യുപിയിൽ മോഷണക്കുറ്റം ആരോപിച്ച് മുസ്ലീം യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ
ലഖ്നൗ: അലിഗഢിൽ മോഷണക്കുറ്റം ആരോപിച്ച് മുസ്ലീം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. 35 വയസുകാരനായ മുഹമ്മദ് ഫരീദ് അലിയാസ് ഔറംഗസേബ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്ന് പേർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്രദേശത്തെ തുണി വ്യാപാരിയായ മുകേഷ് ചന്ദ് മിത്തലിന്റെ വീട്ടിൽ നിന്നും ഓടി വരികയായിരുന്നു മുഹമ്മദ് മുകേഷിന്റെ മകന്റെ കൈയ്യിൽ പെടുകയായിരുന്നു. തുടർന്ന് ഇയാൾ മുഹമ്മദിനെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തു. ബന്ധുക്കളേയും അറിയിച്ചു. ബഹളം കേട്ട് പ്രദേശവാസികളും ഇവിടെ തടിച്ചുകൂടി. തുടർന്ന് എല്ലാവരും ചേർന്ന് ഇയാളെ മർദ്ദിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിക്കുന്നുണ്ട്. വീഡിയോയിൽ ലാത്തിയും മറ്റും ഉപയോഗിച്ച് മുഹമ്മദിനെ ആളുകൾ തല്ലുന്നത് കാണാം. ക്രൂരമർദ്ദനത്തിന് ശേഷം ഇയാളെ റോഡിലേക്ക് തള്ളുന്നതും വീഡിയോയിൽ ഉണ്ട്. മറ്റൊരു വീഡിയോയിൽ ഇയാളെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിലേക്ക് എടുത്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങളും ഉണ്ട്. അതേസമയം മുഹമ്മദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മുഹമ്മദിന്റെ മരണത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. സമാജ്വാദി പാർട്ടി അലിഗഡ് യൂണിറ്റ് അധ്യക്ഷൻ അബ്ദുൾ ഹമീദ്, എസ് പി നേതാവ് അജ്ജു ഇഷ്ഖ്, ബിഎസ്പി നേതാവ് സൽമാൻ ഷാഫിദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മുകേഷ് മിത്തലിൻ്റെ വീട്ടിൽ മുഹമ്മദ് അബദ്ധത്തിൽ കയറിയതാണെന്ന് അജ്ജു ഇഷ്ഖ് പറഞ്ഞു. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിൻ്റെ കീഴിലുള്ള ന്യൂനപക്ഷ സമുദായത്തിൻ്റെ ദുരവസ്ഥയാണ് ഈ സംഭവം ഉയർത്തിക്കാട്ടുന്നത്. ഞങ്ങൾ കുത്തിയിരിപ്പ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്, എഫ്ഐആറിൽ പേരുള്ള എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഹമ്മദ് മോഷ്ടിക്കാനാണ് വീട്ടിൽ കയറിയതെന്ന് ആരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകരും രംഗത്തെത്തി. ജനത്തിന്റേത് സ്വാഭാവിക പ്രതികരണമാണെന്നും മോഷ്ടാവായൊരാളുടെ പ്രവൃത്തി ന്യായീകരിക്കാനാണ് നീക്കമെങ്കിൽ വലിയ പ്രതിഷേധം നടത്തുമെന്നും സംഘടനയുടെ പ്രാദേശിക യൂണിറ്റ് കൺവീനർ ഗൗരവ് ശർമ്മ പറഞ്ഞു.
അതേസമയം പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായി അലിഗഡ് സിറ്റി പോലീസ് സൂപ്രണ്ട് മൃഗാങ്ക് ശേഖർ പതക് പറഞ്ഞു. സെക്ഷൻ 302 (കൊലപാതകം) പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത്. നാല് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ലഭ്യമായ വീഡിയോ ദൃശ്യങ്ങളിലൂടെ സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാൻ ശ്രമിക്കുകയാണ്. മുഴുവൻ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്യും', അദ്ദേഹം വ്യക്തമാക്കി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications