കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തെ പിന്നിലാക്കി എംവിഎ: അധികമായി നേടിയത് 107 സീറ്റുകള്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എക്കെതിരെ കോണ്‍ഗ്രസ്, എന്‍ സി പി, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എന്നിവർ നേതൃത്വം നല്‍കുന്ന എം വി എ സഖ്യത്തിന് മേധാവിത്വം. ഫലം പുറത്ത് വന്ന 1079 പഞ്ചായത്തുകളില്‍ 464 ഇടത്തും സഖ്യത്തിനാണ് വിജയം. എം വി എ എതിരാളികളായ എൻ ഡി എയേക്കാൾ 107 സീറ്റുകളാണ് അധികമായി നേടിയത്.

ഭാരതീയ ജനതാ പാർട്ടിയുടെയും ശിവസേന(ഏകനാഥ് ഷിൻഡെ) വിഭാഗത്തിനും 357 പഞ്ചായത്തുകളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിൽ മറ്റ് ചെറുകക്ഷികളും സ്വതന്ത്ര സ്ഥാനാർത്ഥികളും 258 സീറ്റുകളിലാണ് വിജയിച്ചത്.

പാർട്ടി അടിസ്ഥാനത്തില്‍ ബി ജെ പിക്കാണ് മുന്‍തൂക്കമെങ്കിലും

പാർട്ടി അടിസ്ഥാനത്തില്‍ ബി ജെ പിക്കാണ് മുന്‍തൂക്കമെങ്കിലും സഖ്യമാണ് എം വി എയുടെ കരുത്ത്. 244 സീറ്റാണ് ബി ജെ പിക്ക് ലഭിച്ചത്. സഖ്യത്തില്‍ ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് 113 സീറ്റുകളിലും വിജയിക്കാന്‍ സാധിച്ചു. എം വി എ സഖ്യത്തില്‍ 157 സീറ്റുകളിലെ വിജയവുമായി എന്‍ സി പിയാണ് മുന്നില്‍. ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന ശിവസേന 155 പഞ്ചായത്തിലും കോണ്‍ഗ്രസ് 152 ഇടത്തും വിജയിച്ചു.

ബിഗ് ബോസില്‍ പോയതോടെ ആകെ നനഞ്ഞു: ഉഗ്രതാണ്ഡവമൊക്കെ എല്ലാവരും കണ്ടു: സന്ധ്യ മനോജ്ബിഗ് ബോസില്‍ പോയതോടെ ആകെ നനഞ്ഞു: ഉഗ്രതാണ്ഡവമൊക്കെ എല്ലാവരും കണ്ടു: സന്ധ്യ മനോജ്

ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരമാവധി 397 ഇടത്ത്

അതേസമയം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരമാവധി 397 ഇടത്ത് തങ്ങള്‍ വിജയിച്ചെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. 'ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 397 സീറ്റുകൾ നേടി ബിജെപി ഒന്നാം സ്ഥാനത്തെത്തി. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള 'ബാലാസാഹെബാഞ്ചി ശിവസേന'യുടേയും ചേർത്ത് അത് 478 ൽ എത്തിയിരിക്കുന്നു," സംസ്ഥാന ബി ജെ പി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

മഞ്ജു വാര്യരോട് അപമര്യാദയായി പെരുമാറിയോ? എന്താണ് സംഭവിച്ചത്; സനല്‍കുമാർ പറയുന്നുമഞ്ജു വാര്യരോട് അപമര്യാദയായി പെരുമാറിയോ? എന്താണ് സംഭവിച്ചത്; സനല്‍കുമാർ പറയുന്നു

235 ഗ്രാമ പഞ്ചായത്തുകളിലെ സർപഞ്ച് അല്ലെങ്കിൽ ഗ്രാമത്തലവൻ

235 ഗ്രാമ പഞ്ചായത്തുകളിലെ സർപഞ്ച് അല്ലെങ്കിൽ ഗ്രാമത്തലവൻ സ്ഥാനം നേടാന്‍ ബി ജെ പിക്ക് സാധിച്ചു. കോൺഗ്രസ് 134, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി 110, ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) 128, 'ബാലാസാഹെബാഞ്ചി ശിവസേന' 114 സീറ്റുകളും നേടിയതായി അവകാശപ്പെട്ടു. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുന്നൂറോളം സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചിട്ടുണ്ട്.

വോട്ടർമാർ ബാലസാഹെബാഞ്ചി ശിവസേനയ്ക്ക് അനുകൂലമായി

വോട്ടർമാർ ബാലസാഹെബാഞ്ചി ശിവസേനയ്ക്ക് അനുകൂലമായി വിധി പറഞ്ഞുവെന്നാണ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അവകാശപ്പെട്ടത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായി വേർപിരിയാനുള്ള ഞങ്ങളുടെ തീരുമാനം ശരിയാണ്. 'ബാൽസാഹെബാഞ്ചി ശിവസേന'യ്ക്കും ബി ജെ പിക്കും ജനങ്ങളിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാറിലുള്ള വിശ്വാസത്തോടെയാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും അത് ഫലങ്ങളിൽ പ്രതിഫലിക്കുന്നുണ്ടെന്നും ഷിൻഡെ പറഞ്ഞു.

biopic movies: മന്‍മോഹനും സോണിയക്കും പരിഹാസം, മോദിക്ക് വാഴ്ത്ത്: ശ്രദ്ധേയമായ പൊളിറ്റിക്കല്‍ ബയോപിക്കുകള്‍

നാഗ്പൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്

അതേസമയം, ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പിന്നാലെ നാഗ്പൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളും കോണ്‍ഗ്രസ് ബി ജെ പിയെ മറികടയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജില്ലയില്‍ ആകെയുള്ള 13 പഞ്ചായത്ത് സമിതി ചെയർമാൻ സ്ഥാനങ്ങളിൽ 9 എണ്ണവും കോണ്‍ഗ്രസ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാഗ്പൂർ ജില്ലാ പരിഷത്ത് അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള കോണ്‍ഗ്രസിന്റെ സമ്പൂർണ്ണ വിജയം

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി ജെ പി പിന്തുണച്ച

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി ജെ പി പിന്തുണച്ച വിമത കോൺഗ്രസ് അംഗം പ്രീതം കാവ്രെയ്‌ക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി മുക്ത കൊക്കാഡ്ഡെ 39 വോട്ടുകൾ നേടി വിജയിക്കുകയായിരുന്നു. അകോല ജില്ലാ പരിഷത്ത് പ്രസിഡന്റായും വൈസ് പ്രസിഡന്റായും യഥാക്രമം വഞ്ചിത് ബഹുജൻ അഘാഡിയിലെ (വിബിഎ) സംഗീത അധൗവും സുനിൽ ഫട്‌കറും തിങ്കളാഴ്ച തിരഞ്ഞെടുക്കപ്പെട്ടതായും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.

English summary
MVA cross BJP alliance in Maharashtra Panchayat elections: won 107 more seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X