കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്‌പേയിയും അദ്വാനിയും മഹാജനും ചേര്‍ന്നാല്‍ മോദി?

  • By Super
Google Oneindia Malayalam News

ദില്ലി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി, അന്തരിച്ച ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്‍ എന്നിവരുടെ സ്വഭാവങ്ങള്‍ ഒത്തുചേര്‍ന്നയാളാണ് നരേന്ദ്രമോദിയെന്ന് രാഷ്ട്രീയ ലോക്ദള്‍ സ്ഥാനാര്‍ത്ഥി അമര്‍ സിംഗ്. ജനവിധി എന്തായാലും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എക്‌സിറ്റ് പോള്‍ പ്രവചനം അനുസരിച്ച് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിയായിരിക്കും ഇനി ഇന്ത്യ ഭരിക്കുക. തിങ്കളാഴ്ച്ച പുറത്തുവന്ന നാലില്‍ മൂന്ന് എക്‌സിറ്റ് പോളുകളും പറയുന്നത് ബി.ജെ.പിയായിരിക്കും കേന്ദ്രത്തില്‍ അധികാരത്തിലെത്തുകയെന്നാണ്. 545 അംഗ ലോക്‌സഭയില്‍ സഖ്യം 272 മുതല്‍ 289 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.

Narendra Modi

പ്രവചനങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടികളുടെ മോഹങ്ങള്‍ക്കുമപ്പുറത്ത് യഥാര്‍ത്ഥ ജനവിധി പുറത്തുവരുന്ന മെയ് 16നായുള്ള കാത്തിരിപ്പിലാണ് ഓരോ വോട്ടര്‍മാരും. നരേന്ദ്രമോദിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ശുഭപ്രതീക്ഷയിലാണ്. വിജയം തങ്ങള്‍ക്കൊപ്പമാണെന്നു തന്നെയാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്ന കഴിഞ്ഞ ദിവസം നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചത് ഇന്ത്യ ജയിച്ചു, ബാലറ്റ് പേപ്പറിന്റെ ശക്തിയാണ് വിജയിച്ചതെന്നാണ്. ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബി ജെ പിക്ക് മേല്‍ക്കൈയുള്ളത്.

English summary
Narendramodi a mix of Vajpeyee, Adwani, Mahajan-Amar Sing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X