പ്രിയങ്കയുടെ പ്രചാരണത്തിനിറങ്ങാതെ സിദ്ദു, രാഹുലിനോട് ചോദ്യം ഇങ്ങനെ, കോണ്‍ഗ്രസിന് അമ്പരപ്പ്
ദില്ലി: പഞ്ചാബില്‍ നവജ്യോത് സിംഗ് സിദ്ദു പരസ്യമായ പോരില്‍. കോണ്‍ഗ്രസിന്റെ പ്രചാരണങ്ങളുമായി സിദ്ദു സഹകരിക്കുന്നില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. ഇപ്പോഴിതാ പ്രിയങ്ക ഗാന്ധിക്കായി പ്രചാരണം നടത്താന്‍ പോലും സിദ്ദു വിസമ്മതിച്ചിരിക്കുകയാണ്. ഗാന്ധി കുടുംബം അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നിരിക്കുകയാണ് ഈ നീക്കത്തില്‍.
ഗോവയില്‍ കോണ്‍ഗ്രസ് രണ്ട് തട്ടില്‍, ആ പ്രഖ്യാപനം രാഹുല്‍ നടത്തണം, ബിജെപിക്ക് നേട്ടം കേന്ദ്രത്തില്‍
സിദ്ദു സ്വന്തം മണ്ഡലത്തിന് പുറത്തേക്ക് വരാന്‍ പോലും വിസമ്മതിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയോടും വമ്പനൊരു ആവശ്യം സിദ്ദു ഉന്നയിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാരെ ഒരു പാഠം പഠിപ്പിക്കാനാണ് സിദ്ദു ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. പലര്‍ക്കും പല പദവികളും നിഷേധിക്കാനാണ് സിദ്ദുവിന്റെ നീക്കം.

ചരണ്‍ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതിലുള്ള അമര്‍ഷമാണ് സിദ്ദു പ്രകടിപ്പിക്കുന്നത്. എന്നാല്‍ അത് ഗാന്ധി കുടുംബത്തിന് നേരെയുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. അതേസമയം പരസ്യമായി രാഹുലിന്റെ പ്രഖ്യാപനത്തെ സിദ്ദുവിന് എതിര്‍ക്കാനാവില്ല. അതുകൊണ്ട് ചന്നിയുടെ സ്ഥാനാര്‍ത്ഥിത്വം അദ്ദേഹം അംഗീകരിക്കുകയാണ് ചെയ്തത്. എന്നാല്‍ സ്വന്തം കുടുംബാംഗങ്ങളിലൂടെയും അടുപ്പക്കാരിലൂടെയും നേതൃത്വത്തിനെതിരെ സിദ്ദു ഒളിയമ്പെയ്തു കഴിഞ്ഞു. രാഹുലിന്റെ തീരുമാനത്തില്‍ ഇവരെല്ലാം അതൃപ്തി അറിയിച്ച് കഴിഞ്ഞു. സിദ്ദു പാര്‍ട്ടിയുമായി പ്രചാരണത്തില്‍ സഹകരിക്കാന്‍ പോലും മടിച്ചിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു ഇത്.

സിദ്ദുവിന്റെ മണ്ഡലമായ അമൃത്സര്‍ ഈസ്റ്റിലും പ്രശ്നമാണ്. ഇവിടെ പ്രാദേശിക നേതാക്കളാരും സിദ്ദുവുമായി സഹകരിക്കുന്നില്ല. ചന്നിയാണ് ഭാവി നേതാവെന്ന് വ്യക്തായതോടെ പലരും സിദ്ദുവിനെ കൈവിട്ട് തുടങ്ങിയിരിക്കുകയാണ്. അതേസമയം ചന്നിയുടെ പ്രചാരണം മികച്ച രീതിയിലാണ് നടക്കുന്നത്. അദ്ദേഹം ചംകോര്‍ സാഹിബില്‍ അടക്കം നല്ല ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നുണ്ട്. സിദ്ദുവിന്റെ പ്രചാരണത്തിന് ആളില്ലാത്ത അവസ്ഥയാണ്. സാധാരണ തീപ്പൊരി പ്രസംഗത്തിലൂടെ സിദ്ദു വലിയ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാറുണ്ട്. എന്നാല്‍ ഇത്തവണ പ്രാദേശിക നേതാക്കളുടെ അഭാവം സിദ്ദു അനുഭവിക്കുന്നുണ്ട്. ഇവരെയെല്ലാം സിദ്ദു വെറുപ്പിച്ചതും, അകറ്റി നിര്‍ത്തിയതും മറ്റൊരു പ്രശ്‌നമാണ്. ഇവരാരും സിദ്ദുവുമായി സഹകരിക്കാന്‍ തയ്യാറല്ല.

