കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് പിടിക്കാന്‍ മോദിയുടെ ത്രീഡി അവതാര്‍!

Google Oneindia Malayalam News

മംഗലാപുരം: ദിസ് ടൈം ഫോര്‍ ആഫ്രിക്ക എന്ന് പോപ് ഗായിക ഷക്കീര പാടിയത് പോലെയാണ് ഇന്ത്യയിലെ ബി ജെ പി സ്ഥാനാര്‍ഥികളുടെ കാര്യം. തങ്ങള്‍ക്കോ തങ്ങളുടെ പാര്‍ട്ടിയായ ബി ജെ പിക്കോ പോലുമല്ല ഇവരില്‍ പലരും വോട്ട് പിടിക്കുന്നത്. ഇത്തവണ മോദി സര്‍ക്കാര്‍, മോദിക്ക് ഒരു വോട്ട് എന്നതാണ് ബി ജെ പി ക്യാംപയ്‌നുകളിലെ പ്രധാനപ്പെട്ട മുദ്രാവാക്യം.

മോദിക്ക് വേണ്ടി വോട്ട് ചെയ്യണമെന്നാണ് അഭ്യര്‍ഥനയെങ്കിലും എല്ലായിടത്തും എത്താന്‍ മോദിക്ക് പറ്റില്ലല്ലോ. 185 തിരഞ്ഞെടുപ്പ് റാലികളിലാണ് മോദി പ്രസംഗിക്കുന്നത്. എന്നാലും എല്ലാവരെയും കാണാനും സംസാരിക്കാനും പറ്റില്ല. ഈ തടസ്സം മറികടക്കാന്‍ വേണ്ടിയാണ് മോദി ത്രീഡിയാകുന്നത്. 10 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ മുടക്കിയാണ് മോദി ത്രീഡിയായി ആളുകള്‍ക്ക് അരികിലെത്തുന്നത്.

bjp

തിരഞ്ഞെടുപ്പിനുളള തന്റെ സന്ദേശം ആളുകളിലെത്തിക്കാനാണ് മോദി ടെക്‌നോളജിയുടെ സഹായം തേടുന്നത്. ഓരോ റൗണ്ടിലും നൂറ് വ്യത്യസ്ത സ്ഥലങ്ങളെയാണ് ഇത് വഴി ബന്ധിപ്പിക്കാന്‍ കഴിയുക. ഇതുപോലുള്ള പത്തോ പന്ത്രണ്ടോ റൗണ്ടുകളാണ് പാര്‍ട്ടി പ്ലാന്‍ ചെയ്യുന്നത്. 185 വിജയ് സങ്കല്‍പ റാലികള്‍ക്ക് പുറമേയാണ് ആയിരത്തോളം വരുന്ന ഈ ത്രീഡി റാലികള്‍ എന്ന് ചുരുക്കം.

അസംബ്ലി തിരഞ്ഞെടുപ്പിന്റെ സമയത്ത് മോദി ഇതുപോലെുള്ള ത്രീഡി പരീക്ഷണം നടത്തിയിരുന്നു. ഏപ്രില്‍ 9 വൈകിട്ട് ആറരയ്ക്കാണ് മംഗലാപുരത്ത് മോദിയുടെ ത്രീഡി റാലി. നെഹ്‌റു മൈദാനത്താണ് പരിപാടി. കര്‍ണാടകയില്‍ ബാംഗ്ലൂര്‍, ഗുല്‍ബര്‍ഗ, ബാഗല്‍കോട്ട്, ഷിമോഗ, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളെയും ഈ ത്രീഡി പ്രോജക്ഷന്‍ റാലികള്‍ ബന്ധിപ്പിക്കും.

English summary
Narendra Modi's 3D avatar to reach voters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X