കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡല്‍ഹിയില്‍ പ്രതിഷേധം കനക്കുന്നു; കോണ്‍ഗ്രസ് എംപിമാരോട് ഞായറാഴ്ച ഡല്‍ഹിയിലെത്താന്‍ നിര്‍ദ്ദേശം

Google Oneindia Malayalam News

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ഇഡി ചെയ്യുന്നതിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധം തുടരുകയാണ്. വെള്ളിയാഴ്ച കഴിഞ്ഞും രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം. തിങ്കളാഴ്ചയും ചൊവ്വാവ്ചയും രാഹുലിനെ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കോണ്‍ഗ്രസ് എംപിമാരോട് ഞായറാഴ്ച ഡല്‍ഹിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.

ഡല്‍ഹിയിലെ ആക്രമണങ്ങളില്‍ കോണ്‍ഗ്രസിന്റെ എംപിമാര്‍ രാജ്യസഭ എംപിമാര്‍ രാഷ്ട്രപതിക്ക് പരാതി നല്‍കും. കഴിഞ്ഞദിവസം എഐസിസി ആസ്ഥാനത്ത് കയറി നേതാക്കളേയും എംപിമാരേയും കസ്റ്റഡിയിലെടുത്ത ദല്‍ഹി പോലീസിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറെ നേരില്‍ കണ്ട് പരാതി അറിയിച്ചിട്ടുണ്ട്.

rahul gandhi

ലോക്‌സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തിലാണ് സ്പീക്കറെ കണ്ടത്. ദല്‍ഹി പോലീസിന്റെ ക്രൂരത സ്പീക്കറോട് വിശദീകരിച്ചുവെന്നും എഐസിസി ആസ്ഥാനത്ത് പോലീസ് അതിക്രമിച്ച് കയറിയതിലെ പ്രതിഷേധവും അറിയിച്ചു. തീവ്രവാദികളെ നേരിടുന്ന പോലെയാണ് പോലീസ് പെരുമാറിയതെന്നും കോണ്‍ഗ്രസ് നേതാക്കളും ,എംപിമാരുമാണെന്ന പരിഗണന നല്‍കിയില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് കേസ് രാഹുല്‍ ഗാന്ധിയിലേക്കും സോണിയ ഗാന്ധിയിലേക്കും എത്തിയതെങ്ങനെനാഷണല്‍ ഹെറാള്‍ഡ് കേസ് രാഹുല്‍ ഗാന്ധിയിലേക്കും സോണിയ ഗാന്ധിയിലേക്കും എത്തിയതെങ്ങനെ

മോദിയും അമിത് ഷായും രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സ്പീക്കറെ കൊടിക്കുന്നില്‍ സുരേഷ് കാണിച്ചുവെന്നും രാഹുല്‍ ഗാന്ധിയോടുള്ള ഇഡിയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം സ്പീക്കറുടെ ശ്രദ്ധയില്‍ പെടുത്തി
യങ് ഇന്ത്യയുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങള്‍ രാഹുല്‍ ഇഡി യോട് പറയുന്നുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.

'സുന്ദരീ കണ്ണാലൊരു...' സാരിയില്‍ ആരാധകരുടെ മനസ് കവര്‍ന്ന് ആര്യ ബഡായി

ചോദ്യം ചെയ്യലിന്റെ മൂന്നാം ദിവസമായ ഇന്നലെ പത്തു മണിക്കൂറിലേറെ സമയമാണ് രാഹുല്‍ ഗാന്ധിയയെ ഇഡി ചോദ്യം ചെയ്തത്. ഡോടെക്‌സ് മെര്‍ച്ചന്‍ഡെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയും യങ് ഇന്ത്യന്‍ എന്ന രാഹുലിന്റെ കൂടി ഉടമസ്ഥതയില്‍ ഉള്ള കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചോദ്യങ്ങളാണ് അന്വേഷണ സംഘം ഇന്നലെ പരിശോധിച്ചത്.

Recommended Video

cmsvideo
Swapna Suresh's Allegation Against CM | മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് സഹായം തേടി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ തെളിവുണ്ടെന്നാണ് ഇഡി പറയുന്നത്. ഡോടെക്‌സ് മെര്‍ക്കന്‍ഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷന്‍ നല്‍കിയെന്നും ഇക്കാര്യത്തില്‍ തെളിവുണ്ടെന്നും ഇ ഡി ആരോപിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ആരോപണം. ഇന്നലത്തെ ചോദ്യം ചെയ്യല്‍ ഒമ്പതര മണിയോടെയാണ് അവസാനിച്ചത്.

English summary
national herald case: Congress continues protest against Enforcement Directorate's action against Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X