Get Updates
Get notified of breaking news, exclusive insights, and must-see stories!

നവാബ് മാലിക്കിന്റെ അറസ്റ്റ്: മമതയെ വിളിച്ച് ശരത് പവാര്‍, മന്ത്രിയെ പുറത്താക്കണോയെന്ന് ചോദ്യം

മുംബൈ: മഹാരാഷ്ട്രയില്‍ കള്ളപണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മന്ത്രി നവാബ് മാലിക് അറസ്റ്റിലായതിന് പിന്നാലെ മമത ബാനര്‍ജിയെ വിളിച്ച് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. അറസ്റ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ മമതയും പവാറും തമ്മില്‍ സംസാരിച്ചു. ബിജെപിയുടെ രാഷ്ട്രീയ നീക്കമാണിതെന്ന കാര്യത്തില്‍ രണ്ട് കക്ഷികള്‍ക്കും സംശയമില്ല. കോണ്‍ഗ്രസും ശിവസേനയും നവാബ് മാലിക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് മിനുട്ടോളമാണ് മമതയും പവാറും തമ്മില്‍ സംസാരിച്ചത്. പവാറിന് പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിച്ചിരിക്കുകയാണ് മമത. നേരത്തെ കേന്ദ്രം ഏജന്‍സികളെ ഉപയോഗിച്ച് മമതയുടെ മന്ത്രിമാരെ വേട്ടയാടിയ കാര്യമാണ് പവാര്‍ ചോദിച്ചത്.

1

നാരദ കേസില്‍ മമത സര്‍ക്കാരിലെ മന്ത്രിമാരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്തപ്പോള്‍ മമത ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നോ എന്ന് പവാര്‍ ചോദിച്ചറിഞ്ഞു. എന്ത് വന്നാലും നവാബ് മാലിക്കിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കരുതെന്ന് പവാറിനോട് മമത നിര്‍ദേശിക്കുകയും ചെയ്തു. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ ഐക്യം വേണമെന്ന് മമതയും പവാറും ഒരേസ്വരത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പവാറിനെ ശത്രുപക്ഷത്തേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നതാണ് ബിജെപിയുടെ നീക്കം. പവാറിന് മോദിയുമായി നല്ല ബന്ധമുണ്ട്. ഇതില്‍ വിള്ളല്‍ വീഴുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.

നവാബ് മാലിക് നേരത്തെ ആര്യന്‍ ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണോ അറസ്റ്റ് എന്ന് പ്രതിപക്ഷം സംശയിക്കുന്നുണ്ട്. ഇഡിയെയും സിബിഐയെയും ശക്തമായി നേരിടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് നവാബ് മാലിക്കിനോട് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. ദാവൂദിന്റെ വിശ്വസ്തനായ സര്‍ദാര്‍ ഷാവാലി ഖാന്‍, ഹസീന പാര്‍ക്കറുടെ ബോഡിഗാര്‍ഡ് സലീം പട്ടേല്‍ എന്നിവരുമായുള്ള നവാബ് മാലിക്കിന്റെ ഇടപാടുകള്‍ ദുരൂഹമാണെന്ന് ഇഡി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

എട്ട് മണിക്കൂറോളമാണ് മാലിക്കിനെ ചോദ്യം ചെയ്തത്. തന്നെ നിര്‍ബന്ധിച്ചാണ് ഇവിടെ കൊണ്ടുവന്നതെന്ന് നവാബ് മാലിക് പറഞ്ഞു. സമന്‍സ് അയക്കുകയായിരുന്നു ആദ്യം വേണ്ടത്. എന്നാല്‍ എന്നെ വീട്ടില്‍ നിന്ന് വിളിച്ച് കൊണ്ടുവരികയായിരുന്നുവെന്ന് മാലിക് പറഞ്ഞു. തന്നെ കേസ് കാണിച്ച് ഭീഷണിപ്പെടുത്തേണ്ട. ബിജെപിക്ക് മുന്നില്‍ മുട്ടുമടക്കില്ല. തീര്‍ച്ചയായും ഇതിനെ പോരാടി വിജയിക്കും. എല്ലാവരെയും തുറന്ന് കാണിക്കുമെന്നും മാലിക് പറഞ്ഞു. മാലിക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നും ഇഡി പറഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടെ അറസ്റ്റിലാവുന്ന രണ്ടാമത്തെ മഹാരാഷ്ട്ര മന്ത്രിയാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+