കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

Google Oneindia Malayalam News

ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി എന്‍ ഡി എ പ്രഖ്യാപിച്ചു. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. രാജസ്ഥാന്‍ സ്വദേശിയായ ജഗ്ദീപ് ധന്‍ഖര്‍ സുപ്രീംകോടതി അഭിഭാഷകനായിരുന്നു.

DSSD

ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. സര്‍വകലാശാലകള്‍ മുതല്‍ സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങള്‍ വരെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി പലപ്പോഴും തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട് ജഗ്ദീപ് ധന്‍ഖര്‍.

ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍

കര്‍ഷകന്റെ മകന്‍ ആണ് ധന്‍ഖര്‍ എന്ന് ജെ പി നദ്ദ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ് എന്നിവരുള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

'ഇത് എന്റെ അവസാന സിനിമയായേക്കാം..'; സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന്‍'ഇത് എന്റെ അവസാന സിനിമയായേക്കാം..'; സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന്‍

നേരത്തെ തന്നെ അദ്ദേഹത്തിന്റെ പേര് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു. പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേര്‍ന്ന ബി ജെ പി പാര്‍ലമെന്ററി പാനലാണ് അദ്ദേഹത്തിന്റെ പേര് അന്തിമമാക്കിയത്.ഇന്ത്യയുടെ 16-ാമത് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഓഗസ്റ്റ് 6-ന് നടക്കും.

ഫലം അതേ ദിവസം തന്നെ പ്രഖ്യാപിക്കും. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് 10-ന് അവസാനിക്കും. ആഗസ്ത് 11 നാണ് പുതിയ ഉപരാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ജൂലൈ 19 ആണ്.

'ദിലീപിലേക്കെത്താനുള്ള തെളിവ്, ഇനി നീങ്ങേണ്ടത് ഇങ്ങനെ, പ്രതി ഒരിക്കലും രക്ഷപ്പെടില്ല'; പ്രിയദര്‍ശന്‍ തമ്പി'ദിലീപിലേക്കെത്താനുള്ള തെളിവ്, ഇനി നീങ്ങേണ്ടത് ഇങ്ങനെ, പ്രതി ഒരിക്കലും രക്ഷപ്പെടില്ല'; പ്രിയദര്‍ശന്‍ തമ്പി

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുന്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി എന്നിവരും ബി ജെ പി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചവരുടെ ലിസ്റ്റിലുണ്ടായിരുന്നു. കൂടാതെ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവരേയും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം നാളെ (ജൂലൈ 17ന്) നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം സംയുക്ത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ട്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആണ് പ്രതിപക്ഷ യോഗം വിളിച്ചിരിക്കുന്നത്.

ജൂലൈ 18 ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ ഡി എയ്ക്കായി മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മുവും പ്രതിപക്ഷത്തിനായി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുമാണ് മത്സരിക്കുന്നത്.

English summary
NDA has announced West Bengal Governor Jagdeep Dhankar as its vice-presidential candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X