കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പലത്തില്‍ വിഗ്രഹം വെക്കാന്‍ മുസ്ലിമിന്റെ 1.05 ലക്ഷം രൂപ!

Google Oneindia Malayalam News

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനങ്ങള്‍ രാജ്യത്ത് ബാക്കിയുണ്ട്. ജാര്‍ഖണ്ഡിലെ രാംഗടില്‍ നിന്നുള്ള വാര്‍ത്ത വായിക്കുമ്പോള്‍ നിങ്ങള്‍ക്കും ഇത് തോന്നും. അക്രമികള്‍ തകര്‍ത്ത അമ്പലത്തിലെ വിഗ്രഹം സ്ഥാപിക്കാനായി 1 ലക്ഷം രൂപ നല്‍കിയിരിക്കുകയാണ് ഇവിടെ 66 വയസ്സുള്ള ഒരു മുസ്ലിം മധ്യവയസ്‌കന്‍.

രാംഗഡിലെ രാജ്രപ്പ ക്ഷേത്രത്തിലെ ചിനമസ്തിക വിഗ്രഹം നിര്‍മിക്കാനാണ് ഹാജി റംസാന്‍ അലി എന്ന 66 കാരന്‍ 1.05 ലക്ഷം രൂപ നല്‍കിയിരിക്കുന്നത്. ഭുജുഗ്ധി സ്വദേശിയാണ് ഹാജി റംസാന്‍ അലി. 2010 ലാണ് അജ്ഞാതരായ അക്രമികള്‍ രാംഗഡിലെ രാജ്രപ്പ ക്ഷേത്രം തകര്‍ത്തത്. രഹാജി റംസാന്‍ അലി ക്ഷേത്രം മാനേജ്‌മെന്റിനെ സമീപിച്ച് സംഭാവന നല്‍കാന്‍ താല്‍പര്യമുണ്ട് എന്ന കാര്യം അറിയിക്കുകയായിരുന്നു.

temple

റിട്ടയര്‍മെന്റ് അക്കൗണ്ടില്‍ നിന്നാണ് ഹാജി റംസാന്‍ അലി അമ്പലത്തിന് വേണ്ടി ഒരു ലക്ഷം രൂപ നല്‍കിയത്. അലിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത ക്ഷേത്രം മാനേജ്‌മെന്റ് അദ്ദേഹത്തെ മാലയിട്ട് സ്വീകരിച്ച് അമ്പലത്തിലേക്ക് കൊണ്ടുവന്ന ശേഷം തുക സ്വീകരിക്കുകയായിരുന്നുവെന്ന് ഭാരവാഹികളില്‍ ഒരാളായ അജയ് പാണ്ട പറഞ്ഞു.

ഇസ്ലാം മത വിശ്വാസിയാണെങ്കിലും തനിക്ക് എല്ലാ മതങ്ങളോടും ഒരേ മനോഭാവമാണെന്ന് ഹാജി റംസാന്‍ അലി പറഞ്ഞു. കോള്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്നാണ് ഇയാള്‍ വിരമിച്ചത്. സി സി എല്ലില്‍ നിന്നും വിരമിച്ച ശേഷം ഭുജുഗ്ധിയിലെ നൂറി മോസ്‌കിനും ഹജ്ജ് തീര്‍ഥാടകര്‍ക്കും താന്‍ പണം നല്‍കി സഹായിച്ചിട്ടുണ്ട് എന്നും ഇദ്ദേഹം പറഞ്ഞു.

English summary
Muslim man donates over Rs 1 lakh for installation of idol in temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X