നാഗാലാന്റില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് സൈന്യം; അന്വേഷണം പ്രഖ്യാപിച്ചു
കൊഹിമ: സൈനിക നടപടിക്കിടെ ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സൈന്യം. ഗ്രാമീണര്‍ കൊല്ലപ്പെട്ടതില്‍ ഖേദമുണ്ടെന്ന് സൈന്യം അറിയിച്ചു. സംഭവം വിശദമായി അന്വേഷിക്കുമെന്നും സൈന്യം വ്യക്തമാക്കി. ഗ്രാമീണരുടെ തിരിച്ചടിയില്‍ ഒരു ജവാന് കൊല്ലപ്പെട്ടിട്ടുണ്ട്. സായുധ സംഘങ്ങള്‍ യാത്ര ചെയ്യുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം നടപടി തുടങ്ങിയത്. സംഘത്തിനെതിരെ ഒളിയാക്രമണം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ അബദ്ധം സംഭവിച്ചു. എത്തിയത് കല്‍ക്കരി ഖനിയില്‍ ജോലി കഴിഞ്ഞ് വന്ന തൊഴിലാളികളായിരുന്നു.
ജഗജില്ലി സ്റ്റൈലില്‍ ഗ്രേസ് ആന്റണി!! റേഷന്‍ അരി വാങ്ങാനെത്തിയതാണോ ചേച്ചി എന്ന് കമന്റ്
സംഭവത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. ഉന്നത തല സംഘം അന്വേഷിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും. നിരവധി സൈനികര്‍ക്ക് സംഭവത്തില്‍ പരിക്കുണ്ട്. പരിക്കേറ്റ ഒരു സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു. നാഗാലാന്റിലെ മോന് ജില്ലയിലുള്ള ഒട്ടിങില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. 13 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. നാഗാലാന്റ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവം അപലപനീയമാണെന്ന് മുഖ്യമന്ത്രി നിഫിയു റിയോ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംഭവത്തില്‍ അനുശോചനം അറിയിച്ചു.

വെടിവയ്പ്പ് നടന്നതോടെ ജനങ്ങള്‍ ക്ഷുഭിരായി. അവര്‍ സൈനികരുടെ വാഹനങ്ങള്‍ കൂട്ടത്തോടെ കത്തിച്ചു. സൈനികര്‍ക്ക് നേരെ ആക്രമണം നടത്തി. സൈനികര്‍ക്ക് അബദ്ധം സംഭവിച്ചതാണ് എന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. മ്യാന്മര് അതിര്‍ത്തി കടന്നെത്തുന്ന സായുധ സംഘങ്ങള്‍ ഇവിടെ സജീവമാണ്. പ്രദേശത്ത് സായുധ സംഘങ്ങള്‍ എത്തി എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈനികര്‍ ദൗത്യം തുടങ്ങിയത്. ഗ്രാമീണര്‍ സായുധസംഘാംഗങ്ങളാണ് എന്ന് തെറ്റിദ്ധരിച്ച് ആക്രമിക്കുകയായിരുന്നു. സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് ഒരു ആദിവാസി നേതാവ് പ്രതികരിച്ചു.
മിനി ട്രക്കില്‍ കല്‍ക്കരി ഖനിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നുവര്‍ക്ക് നേരെയാണ് ആദ്യം വെടിവയ്പുണ്ടായത്. ഇവരെ കാണാതായതോടെ ഗ്രാമത്തിലുള്ള വോളണ്ടിയര്‍മാര്‍ തിരച്ചില്‍ നടത്തി. ഈ വേളയിലാണ് ട്രക്കില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിന്നീടാണ് സാഹചര്യം കൈവിട്ടത്. സൈനികരെ ഗ്രാമീണര്‍ വളയുകയായിരുന്നു. വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. രക്ഷപ്പെടാന്‍ വേണ്ടിയാണ് പിന്നീട് വെടിവച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി ഗ്രാമീണര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നും മരണ സംഖ്യ ഉയരാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റ ഗ്രാമീണരും സൈനികരും വിവിധ സ്ഥലങ്ങളില്‍ ചികില്‍സയിലാണ്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications