കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ 3,014 പേര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: രാജ്യത്തെ ഏറ്റവും തിരക്കേറിയ ട്രെയിനുകളുള്ള മുംബൈയില്‍ 2017ല്‍ മാത്രം 3,014പേര്‍ അപകടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്. പാളം മുറിച്ചുകടക്കുമ്പോഴും ട്രെയിനില്‍ നിന്നും വീണും ഉണ്ടായ അപകടത്തിലാണ് ഇത്രയും പേര്‍ മരിച്ചത്. വെസ്റ്റേണ്‍, സെന്‍ട്രല്‍, ഹാര്‍ബര്‍ പ്രദേശങ്ങളിലെ ആകെ കണക്കാണിതെന്ന് റെയില്‍വെ പോലീസ് പറയുന്നു.

പാളം മുറിച്ചുകടക്കുമ്പോള്‍ 1,651 പേരാണ് മരിച്ചത്. 1,467 പുരഷന്മാരും 184 സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നു. ട്രെയിനില്‍നിന്നും വീണ് 654പേരും മരിച്ചു. ശേഷിച്ചവര്‍ ആത്മഹത്യ ചെയ്തവരാണെന്ന് സമീര്‍ ജാവേരിക്ക് വിവരാവകാശനിയമപ്രകാരം ലഭിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

train

ആത്മഹത്യകള്‍ തടയാനാകില്ലെങ്കിലും ട്രെയിനില്‍ നിന്നുള്ള വീഴ്ചയും പാളം മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടവും ഒഴിവാക്കാനാകുന്നതാണെന്ന് റെയില്‍വെ പറയുന്നു. യാത്രക്കാര്‍ ട്രെയിനില്‍ കയറാനായി ധൃതിപിടിച്ച് പാളം മുറിച്ചുകടക്കുമ്പോഴാണ് മിക്ക അപകടവും സംഭവിക്കുന്നത്. പാളം മുറിച്ചുകടക്കുന്നത് നിയമവിരുദ്ധമാണ്.

യാത്രക്കാരില്‍ ചിലര്‍ പാളം മുറിച്ചുകടക്കുന്നതും സിനിമാസ്റ്റൈലില്‍ ട്രെയിനില്‍ ചാടിക്കയറുന്നതും പതിവാണ്. അടുത്തിടെ മറാത്തി നടന്‍ പ്രഫുല്‍ ഭലേറോ സമാനരീതിയില്‍ ട്രെയിനില്‍നിന്നും വീണ് മരിച്ചിരുന്നു. ജനങ്ങള്‍ ഇത്തരം തെറ്റുകള്‍ ഒഴിവാക്കണമെന്നാണ് റെയില്‍വെ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, അപകടത്തില്‍ ഗുരുതരമായി പരിക്കുന്നവര്‍ ആയിരക്കണക്കിന് ഉണ്ടാകുമെന്നും റെയില്‍വെ പറയുന്നു.

മൂരാട് പാലത്തിലെ ഗതാഗതക്കുരുക്ക്: അടിയന്തര നടപടി വേണമെന്ന് ജില്ലാ പഞ്ചായത്ത്മൂരാട് പാലത്തിലെ ഗതാഗതക്കുരുക്ക്: അടിയന്തര നടപടി വേണമെന്ന് ജില്ലാ പഞ്ചായത്ത്

English summary
3,014 commuters killed on Mumbai railway tracks in 2017
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X