Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളുടെ മുന്നിലിട്ട് മുസ്ലിം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു; ജയ് ശ്രീറാം വിളിപ്പിച്ചു, വീഡിയോ

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ മുസ്ലിം യുവാവിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് നടുറോഡില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. യുവാനൊപ്പമുണ്ടായിരുന്ന ചെറിയ മകള്‍ പിതാവിനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും അക്രമികള്‍ കേട്ടില്ല. തുടര്‍ന്ന് ഏറെ നേരത്തിന് ശേഷം പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പോലീസ് കൊണ്ടുപോകുന്ന വേളയിലും അക്രമികള്‍ മര്‍ദ്ദനം തുടരുന്നതും വീഡിയോയിലുണ്ട്. വീഡിയോ പ്രചരിച്ചതോടെ ദേശീയ തലത്തില്‍ വാര്‍ത്തയായി. എന്‍ഡിടിവിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

റോഡിലൂടെ അക്രമികള്‍ ഇയാളെ കൊണ്ടുപോകുന്ന വേളയില്‍ പലരും മര്‍ദ്ദിക്കുന്നുണ്ടായിരുന്നു. കാഴ്ചക്കാര്‍ എടുത്ത വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കാണ്‍പൂരില്‍ കഴിഞ്ഞ ദിവസം ബജ്‌റഗ്ദള്‍ യോഗം ചേര്‍ന്നിരുന്നു. പ്രദേശത്തെ ഹിന്ദു പെണ്‍ുകുട്ടികളെ മതംമാറ്റാന്‍ മുസ്ലിങ്ങള്‍ ശ്രമിക്കുന്നു എന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞുവത്രെ. യോഗം കഴിഞ്ഞിറങ്ങിയവരാണ് മുസ്ലിം യുവാവിനെ പരസ്യമായി മര്‍ദ്ദിച്ചത്.

a

മര്‍ദ്ദനമേറ്റ യുവാവിന്റെ പരാതിയില്‍ 11 പേര്‍ക്കെതിരെ കേസെടുത്തുവെന്ന് കാണ്‍പൂര്‍ പോലിസ് അറിയിച്ചു. എന്നാല്‍ പ്രതിപ്പട്ടികയിലുള്ളവര്‍ ഏതെങ്കിലും സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണോ എന്ന് പോലീസ് വ്യക്തമാക്കിയില്ല. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ ഇ റിക്ഷയുമായി പോകുമ്പോഴാണ് അക്രമികള്‍ തന്നെ തടഞ്ഞതെന്ന് മര്‍ദ്ദനമേറ്റ വ്യക്തി പോലീസിനോട് പറഞ്ഞു. തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും ഇയാളുടെ പരാതിയില്‍ പറയുന്നു.

മര്‍ദ്ദനമേറ്റ വ്യക്തിയുടെ പേര് പോലീസ് വെളിപ്പെടുത്തിയില്ല. പ്രദേശത്തെ മുസ്ലിം കുടുംബവും അയല്‍വാസികളായ ഹിന്ദു കുടുംബവും തമ്മില്‍ തര്‍ക്കവും കേസും നിലവിലുണ്ട്. ഈ മുസ്ലിം കുടുംബത്തിന്റെ ബന്ധുവാണ് മര്‍ദ്ദനമേറ്റ വ്യക്തി. കഴിഞ്ഞ മാസം ഈ കുടുംബങ്ങള്‍ പരസ്പരം കേസ് ഫയല്‍ ചെയ്തിരുന്നുവെന്ന് പോലീസ് അറിയിച്ചു.

മുസ്ലിം കുടുംബമാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. മര്‍ദ്ദിച്ചു എന്നായിരുന്നു പരാതി. തൊട്ടുപിന്നാലെ ഹിന്ദു കുടുംബം പരാതിയുമായി എത്തി. സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ഇവരുടെ പരാതി. ദിവസങ്ങള്‍ക്ക് മുമ്പാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടത്. മുസ്ലിം കുടുംബം നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് ശ്രമിച്ചു എന്നാണ് ബജ്‌റംഗ്ദള്‍ ആരോപിച്ചത്.

യുവാവിനെ ആക്രമിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കാണ്‍പൂരിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍ രവീണ ത്യാഗി പ്രതികരിച്ചു. പരാതി ലഭിച്ച അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് രവീണ ത്യാഗി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+