യുവരാജാവിന് വേണ്ടി എന്റെ ഹെലികോപ്ടര്‍ തടഞ്ഞു, രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി
ദില്ലി: ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് ഹെലികോപ്ടര്‍ യാത്ര നിഷേധിച്ചതിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ല്‍ ഉണ്ടായ ഒരു സംഭവം കോണ്‍ഗ്രസ് ഓര്‍ക്കുന്നത് നല്ലതാണ്. അന്ന് യുവരാജാവ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി എന്റെ ഹെലികോപ്ടര്‍ പഞ്ചാബില്‍ തടഞ്ഞ് വെച്ചിരുന്നുവെന്നും മോദി പറഞ്ഞു. ഞാന്‍ അമൃത്സറിലേക്ക് പോവാനിരുന്നതാണെന്നും, ആ യാത്ര മുടക്കിയത് രാഹുലിന് വേണ്ടിയാണെന്നും മോദി ആരോപിച്ചു. പഞ്ചാബില്‍ പ്രചാരണത്തിന് എത്തവേയാണ് മോദി കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നത്. ഇപ്പറഞ്ഞ സംഭവം നടക്കുമ്പോള്‍ താന്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും മോദി പറഞ്ഞു.

പ്രചാരണത്തിന്റെ ഭാഗമായി പത്താന്‍കോട്ടും ഹിമാചല്‍ പ്രദേശും സന്ദര്‍ശിക്കേണ്ടതായിരുന്നു താന്‍. എന്നാല്‍ എന്റെ ഹെലികോപ്ടര്‍ പത്താന്‍കോട്ടിലേക്ക് പോകാന്‍ പോലും അനുവദിച്ചില്ല. കാരണം കോണ്‍ഗ്രസിന്റെ യുവരാജ്ാവ് ആ സമയം അമൃത്സറിലുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ വെറുമൊരു എംപി മാത്രമായിരുന്നു ആ സമയം രാഹുല്‍. പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നൊരു ശീലം കോണ്‍ഗ്രസിന്റെ കൈവശമുണ്ടെന്നും മോദി ആരോപിച്ചു. അതേസമയം കോണ്‍ഗ്രസ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ അപമാനിച്ചു. ക്യാപ്റ്റന്റെ സര്‍ക്കാരിനെ ദില്ലിയില്‍ നിന്ന് നിയന്ത്രിച്ച് തകര്‍ക്കാന്‍ നോക്കിയെന്നും മോദി ആരോപിച്ചു.
ബിജെപിക്ക് ഒരിക്കലും ക്യാപ്റ്റന്റെ സര്‍ക്കാരിനെ ദില്ലിയില്‍ നിന്ന് നിയന്ത്രിക്കാന്‍ ആഗ്രഹമില്ല. പ്രിയങ്ക ഗാന്ധി പറഞ്ഞത് പോലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ദില്ലിയില്‍ ഇരുന്ന് റിമോട്ട് കണ്‍ട്രോളിലൂടെ ഒരു കുടുംബം നിയന്ത്രിക്കുകയാണ് ചെയ്യുന്നതെന്നാണ് സൂചിപ്പിക്കുന്നത്. ഭരണഘടന പ്രകാരമല്ല അവര്‍ സര്‍ക്കാരുകളെ പ്രവര്‍ത്തിപ്പിക്കുന്നതെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് ചെയ്ത കാര്യങ്ങള്‍ക്കുള്ള ഫലമാണ് അനുഭവിക്കുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസിന്റെ അവസ്ഥ നോക്കൂ. അവര്‍ തകര്‍ന്ന് കൊണ്ടിരിക്കുകയാണ്. അവരുടെ സ്വന്തം നേതാവ് തന്നെ അവരെ തുറന്ന് കാണിക്കുകയാണ്. ആ പാര്‍ട്ടിയില്‍ തമ്മിലടി രൂക്ഷമാണ്. പഞ്ചാബിന് സ്ഥിരതയുള്ള സര്‍ക്കാരിനെ നല്‍കാന്‍ കോണ്‍ഗ്രസിനാവില്ലെന്നും മോദി പറഞ്ഞു.
എനിക്ക് ദേവി കാ തലാബ് സന്ദര്‍ശിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നം കാരണം തനിക്ക് അനുമതി ലഭിച്ചില്ല. ഇതാണ് പഞ്ചാബിലെ സുരക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താന്‍ ശക്തിപീഠത്തില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തീര്‍ച്ചയായും തനിക്ക് പഞ്ചാബിന് വേണ്ടി പ്രവര്‍ത്തിക്കണം. പഞ്ചാബിനെ ലഹരി മുക്തമാക്കാനാണ് എന്റെ ശ്രമം. പുതിയൊരു പഞ്ചാബിനായിട്ടാണ് ബിജെപി സഖ്യം ശ്രമിക്കുന്നത്. എനിക്ക് പഞ്ചാബി ജനതയുടെ വേദന മനസ്സിലാക്കും. പഞ്ചാബിലെ ജനങ്ങള്‍ക്ക് സുരക്ഷിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. നാട്ടില്‍ എല്ലായിടത്തും മദ്യക്കടകള്‍ തുടങ്ങിയവര്‍ ഇപ്പോള്‍ പഞ്ചാബിലെത്തിയിട്ടുണ്ട്. അവര്‍ പഞ്ചാബിനെ മയക്കുമരുന്ന് മാഫിയക്ക് തീറെഴുതി കൊടുക്കുമെന്നും മോദി പറഞ്ഞു. എഎപിക്കെതിരെയായിരുന്നു വിമര്‍ശനം.












Click it and Unblock the Notifications