കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റേഷനില്‍ മതംമാറ്റം; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

ഉത്തര്‍കാശി: 26 കാരിയായ മുസ്ലിം യുവതിയെ പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയതായി പരാതി. ഉത്തരാഖണ്ഡിലെ ഉത്തര്‍കാശിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

മതംമാറ്റത്തിന് വിധേയായ സ്ത്രീ നേരത്തെ ഹിന്ദുമതത്തില്‍ നിന്നും മുസ്ലിം മതത്തിലേക്ക് മാറിയ ആളാണത്രെ. ഹിന്ദുമത വിശ്വാസിയായിരുന്ന ഇവരെ ഒരാള്‍ തട്ടിക്കൊണ്ടുപോയി മുസ്ലിം മതത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ വീണ്ടും ഹിന്ദുമതത്തിലേക്ക് ചേര്‍ക്കാനുള്ള കര്‍മങ്ങള്‍ ചെയ്തത്. മനേരിയിലെ പോലീസ് സ്‌റ്റേഷനില്‍ വെച്ചായിരുന്നു ഈ കര്‍മങ്ങള്‍.

uttarakhand

സംഭവം നടന്ന മനേരി പോലീസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പോലീസുകാര്‍ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചാണ് ഇവരെ ഹിന്ദുമതത്തിലേക്ക് സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ മുന്‍ ഭര്‍ത്താവ് എന്ന് അവകാശപ്പെട്ട് ഒരാള്‍ സിന്ദൂരം ചാര്‍ത്തിയ ശേഷം സ്വീകരിക്കുകയായിരുന്നു.

ജൂലൈ 13 നാണ് സ്ത്രീയെ വീട്ടില്‍ നിന്നും കാണാതായത്. 30000 രൂപയുമായി നസകാത് അലി എന്നൊരാള്‍ക്കൊപ്പമാണ് ഈ സ്ത്രീ വീടുവിട്ടതത്രെ. ഇയാള്‍ പിന്നീട് സ്ത്രീയെ മുസ്ലിം മതത്തിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ചയാണ് സ്ത്രീ തിരിച്ച് നാട്ടിലെത്തിയത്. ബി ജെ പിയുടെയും എ ബി വി പിയുടെയും പ്രവര്‍ത്തകരും ചില മതനേതാക്കളും ചേര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ വെച്ച് ശുദ്ധകര്‍മം നടത്തി യുവതിയെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുകയായിരുന്നത്രെ.

നസകാത് അലിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ മതംമാറ്റിയത് കൂടാതെ ഇവരുടെ ഭര്‍ത്താവില്‍ നിന്നും ഇയാള്‍ 70000 രൂപ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. യുവതിയെ ഭര്‍ത്താവ് സ്വീകരിക്കാന്‍ വിസമ്മതിച്ചത് കൊണ്ട് മാത്രമാണ് പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഇത്തരം ചടങ്ങ് നടത്തേണ്ടി വന്നത് എന്നാണ് പ്രാദേശിക ബി ജെ പി നേതാക്കള്‍ പറയുന്നത്.

English summary
Muslim woman reconverts to Hinduism at Uttarkashi police station; 3 cops sacked in Uttarkhand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X