കാറിലിരുന്ന് മുലയൂട്ടവെ അമ്മയെയും കുഞ്ഞിനെയും പോലീസ് കെട്ടിവെലിച്ചു

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനുള്ളിലിരുന്ന് മുലയൂട്ടവെ കാര്‍ ട്രാഫിക് പോലീസ് വലിച്ചുകൊണ്ടുപോയി. മുംബൈ മാലാഡിലെ എസ് വി റോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. നിയമം തെറ്റിച്ചു പാര്‍ക്ക് ചെയ്‌തെന്ന് ആരോപിച്ചാണ് പോലീസ് കാര്‍ കൊണ്ടുപോയത്.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസിന് വ്യാപകമായ വിമര്‍ശനമാണ്. എന്റെ കുഞ്ഞിന് സുഖമില്ല. ഈ കാര്‍ കെട്ടി വലിക്കുന്നത് നിര്‍ത്താന്‍ നിങ്ങള്‍ പോലീസിനോട് പറയൂയെന്ന് സ്ത്രീ കാറിലിരുന്ന് വിളിച്ചുപറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

mother

സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. നിയമം ലംഘിച്ച അനേകം വാഹനങ്ങള്‍ ഉണ്ടായിട്ടും തന്റെ കാര്‍ മാത്രമാണ് വലിച്ചുകൊണ്ടുപോയതെന്ന് സ്ത്രീ പറയുന്നു. സ്ത്രീയുടെ നിലവിളി കേട്ട് വഴിയാത്രക്കാര്‍ പോലീസിനെ ചോദ്യം ചെയ്‌തെങ്കിലും പോലീസ് വിട്ടുവീഴ്ച ചെയ്തില്ല. സ്ത്രീയോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടിട്ടും അവര്‍ പുറത്തിറങ്ങിയില്ലെന്ന് പോലീസ് പറയുന്നു. സഹാനുഭൂതി കാണിക്കാത്ത പോലീസിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.


സിനിമ റിലീസ് ചെയ്യാനിരിക്കെ പ്രമുഖ സംവിധായകന്‍ ആത്മഹത്യ ചെയ്ത നിലയില്‍

English summary
Mumbai policeman tows car with sick woman breastfeeding infant
Please Wait while comments are loading...