ഭാരതമാതാവെന്ന് വിളിക്കുന്നത് അനിസ്ലാമികം; മുസ്ലീം സെമിനാര്‍ ഫത്വ പുറപ്പെടുവിച്ചു.
ഹൈദരാബാദ്: ' ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം ഇസ്ലാമിക് വിരുദ്ധവും അപക്വവുമാണെന്ന് ജാമിയ നിസാമിയ സെമിനാര്‍. ഇതിനെതിരെ സെമിനാറില്‍ ഫത്വ പുറപ്പെടുവിച്ചു. ഇന്ത്യയെ മാതാവായി കണുന്നതും കാണാതിരിക്കുന്നതും ഓരോ വ്യക്തിയെയും കാഴിചപാടിനെയും അനുസരിച്ചിരിക്കും, ആരിലും അടിച്ചേല്‍പ്പിക്കരുതെന്നും സെമിനാര്‍ ആവശ്യപെട്ടു.
പുതിയ തലമുറയെ 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കാന്‍ പഠിപ്പിക്കേണ്ടതുണ്ടെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് പ്രസ്താവനയിറക്കിയിട്ടുണ്ടായിരുന്നു. അതിനു മറുപടിയായി താന്‍ 'ഭാരത് മാതാ കീ ജയ്' എന്ന വിളിക്കില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഇത് ചര്‍ച്ചാ വിഷയമായത്.

താന്‍ മുദ്രാലാക്യം വിളിക്കില്ല നിങ്ങള്‍ എന്തു ചെയ്യും ഭാഗവത് സാഹിബ് എന്നാണ് ഉവൈസി ഒരു പാര്‍ട്ടി റാലിയില്‍ പ്രസംഗിച്ചത്. ഭരണഘടനയില്‍ ഒരിടത്തും 'ഭാരത് മാതാ കീ ജയ്'എന്ന് വിളിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും തന്റെ കഴുത്തില്‍ കത്തിവെച്ചാലും മുദ്രാവാക്യം വിളിക്കില്ലെന്നുമായിരുന്നു ഉവൈസി പറഞ്ഞിരുന്നത്.
ജെഎന്‍യു സംഭവത്തിന്റെ പശ്ചാതലത്തിലായിരുന്നു മോഹന്‍ ഭാഗവത് പുതുതലമുറയെ 'ഭാരത് മാതാ കീ ജയ്' വിളിക്കാന്‍ പഠിപ്പിക്കണമെന്ന് പറഞ്ഞത്. ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന പേരില്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications