സിദ്ദുവിന് പ്രമോഷന്‍ കൊടുത്താല്‍ പാര്‍ട്ടി പിളരും, സോണിയക്ക് മുന്നറിയിപ്പുമായി അമരീന്ദറിന്റെ കത്ത്
ദില്ലി: നവജ്യോത് സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തെ എതിര്‍ത്ത് അമരീന്ദര്‍ സിംഗ്. സോണിയാ ഗാന്ധിക്ക് അമരീന്ദര്‍ അയച്ച കത്ത് പരസ്യമായിരിക്കുകയാണ്. ഹൈക്കമാന്‍ഡ് നീക്കത്തില്‍ അമരീന്ദര്‍ കത്തില്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ്. സിദ്ദു വരുന്നതോടെ പാര്‍ട്ടി പിളരുമെന്നാണ് മുന്നറിയിപ്പ്. സിദ്ദുവിന്റെ പ്രവര്‍ത്തന ശൈലി സംസ്ഥാന സമിതിയെ നിയന്ത്രിക്കാന്‍ സാധിക്കുന്നതല്ലെന്നും അത് പാര്‍ട്ടിയെ പിളര്‍ത്തുമെന്നും അമരീന്ദര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു.

പാര്‍ട്ടിയിലെ സീനിയര്‍ അംഗങ്ങള്‍ സിദ്ദുവിന്റെ വരവില്‍ കോപത്തിലാണ്. അത് തീര്‍ച്ചയായും പാര്‍ട്ടിയെ രണ്ട് കഷ്ണമാക്കും. ഇങ്ങനെയാണ് സോണിയക്ക് അമരീന്ദര്‍ മുന്നറിയിപ്പ് നല്‍കിയത്. അതേസമയം സിദ്ദു ഇന്ന് സോണിയയെയും രാഹുല്‍ ഗാന്ധിയെയും ദില്ലിയിലെത്തി കണ്ടിരുന്നു. എന്നാല്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ ഇതുവരെ അന്തിമ തീരുമാനം സോണിയയോ ഹരീഷ് റാവത്തോ എടുത്തിട്ടില്ല. അതേസമയം സോണിയക്ക് കത്തയച്ച കാര്യം കോണ്‍ഗ്രസ് എംഎല്‍എ രാജ്കുമാര്‍ വര്‍ക്കയും സ്ഥിരീകരിച്ചിരിക്കുകയാണ്.
സോണിയക്കുള്ള നിര്‍ദേശം മാത്രമാണ് ഇതെന്നാണ് വര്‍ക്ക പറയുന്നു. സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുമ്പോള്‍ ജാതി മുഖ്യ പരിഗണനാ വിഷയമാകണമെന്നാണ് അമരീന്ദര്‍ ഉദ്ദേശിച്ചതെന്നും രാജ്കുമാര്‍ വര്‍ക്ക പറഞ്ഞു. അതേസമയം ചണ്ഡീഗഡില്‍ സിദ്ദുവിന്റെ അനുയായികള്‍ ആഘോഷം തുടങ്ങി കഴിഞ്ഞു. അധ്യക്ഷനായി സിദ്ദു വരുമെന്ന ഉറപ്പാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്. എന്നാല്‍ സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്നാണ് ഹരീഷ് റാവത്ത് പറഞ്ഞിരിക്കുന്നത്.
Recommended Video
നിലവിലെ ഫോര്‍മുല പ്രകാരം സിദ്ദുവിന് അധ്യക്ഷ സ്ഥാനവും ഒപ്പം രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും നിയമിക്കും. ഒന്ന് ഹിന്ദുവിഭാഗത്തില്‍ നിന്നും മറ്റേത് ദളിത് വിഭാഗത്തില്‍ നിന്നുമാണ്. സിദ്ദുവിനൊപ്പം ആറ് എംഎല്‍എമാരുണ്ട്. ഇതില്‍ മൂന്ന് പേര്‍ മന്ത്രിമാരുമാണ്. അതേസമയം ഇവരെ അമരീന്ദര്‍ വെട്ടിനിരത്താന്‍ ശ്രമിക്കുന്നുവെന്ന് ഹൈക്കമാന്‍ഡില്‍ പരാതിയുണ്ട്. ഹൈക്കമാന്‍ഡ് നടത്തിയ സര്‍വേയില്‍ അടക്കം വന്‍ ജനപിന്തുണയാണ് സിദ്ദുവിന് കിട്ടിയത്. അതാണ് അമരീന്ദറിനെ ചൊടിപ്പിക്കുന്നത്. ഹൈക്കമാന്‍ഡ് അമരീന്ദറിന്റെ നിര്‍ദേശം തേടാതെയാണ് സിദ്ദുവിനെ അധ്യക്ഷനാക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications