Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ ക്രൂരമായി പീഡിപ്പിച്ചു; സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി, ഒടുവില്‍ മരണത്തിന് കീഴടങ്ങി

മുംബൈ: ക്രൂരമായ പീഡനത്തിന് ഇരയായ 34കാരി മരിച്ചു. മുംബൈയിലെ സാകിനാകയില്‍ വെള്ളിയാഴ്ച അതിരാവിലെ നടന്ന സംഭവത്തിന് ശേഷം യുവതിയുടെ ആരോഗ്യനില വഷളായിരുന്നു. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ മരണം. 2012ല്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കൂട്ടബലാല്‍സംഗത്തിന് സമാനമാണ് യുവതി നേരിട്ട പീഡനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതി മോഹന്‍ ചൗഹാനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചുവരികയയാണ്. അതിനിടെയാണ് മുംബൈയിലെ സംഭവം. പോലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ...

05

സാകിനാകയില്‍ യുവതിയെ ഒരാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന വിവരം പോലീസിന് ലഭിച്ചത് വെള്ളിയാഴ്ച രാവിലെയാണ്. ഖൈറാനി റോഡിലെത്തിയപ്പോള്‍ രക്തമൊലിച്ച് കിടക്കുന്ന യുവതിയെ ആണ് കണ്ടത്. അക്രമി യുവതിയെ ബലാല്‍സംഗം ചെയ്ത ശേഷം ഇരുമ്പ് ദണ്ഡ് സ്വകാര്യ ഭാഗത്ത് തിരുകിയിരുന്നു. അത്യാസന്ന നിലയിലാണ് യുവതിയെ പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് രാജാവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയവെയാണ് ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയിലേക്ക് എത്തിയത്. 45കാരനായ മോഹന്‍ ചൗഹാനെ അറസ്റ്റ് ചെയ്തു. ബലാല്‍സംഗം, കൊലപാതക ശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. യുവതി മരിച്ച സാഹചര്യത്തില്‍ വധക്കേസ് രജിസ്റ്റര്‍ ചെയ്യും. അക്രമികള്‍ക്കൊപ്പം കൂടുതല്‍ പേരുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്.

കണ്‍ട്രോള്‍ റൂമില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നാണ് വിവരം ലഭിച്ചതത്രെ. തിരക്കേറിയ പ്രദേശമാണിത്. ഇവിടെ ഇങ്ങനെ ഇത്രയും ഭീതിതമായ സംഭവം നടന്നു എന്നതാണ് ഏവരെയും ആശ്ചര്യപ്പെടുത്തുന്നത്. സിസിടിവി പരിശോധനയില്‍ ഒരാളെ സംശയകരമായ സാഹചര്യത്തില്‍ കണ്ടു. ഇയാള്‍ ഒരു മൃതദേഹത്തിന് അരികെ നില്‍ക്കുന്നതായി വിശദമായ പരിശോധനയില്‍ ബോധ്യപ്പെട്ടു. റോഡിന്റെ ഒരുവശത്ത് നിര്‍ത്തിയിട്ടിരുന്ന ടെമ്പോയില്‍ വച്ചാണ് യുവതി ആക്രമിക്കപ്പെട്ടത് എന്ന് പോലീസ് സംശയിക്കുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോഹന്‍ലാലും സുചിത്രയും ഗുരുവായൂരില്‍; രവി പിള്ളയുടെ മകന്റെ കല്യാണത്തിന് താരപ്പകിട്ട്, ചിത്രങ്ങള്‍

കേരളത്തിലും കഴിഞ്ഞ ദിവസം നടുക്കുന്ന പീഡന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട് ചേവരമ്പലത്തെ ഫ്‌ളാറ്റില്‍ കൊല്ലം സ്വദേശിയായ യുവതിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഇന്ന് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ്, അജ്‌നാസ്, ഫഹദ് എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. അജ്‌നാസുമായി ടിക്ടോക് വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നുവത്രെ.

ബുധനാഴ്ച ട്രെയിനില്‍ കോഴിക്കോടെത്തിയ യുവതിയെ അജ്‌നാസും ഫഹദും കാറിയില്‍ ഫ്‌ളാറ്റിലെത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇവര്‍ പീഡിപ്പിച്ച ശേഷം മറ്റു പ്രതികളും എത്തുകയായിരുന്നുവത്രെ. മയക്കുമരുന്ന് നല്‍കിയാണ് പ്രതികള്‍ ക്രൂരത കാണിച്ചത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ബോധം നഷ്ടമായ യുവതിയെ പ്രതികള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ വിവരം പോലീസിന് കൈമാറി. തുടര്‍ന്ന് പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. വൈകാതെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇന്ന് രണ്ടുപേരെ കൂടി പിടികൂടി. യുവതിയുടെ ആരോഗ്യനില വീണ്ടെടുത്ത ശേഷം വിശദമായ മൊഴി രേഖപ്പെടുത്തും. തുടര്‍ന്ന് നാട്ടിലേക്ക് അയക്കുമെന്നാണ് വിവരം.

രാജ്യത്ത് ഓരോ ദിവസവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ അക്രമത്തിനിരയാകുന്നു. ക്രിയാത്മകമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇല്ലാത്തതാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം എന്നാണ് വിമര്‍ശനം. ഡല്‍ഹിയില്‍ ഡിഫന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+