അമൃത്സര്‍ ഈസ്റ്റില്‍ സിദ്ദുവിന്റെ എതിരാളി ബിക്രം സിംഗ് മജീദിയയാണ്. സിദ്ദു എല്ലാ കാലത്തും ശത്രുവായി കാണുന്ന നേതാവാണ് മജീദിയ. പ്രാദേശിക നേതാക്കളെയൊന്നും പ്രചാരണത്തിലേക്ക് കാണാനില്ല. ഇവരെല്ലാം മിസിംഗാണ്. സിദ്ദു ഇവരെ വിളിക്കുകയേ ചെയ്തിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. പോരാത്തതിന് ഇവര്‍ സിദ്ദുവുമായി ഇടഞ്ഞിരിക്കുകയാണ്. വിളിച്ചാലും പോകില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. പ്രചാരണം നയിക്കുമ്പോള്‍ സിദ്ദു തങ്ങളോടൊന്ന് ചോദിക്കുക പോലും ചെയ്തില്ലെന്നാണ് പരാതി. ഒറ്റയാനായി നിന്ന് വിജയം നേടി ആ ക്രെഡിറ്റ് മറ്റാര്‍ക്കും കൊടുക്കാതിരിക്കാനാണ് സിദ്ദുവിന്റെ ശ്രമം. കോണ്‍ഗ്രസ് ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലേക്ക് വന്നാല്‍ മുഖ്യമന്ത്രി സ്ഥാനം തനിക്ക് കിട്ടുമെന്നാണ് സിദ്ദു കരുതുന്നത്.

പക്ഷേ കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള കലിപ്പ് ഇവിടം കൊണ്ടൊന്നും സിദ്ദു അവസാനിപ്പിച്ചിട്ടില്ല. പ്രിയങ്ക ഗാന്ധിയുടെ റാലി ധുരി നിയമസഭാ മണ്ഡലത്തിലെ രജോമജ്രയില്‍ നടക്കുന്നുണ്ടായിരുന്നു. ബല്‍വീര്‍ സിംഗ് ഗോള്‍ഡിക്കായിട്ടായിരുന്നു ഇവിടെ പ്രചാരണത്തിന് പ്രിയങ്കയെത്തിയത്. ഇവിടെ എഎപി സ്ഥാനാര്‍ത്ഥി ഭഗവന്ത് മന്‍ ആണ് സ്ഥാനാര്‍ത്ഥി. പ്രചാരണ വേദിയില്‍ സിദ്ദുവുമുണ്ടായിരുന്നു. ഗോള്‍ഡിയുടെ ഭാര്യ സിമ്രാന്‍ കാങ്കുര സിദ്ദുവിനെ പ്രചാരണത്തിനായി വേദിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ കൈയ്യുയര്‍ത്തി വീശുക മാത്രമാണ് സിദ്ദു ചെയ്തത്. താന്‍ സംസാരിക്കില്ലെന്നും അറിയിച്ചു. പകരം തൊട്ടടുത്തിരുന്ന മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി സംസാരിക്കുമെന്നും പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ഈ നീക്കത്തില്‍ അമ്പരന്നിരിക്കുകയാണ്.

ധുരിയില്‍ ശക്തമായ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തിയത് എന്നതും ശ്രദ്ധേയമാണ്. ഒരു കൊമേഡിയന് തന്നെ പരാജയപ്പെടുത്താനാവില്ലെന്നായിരുന്നു ഗോള്‍ഡിയുടെ മറുപടി. ഭഗവന്ത് മന്‍ ധുരിയുടെയും സംഗ്രൂരിന്റെയും വികസനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും ചരണ്‍ജിത്ത് സിംഗ് ചന്നിയും ആരോപിച്ചു. അതേസമയം സിദ്ദു പ്രചാരണത്തിലൊന്നും ചേരാതിരിക്കുന്നത് അച്ചടക്ക ലംഘനമായി കാണണമെന്നാണ് നേതാക്കളുടെ പരാതി. അതേസമയം സിദ്ദുവിനെ വിശ്വാസമില്ലാത്തത് കൊണ്ട് ധുരി പിടിക്കാന്‍ യൂത്ത് ബ്രിഗേഡിനെ തന്നെ രാഹുല്‍ ഗാന്ധി രംഗത്തിറക്കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസും, ദേശീയ വിദ്യാര്‍ത്ഥി യൂണിയനും ശക്തമായ പ്രചാരണമാണ് ഇവിടെ നടത്തുന്നത്.

