കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഷ്ണൽ ഹെരാൾഡ് കേസ്; ഇഡിക്ക് മുൻപിൽ രാഹുൽ ഹാജരാകും;പ്രതിഷേധ മാർച്ചുമായി നേതാക്കളും

Google Oneindia Malayalam News

ദില്ലി; നാഷ്ണൽ ഹെരാൾഡ് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുൻപാകെ രാഹുൽ ഗാന്ധി ഹാജരാകുക പ്രതിഷേധ മാർച്ചോടെ. രാജ്യസഭ ,ലോക്സഭ എംപിമാർ, മുതിർന്ന നേതാക്കൾ എന്നിവർ പ്രതിഷേധ മാർച്ചിന്റെ ഭാഗമാകും.ഇതുമായി ബന്ധപ്പെട്ട് എല്ലാ നേതാക്കളോടും 12 ന് ദില്ലിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആരോപണം ആസൂത്രിതം;പിസി ജോര്‍ജും സ്വപ്‌ന സുരേഷും മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തി;എഫ്ഐആർആരോപണം ആസൂത്രിതം;പിസി ജോര്‍ജും സ്വപ്‌ന സുരേഷും മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തി;എഫ്ഐആർ

ചോദ്യം ചെയ്യലിനായി രാഹുൽ ഗാന്ധി ഇ ഡി ഓഫീസീലേക്ക് നടന്ന് പോകാനാണ് തീരുമാനം. രാവിലെയോടെ അക്ബർ റോഡിൽ നിന്നാകും പ്രതിഷേധ മാർച്ച് തുടങ്ങുക. ഇ ഡി നടപടി ഉയർത്തിക്കാട്ടി കേന്ദ്ര സർക്കാരിനെയും ബി ജെ പിയെയും രാഷ്ട്രീയമായി നേരിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. മാത്രമല്ല ബി ജെ പിക്കെതിരെ രാഹുലിനെ ഉയർത്തിക്കാട്ടാനുള്ള അവസരമായും ഇതിനെ കോൺഗ്രസ് ഉപയോഗിച്ചേക്കും. പ്രതിഷേധ പരിപാടികൾക്ക് അന്തിമരൂപം നൽകുന്നതിനായി പാർട്ടി ജനറൽ സെക്രട്ടറിമാരുടെയും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരുടെയും സംസ്ഥാന യൂണിറ്റ് പ്രസിഡന്റുമാരുടെയും വെർച്വൽ യോഗം വ്യാഴാഴ്ച വൈകീട്ട് വിളിച്ചുചേർത്തിട്ടുണ്ട്. വൈകീട്ട് നാല് മണിക്കാണ് യോഗം ചേരുക.

 rahul-gandhi-1574665673-158

രാഹുൽ ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കും എതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടപടി രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് കോൺഗ്രസ് വിമർശനം. രാഹുലിനൊപ്പം സോണിയയ്ക്കും ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും സോണിയ ഹാജരാകില്ല. കൊവിഡ് ആയതിനാൽ ഹാജരാകുന്നതിന് മൂന്നാഴ്ചത്തെ സാവകാശം വേണമെന്ന സോണിയ ഗാന്ധിയുടെ ആവശ്യം ഇ ഡി അംഗീകരിച്ചിട്ടുണ്ട്.

ദിൽഷയ്ക്കും ലക്ഷ്മിപ്രിയയ്ക്കും വായടിപ്പിച്ച് മറുപടി; ഷോർട്സിൽ കിടലൻ ചിത്രങ്ങളുമായി നിമിഷ..വൈറൽ

കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്താനാണ് രാഹുലിനും സോണിയ ഗാന്ധിക്കും ഇഡി നോട്ടീസ് നൽകിയത്. 2012 ല്‍ മുന്‍ എം പി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ ഇ ഡി നടപടി.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എ ജെ എല്‍) സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ പുതുതായുണ്ടാക്കിയ യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിൽ അഴമതിയും വഞ്ചനയും ഉണ്ടെന്നായിരുന്നു സുബ്രഹമണ്യൻ സ്വാമിയുടെ പരാതി. 2000 കോടി ആസ്തിയുള്ള ഹെറാൾഡിന്റെ സ്വത്തുക്കൾ 50 ലക്ഷം രൂപയ്ക്ക് സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും ഓഹരിയുള്ള യംഗ് ഇന്ത്യ സ്വന്തമാക്കിയെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം.

Recommended Video

cmsvideo
പിസി ജോര്‍ജ് സരിത ഫോണ്‍ സംഭാഷണം പുറത്ത് | OneIndia

English summary
National Herald Case; Rahul to present before ED;Congress for show of strength
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X