Get Updates
Get notified of breaking news, exclusive insights, and must-see stories!

നരോദ ഗാം കൂട്ടക്കൊലക്കേസ്; മായാ കോട്നാനി അടക്കം 68 പ്രതികളെയും വെറുതെ വിട്ട് കോടതി

അഹമ്മദാബാദ്: ഗുജറാത്തിലെ നരോദ ഗാം കൂട്ടക്കൊലക്കേസിലെ മുഴുവൻ പ്രതികളേയും വെറുതെ വിട്ട് അഹമ്മദാബാദ് സ്പെഷ്യൽ കോടതി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് മുൻ ബിജെപി മന്ത്രി മായാ കോട്നാനി അടക്കം 68 പ്രതികളെയും കോടതി വെറുതെ വിട്ടത്. കേസിൽ 86 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 18 പേർ വിചാരണക്കിടെ മരണപ്പെട്ടിരുന്നു.

സ്പെഷ്യൽ കോടതി ജഡ്ജ് ആയ ശുഭത ഭക്ഷി ആയിരുന്നു വിധി പുറപ്പെടുവിച്ചത്. ഏപ്രിൽ 5 നാണ് കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായത്.2002 ലെ ഗുജറാത്ത് കലാപത്തിനോട് അനുബന്ധിച്ചായിരുന്നു നരോദ ദാം കൂട്ടക്കൊല നടന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നടന്ന കൂട്ടക്കൊലപാതകങ്ങളിൽ ഏറ്റവും കൂടുതൽ പേർ കൊലചെയ്യപ്പെട്ട കലാപം കൂടിയായിരുന്നു നരോദ ദാം കൂട്ടക്കൊല കേസ്. മുന്‍ മന്ത്രി മായ കോഡ്നാനിക്ക് പുറമെ ബജ്രംഗ് ദള്‍ നേതാവ് ബാബു ബജ്രംഗി, വിശ്വഹിന്ദു പരിഷത് നേതാവ് ജയ്ദീപ് പട്ടേല്‍, നരോദ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടർ ഗോഹിൽ എന്നിവരായിരുന്നു പ്രതികൾ.

 mayakodnani-

2002 ഫെബ്രുവരി 28 ന് ഗ്രോധ്ര ട്രെയിൻ അഞ്ജാതർ തീവെച്ച സംഭവത്തിൽ 58 കർസേവകർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ബജ്റംഗ്ദൾ അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ പ്രഖ്യാപിച്ച ബന്ധനിടെ 11 മുസ്ലീങ്ങളെ ചുട്ടുകൊല്ലുകയായിരുന്നു. അന്ന് മോദി സർക്കാരിലെ വനിതാ ശിശു ക്ഷേമ മന്ത്രിയായിരുന്നു മായാ കോട്നാനി. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപശ്രമം, ആയുധം കൈവശം വെയ്ക്കല്‍ തുടങ്ങി വിവിധ വകുപ്പുകളായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയത്.

കേസിൽ എട്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു വിചാരണ ആരംഭിച്ചത്. 6 ജഡ്ജുമാരാണ് കേസിൽ വിധി കേട്ടത്. 187 സാക്ഷികളെ കേസിൽ വിസ്തരിച്ചിരുന്നു. 13 വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് ഇപ്പോൾ കേസിൽ വിധി പറയുന്നത്.

നേjത്തേ കേസിൽ കോഡ്നാനിയേയും ബജ്റംഗ്ദൾ നേതാവ് ബാബു ബജ്റംഗിയേയും വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. മായാ കോഡ്നാനിക്ക് 28 വര്‍ഷത്തെ തടവ് ശിക്ഷ ആയിരുന്നു സെഷന്‍സ് കോടതി വിധിച്ചിരുന്നത്. പിന്നീട് ഗുജറാത്ത് ഹൈക്കോടതി ഇവരുടെ ശിക്ഷ റദ്ദാക്കുകയും കുറ്റവിമുക്തരാക്കുകയും ചെയ്തു.

വിചാരണ വേളയിൽ കോട്നാനിക്ക് അനുകൂലമായി നിലവിലെ ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ മൊഴി നൽകിയിരുന്നു. കലാപം നടക്കുന്ന സമയത്ത് നിയമസഭയിൽ താൻ അവർക്കൊപ്പം ഉണ്ടായിരുന്നുവെന്നായിരുന്നു അമിത് ഷായുടെ മൊഴി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+