സിദ്ദു മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവരും വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. സിദ്ദുവിന്റെ ഭാര്യ നവജോത് കൗറും മകള്‍ റാബിയയും പരസ്യമായി ചന്നിയെ കുറ്റപ്പെടുത്തുകയാണ്. ഹൈക്കമാന്‍ഡിനെ ആരോ വഴി തെറ്റിച്ചുവെന്നാണ് സിദ്ദു ഭാര്യ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കാര്യത്തില്‍ പ്രതികരിച്ചത്. സിദ്ദു തന്റെ പേര് മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് കരുതിയത്. എന്നാല്‍ രാഹുല്‍ ഇത് ജനങ്ങളില്‍ നിന്ന് കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു. പഞ്ചാബ് മോഡല്‍ വികസനം എന്ന പേരില്‍ പ്രചാരണവും സിദ്ദു നടത്തിയത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. സിദ്ദുവിന് പ്രിയങ്ക ഗാന്ധിയുടെ പിന്തുണ പാര്‍ട്ടിയിലുണ്ട്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കില്ല.

സിദ്ദു രാഹുല്‍ ഗാന്ധിയെയും കുരുക്കിലാക്കിയിരിക്കുകയാണ്. പഞ്ചാബില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ എംഎല്‍എമാരുടെ ബന്ധുക്കള്‍ക്ക് ചെയര്‍മാന്‍ പദവി നല്‍കില്ല എന്നാണ് സിദ്ദു പറയുന്നത്. ഇക്കാര്യത്തില്‍ രാഹുല്‍ ഉറപ്പ് നല്‍കണമെന്നാണ് സിദ്ദുവിന്റെ ആവശ്യം. ഇത് രാഹുലിനുള്ള കുരുക്കാണ്. അദ്ദേഹം ഇക്കാര്യം അംഗീകരിക്കേണ്ടി വരും. 4500 ചെയര്‍മാന്‍ പദവികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോകുമെന്ന് സിദ്ദു പറഞ്ഞു. രാഹുലിനോട് ഞാന്‍ ഇതുവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ തനിക്ക് ഉറപ്പ് വേണമെന്നും സിദ്ദു പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷം പ്രവര്‍ത്തകരാണ് കോണ്‍ഗ്രസിനെ നയിച്ചതെന്നും സിദ്ദു പറഞ്ഞു. ഇതോടെ എംഎല്‍എമാരെ ഒതുക്കാനുള്ള തന്ത്രമാണ് സിദ്ദു പയറ്റുന്നത്.

പാര്‍ട്ടി ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതും ആര്‍ക്കും എതിര്‍പ്പില്ലെന്ന് സിദ്ദു പറഞ്ഞു. പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്‌നങ്ങളില്ല. രാഹുല്‍ എടുത്ത തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്തു. അതേസമയം സിദ്ദുവിന്റെ മകള്‍ക്ക് ഈ നിലപാടല്ല ഉള്ളത്. പാവപ്പെട്ട വ്യക്തിയെന്ന ചന്നിയുടെ ഇമേജ് വെറും പൊള്ളയാണെന്ന് സിദ്ദുവിന്റെ മകള്‍ റാബിയ പറഞ്ഞു. സിദ്ദുവിനായി പ്രചാരണം നടത്തുമ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. കോടിപതിക്ക് ഒരിക്കലും ദരിദ്രനാവാന്‍ സാധിക്കില്ല. ചന്നി ഒരിക്കലും ദരിദ്രനല്ല. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച് നോക്കൂ. 133 കോടി അതില്‍ കണ്ടെത്താം. ചന്നി തന്റെ ഇളയ സഹോദരനാണ്. ഈ ചോദ്യങ്ങള്‍ എങ്ങനെ നേരിടണമെന്ന് ചന്നിക്ക് അറിയാമെന്നും സിദ്ദു പറഞ്ഞു.












Click it and Unblock the Notifications