• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബലൂചിസ്ഥാന്‍: പാകിസ്താന് മോദിയുടെ ബൗണ്‍സര്‍.. ഇനി കളി മാറും, മോദി കയ്യടി വാങ്ങും!

  • By Kishor

ദില്ലി: 1971 ല്‍ കിഴക്കന്‍ പാകിസ്താന്‍ പാകിസ്താനില്‍ നിന്നും വേര്‍പെട്ട് ബംഗ്ലാദേശായ കഥ പാകിസ്താന്‍ മറന്നിട്ടുണ്ടാവില്ല. അതുകൊണ്ട് തന്നെയാകും ഇന്ത്യയും പാകിസ്താനും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്ഥാന്‍ എന്ന വിഷയം ബോധപൂര്‍വ്വം എടുത്തിട്ടത്. ബലൂചിസ്ഥാനിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ച മോദി അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുമെന്നും പറഞ്ഞു.

Read Also: എന്തിന് ടിഎ റസാഖിന്റെ മരണം മറച്ചുവെച്ചു? സിനിമാക്കാര്‍ നൃത്തം ചവിട്ടിയത് മൃതദേഹത്തിന് മുകളില്‍?

കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമാണ് എന്നും ബാഹ്യശക്തികള്‍ ഇടപെടരുത് എന്നുമുള്ള വിദേശകാര്യ നിലപാടില്‍ നിന്നും വ്യതിചലിച്ചാണ് മോദി ബലൂചിസ്ഥാന്‍, പാക് അധിനിവേശ കാശ്മീര്‍ വിഷയങ്ങള്‍ തന്റെ ചെങ്കോട്ട പ്രസംഗത്തില്‍ ഉന്നയിച്ചത്. കാശ്മീരില്‍ മസില് പിടിച്ചാല്‍ ബലൂചിസ്ഥാന്‍ വിഷയത്തില്‍ പണികിട്ടും എന്ന ലളിതമായ സന്ദേശമാണ് മോദി പാകിസ്താന് മുന്നില്‍ വെച്ചത്. അതിനാകട്ടെ വലിയ സ്വീകാര്യതയാണ് കിട്ടുന്നത്..

ബലൂചിസ്ഥാന്‍ വിഷയത്തില്‍ മോദിയുടെ പ്രസ്താവനയും അതിനുള്ള പ്രതികരണങ്ങളും...

 മോദി ചെയ്തത്

മോദി ചെയ്തത്

ബലൂചിസ്ഥാനിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്. ബലൂചിസ്ഥാന്‍ അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിക്കുക മാത്രമല്ല, അവിടത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്നു എന്നും മോദി പറഞ്ഞു.

എന്തുകൊണ്ട് ബലൂചിസ്ഥാന്‍

എന്തുകൊണ്ട് ബലൂചിസ്ഥാന്‍

പാകിസ്താന്‍ കാശ്മീര്‍ വിഷയം ഉയര്‍ത്തിയതിന് മറുപടിയെന്നോണമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ബലൂചിസ്ഥാന്‍ വിഷയം ഉന്നയിച്ചത്. കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ നേതാവ് ബുര്‍ഹാന്‍ വാനിയെ പാകിസ്താന്‍ രക്തസാക്ഷിയെന്ന് വിളിച്ചതും ഇന്ത്യയ്ക്ക് ദഹിച്ചിരുന്നില്ല.

 ബലൂചിസ്ഥാന് സന്തോഷം

ബലൂചിസ്ഥാന് സന്തോഷം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളെ ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു. തങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനു ശബ്ദമുയര്‍ത്തിയ നരേന്ദ്രമോദിയെ നന്ദി അറിയിക്കുന്നു എന്നാണ് ഐക്യരാഷ്ട്ര സംഘടനയിലെ ബലൂചിസ്ഥാന്‍ പ്രതിനിധി മെഹ്രന്‍ മാറി പറഞ്ഞത്.

 മോദിയോട് നന്ദി

മോദിയോട് നന്ദി

ഒട്ടേറെ വര്‍ഷങ്ങളായി പാകിസ്താന്റെ പട്ടാളം ഈ മേഖലയില്‍ നടത്തുന്ന വംശഹത്യയടക്കമുള്ള ക്രൂരതകള്‍ അനുഭവിക്കുന്നവരാണ് ബലൂചിസ്ഥാനിലെ ജനങ്ങള്‍. ബലൂചിസ്ഥാനിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതമാണ് മോദി പ്രസംഗത്തില്‍ പരമാര്‍ശിച്ചത്. ഇന്ത്യ പോലൊരു രാജ്യത്തിന് പിന്തുണ ബലൂചിസ്ഥാന് വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.

 മോദിക്ക് പിന്തുണ

മോദിക്ക് പിന്തുണ

എത്രയോ മുമ്പ് തന്നെ ഇന്ത്യ നടത്തേണ്ടിയിരുന്ന പ്രസ്താവനയാണ് ഇതെന്നാണ് മോദിയുടെ പ്രസംഗത്തെക്കുറിച്ച് നയതന്ത്ര വിദഗ്ധര്‍ പറയുന്നത്. വിദേശ മാധ്യമങ്ങളും മോദിയുടെ വാക്കുകള്‍ വലിയ ശ്രദ്ധയോടെയാണ് പ്രസിദ്ധീകരിച്ചത്.

 കോണ്‍ഗ്രസിന് എതിര്‍പ്പ്

കോണ്‍ഗ്രസിന് എതിര്‍പ്പ്

പാക് അധിനിവേശ കാശ്മീര്‍ വിഷയത്തില്‍ ബലൂചിസ്ഥാന്‍ വിഷയം വലിച്ചിഴച്ചതിലൂടെ ഇന്ത്യയുടെ സാധ്യതകളെ നശിപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത് എന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദാണ് കോണ്‍ഗ്രസിന് വേണ്ടി ഇക്കാര്യം പറഞ്ഞത്.

 മോദി പറഞ്ഞതിലെ തെറ്റ്

മോദി പറഞ്ഞതിലെ തെറ്റ്

അയല്‍രാജ്യങ്ങളിലെ ആഭ്യന്തരപ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നത് നമ്മുടെ രീതിയല്ല എന്നാണ് ഖുര്‍ഷിദ് പറയുന്നത്. ഈ നീക്കം പാക്ക് അധിനിവേശ കാശ്മീരിന്‍മേലുള്ള നമ്മുടെ അവകാശവാദത്തെ അസ്ഥിരപ്പെടുത്തും.

വാജ്‌പേയിയെ

വാജ്‌പേയിയെ

വിദേശ നയത്തിന്റെ കാര്യത്തില്‍ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ മാതൃകയാക്കാനാണ് മോദിക്ക് ഖുര്‍ഷിദ് നല്‍കുന്ന ഉപദേശം. നമ്മള്‍ പാകിസ്താന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെട്ടാല്‍ അവര്‍ നമ്മുടെ പ്രശ്‌നങ്ങളും ഇടപെടും. - ഖുര്‍ഷിദ് വിശദീകരിച്ചു.

English summary
Modi has announced the opening of a new chapter on relations with Pakistan as he holds Balochistan mirror to Pak.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more