ജീന്‍സ് ധരിച്ചാല്‍ സെക്‌സിയാകും; പെണ്‍കുട്ടികളെ ഖാപ് പഞ്ചായത്ത് വിലക്കി
ലക്‌നൗ: അവിവാഹിതരായ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുകയോ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഉത്തര്‍പ്രദേശിലെ ഒരു ഖാപ് പഞ്ചായത്ത് നിര്‍ദ്ദേശിച്ചു. മുസഫര്‍നഗറിലെ ഗുജ്ജാര്‍ സമുദായത്തിന്റെ പഞ്ചായത്താണ് കഴിഞ്ഞദിവസം യോഗം ചേര്‍ന്ന് ഇത്തരത്തില്‍ ഒരു തീരുമാനത്തിലെത്തിയത്. സമുദായത്തിലെ എല്ലാവര്‍ക്കും പുതിയ നിര്‍ദ്ദേശം കൈമാറുകയും ചെയ്തിട്ടുണ്ട്.
ജീന്‍സ് ധരിക്കുന്നവന്‍ പുരുഷന്മാരുടെ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്ന് ഖാപ് പഞ്ചായത്ത് പറയുന്നു. ശരീരത്തോട് ഒട്ടിച്ചേര്‍ന്ന വസ്ത്രങ്ങള്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതാണെന്നും അതുകൊണ്ട് ഒഴിവാക്കണമെന്നും പഞ്ചാത്ത് വ്യക്തമാക്കി. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ഇക്കാര്യങ്ങള്‍ തിരിച്ചറിയാനുള്ള പക്വതയില്ലെന്നും ഖാപ് പഞ്ചായത്ത് കണ്ടെത്തി.

പെണ്‍കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. പെണ്‍കുട്ടികളെ വലവീശിപ്പിടിക്കാന്‍ ചിലര്‍ മൊബൈല്‍ഫോണ്‍ ഉപകരണമാക്കുന്നുണ്ടെന്നാണ് കാരണം. അതേസമയം, പെണ്‍കുട്ടികള്‍ക്ക് നിര്‍ണായകമായ സമയത്ത് മൊബൈല്‍ഫോണ്‍ ഉപകാരപ്പെടുന്നുണ്ടെന്ന് ചില രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഖാപ് പഞ്ചായത്ത് അത് മുഖവിലയ്‌ക്കെടുത്തില്ല.
പഞ്ചായത്തിന്റെ നിര്‍ദ്ദേശത്തോട് സമ്മിശ്ര പ്രതികരണമാണ് ജനങ്ങള്‍ക്ക്. ജീന്‍സും മൊബൈല്‍ഫോണും ഉപയോഗിക്കേണ്ടന്ന തീരുമാനത്തില്‍ തെറ്റൊന്നുമില്ലെന്നും, അതുമായി പൊരുത്തപ്പെടാന്‍ കഴിയുമെന്നും ഒരു പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ അവകാശമുണ്ടെന്നും എന്തുധരിക്കണമെന്ന അവകാശം അവര്‍ക്കു നല്‍കണമെന്നും ഗ്രാമത്തിലെ ചിലര്‍ പ്രതികരിച്ചു.












Click it and Unblock the Notifications