വെയിറ്ററോട് സവാള ചോദിച്ച യുവാവിനെ മര്‍ദ്ദിച്ചു

മുഹമ്മദാലി റോഡിലുള്ള പ്രശസ്തമായ ഹോട്ടലാണ് ഷാലിമാര്‍.കഴിഞ്ഞ ദിവസം ഹോട്ടലില്‍ എത്തിയ ആറംഗ സംഘത്തിനെയാണ് വെയ്റ്റര്‍മാര്‍ തല്ലിയത്. ബൈക്കുല സ്വദേശിയായ മയൂര്‍ പിറാട്ട് ജാധവ് (23) എന്ന യുവാവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന സംഘമാണ് ഭക്ഷണം കഴിയ്ക്കാനെത്തിയത്.
ഇവര്‍ ചിക്കന്‍ വിഭവങ്ങള്‍, റാന്‍ ബിരിയാണി എന്നിവയാണ് സംഘം ആവശ്യപ്പെട്ടത്. ഭക്ഷണത്തോടൊപ്പം ഇവര്‍ക്ക് ഒരു പ്‌ളേറ്റ് സവാള മാത്രമാണ് നല്‍കിയത്. ഒരു പ്ളേയ്റ്റ് സവാള കൂടി നല്‍കാന്‍ സംഘം ആവശ്യപ്പെട്ടു. ഉടന്‍ എത്തിയ്ക്കാമെന്ന് പറഞ്ഞ് വെയിറ്റര്‍ പോയി. എന്നാല്‍ വളരെയധികം സമയം കഴിഞ്ഞിട്ടും അയാള്‍ സവാള നല്‍കിയില്ല.
തുടര്‍ന്ന് സംഘം വെയിറററെ വിളിച്ചു. എന്നാല്‍ സവാള നല്‍കാന്‍ പറ്റില്ലെന്നും വില കൂടുതലാണെന്നും വെയിറ്റര്‍ പറഞ്ഞു. ഇതിനെപ്പറ്റി ഇരുവരും തമ്മില്‍ വഴക്കിടുകയും പിന്നീട് വെയിറ്റര്‍മാര്‍ ചേര്‍ന്ന് യുവാക്കലെ ആക്രമിയ്ക്കുകയും ചെയ്തു. ഹോട്ടലില്‍ ഉണ്ടായിരുന്ന ആളുകളെ പുറത്താക്കിയശേഷം പൂട്ടിയിട്ടായിരുന്നു മര്‍ദ്ദനമെന്നാണ് പരാതിയില്‍ പറയുന്നത്.
അക്രമികളില്‍ ഒരാള്‍ ഗ്ളാസെടുത്തെറിഞ്ഞാണ് ജാദവിന്റെ കണ്ണിന് താഴെ പരിക്കേറ്റത്. പൈദോനി പൊലീസില്‍ യുവാക്കള്‍ പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് രണ്ട് വെയിറ്റര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 3 വരെ ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.












Click it and Unblock the Notifications