സല്യൂട്ട് ജനറല്‍..: ബിപിന്‍ റാവത്തിന് വിട നല്‍കി രാജ്യം, സംസ്കാരം 17 ഗണ്‍ സല്യൂട്ടോടെ
ദില്ലി: ഹൈലികോപ്ടർ അപകടത്തില്‍ കൊല്ലപ്പെട്ട രാജ്യത്തിന്റെ ആദ്യ സംയുക്ത സൈന്യാധിപന്‍ ബിപിന്‍ റാവത്തിനും ഭാര്യ മാധുലിക റാവത്തിനും വിട നല്‍കി രാജ്യം. ബ്രാർ ശ്മശാനത്തിലായിരുന്നു അന്ത്യചടങ്ങുകള്‍. മക്കളായ കൃതികയും തരിണിയും സംസ്കാര ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. എണ്ണൂറോളം സൈനികരാണു സംസ്കാര ചടങ്ങുകളുടെ ഭാഗമായത്. ചടങ്ങുകള്‍ പ്രകാരം 17 ഗണ്‍ സല്യൂട്ട് നൽകിക്കൊണ്ട് സൈന്യം റാവത്തിന് വിടചൊല്ലി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കിരണ്‍ റിജ്ജു തുടങ്ങിയവരും കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നും ബ്രാർ ശ്മശാനത്തിലെത്തിയിരുന്നു. മൂന്ന് സൈനിക മേധാവികളും സന്നിഹിതരായിരുന്നു. ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലദേശ് രാജ്യങ്ങളിലെ സൈനിക കമാൻഡർമാർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വിദേശ നയതന്ത്ര പ്രതിനിധികളും അനുശോചനും രേഖപ്പെടുത്തുകയും അന്തിമോപചാരം അർപ്പിക്കുകുയം ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷാ വീട്ടിലെത്തിയാണ് റാവത്തിനും ഭാര്യയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചത്.
കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, മനുഷ്ക് മാണ്ഡവ്യ, സ്മൃതി ഇറാനി, സർബാനന്ദ സോനോവാൾ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, എ.കെ ആന്റണി, മല്ലികാർജുൻ ഖർഗെ എന്നിവരും വീട്ടിലെത്തി അന്തോമോപചാരം അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പാലം വിമാനത്താവളത്തില്‍ നേരിട്ടെത്തി കുടുംബാംഗങ്ങലെ ആശ്വസിപ്പിക്കുകയും സൈനികർക്ക് അന്ത്യാഭിവാദം അർപ്പിക്കുകയും ചെയ്തിരുന്നു.

റാവത്തിന്റെയും മധുലികയുടെയും ഭൗതികശരീരം 11 മുതൽ 2 മണി വരെ പൊതുദർശനത്തിന് വെച്ചു. 2.15 ഓടെയാണ് മൃതദേഹങ്ങള്‍ വിലാപയാത്രയായി ബ്രാർ ശ്മശാനത്തിലേക്ക് എത്തിക്കുകയായിരുന്നു. വീട്ടില്‍ നിന്നും ശ്മശാനത്തിലേക്കുള്ള യാത്രയിലുടനീളം വികാര നിർഭരമായ യാത്രയപ്പായിരുന്നു ദില്ലി നല്‍കിയിരുന്നത്. വഴിയിലുടനീളം കാത്ത് നിന്ന ജനങ്ങള്‍ ദേശീയ പതാക വീശിയും പുഷ്പവൃഷ്ടി നടത്തിയും സംയുക്ത സൈന്യാധിപനും പത്നിക്കും വിടചൊല്ലി. ചില വിലാപയാത്രയെ അനുഗമിച്ചുകൊണ്ട് ബ്രാർ ശ്മശാനത്തിന്റെ കവാടം വരെയെത്തി.
2019 ഡിസംബർ 31 നായിരുന്നു ഇന്ത്യയുടെ ആദ്യ സംയുക്ത സൈന്യാധിപനായി ബിപിന്‍ റാവത്ത് നിയമിക്കപ്പെടുന്നത്. 2020 ജനുവരി 1 ന് അദ്ദേഹം ചുമതലയേല്‍ക്കുകയും ചെയ്തു. സൈനിക കുടുംബത്തില്‍ ജനിച്ച റാവത്ത് ഡിഫന്‍സ് അക്കാദിമിയിലെ പഠനത്തിന് ശേഷം 1978 ൽ 11 ഗൂർഖാ റൈഫിൾസിന്റെ അഞ്ചാം ബറ്റാലിയനിലാണ് റാവത്ത് സൈനിക ജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിതാവും ഇതേ ബറ്റാലിയനിലായിരുന്നു പ്രവർത്തിച്ചിരുന്നു. വടക്ക് കിഴക്കന്‍ മേഖലയില്‍ നടത്തിയ സൈനിക നീക്കങ്ങളാണ് റാവത്തിനെ സേനയില്‍ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. യുഎൻ സൈനിക സംഘത്തിന്റെ ഭാഗമായി കോംഗോയിലും േസവനമനുഷ്ഠിച്ചിട്ടുണ്ട്. പരമവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാമെഡൽ, യുദ്ധ് സേവാ മെഡൽ, സേനാ മെഡൽ തുടങ്ങിയ നിരവധി സൈനിക ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിലെ കട്ടേരിയില്‍ തകർന്നു വീഴുകയായിരുന്നു. ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പായിരുന്നു അപകടം. ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം 14 പേരായിരുന്നു വ്യോമസേനയുടെ എം.17 ഹെലികോപ്ടറിലുണ്ടായിരുന്നത്. 13 പേരും അപകടത്തില്‍ മരിച്ചപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗിന് മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ഇപ്പോള്‍ വിദഗ്ധ ചികിത്സയിലാണ്. അതേസമയം, അപകടത്തില്‍ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications