പായും തുറക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചിരുന്നുവെന്നും പരാതിക്കാരൻ പറയുന്നു. എന്നാൽ, തനിക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല എന്നാണ് നിതിൻ ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബിസിനസുകാരൻ കൂടിയായ ഇദ്ദേഹം ശിൽപ്പ ഷെട്ടിക്കും, രാജ് കുന്ദ്രയ്ക്കുമെതിരെ പൊലീസിൽ പരാതി നൽകിയത്.

നിതിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പ് , ക്രിമിനൽ ഗൂഡാലോചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ പൊലീസ് ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. എസ്എഫ് എൽ ഫിറ്റ് നസ് കമ്പനി ഡയറക്ടർ കാശിഫ് ഖാൻ, ശിൽപ്പ ഷെട്ടി, രാജ്കുന്ദ്ര എന്നിവർക്കെതിരെയാണ് പൊലീസ് നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്.

നേരത്തെ, വിവാദമായ നീലച്ചിത്ര നിർമ്മാണ കേസിൽ രാജ് കുന്ദ്രയും ശിൽപ്പ ഷെട്ടിയും അറസ്റ്റിലായിരുന്നു. 2015ലാണ് കുന്ദ്ര വിയാൻ ഇൻഡസ്ട്രീസ് ആരംഭിക്കുന്നത്. 2020 വരെ ശിൽപ്പയും അതിന്റെ ഡയറക്ടർമാരിൽ ഒരാളായിരുന്നു. പ്രതികൾ സമൂഹമാധ്യമങ്ങളിൽ നീലചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ ആപ്പുകളായ ഹോട്ട്‌ഷോട്ടും ബോളിഫെയിമും ഉപയോഗിച്ചിരുന്നുവെന്നും പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു

നീലച്ചിത്ര റാക്കറ്റുമായി ബന്ധപ്പെട്ട ദൈനംദിന പ്രവർത്തനങ്ങൾക്കായി വിയാൻ എൻറർപ്രൈസസിന്റെ മുംബൈയിലെ ഓഫിസാണ് രാജ് കുന്ദ്ര ഉപയോഗിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ് കുന്ദ്രയെ കൂടാതെ വിയാൻ ഇൻഡസ്ട്രീസ് ഐ.ടി തലവൻ റയാൻ തോർപെ, യഷ് താക്കൂർ, സന്ദീപ് ബഷി എന്നിവർക്കെതിരെയാണ് ബാന്ദ്ര പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. നീലച്ചിത്ര നിർമ്മാണ കേസുമായി ബന്ധപ്പെട്ട് ശിൽപ്പ അടക്കം 11 പേരാണ് ഇതുവരെ പൊലീസ് കസ്റ്റഡിയിലായിട്ടുള്ളത്.












Click it and Unblock the Notifications