കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഡിടിവി റെയ്ഡിനെതിരെ ന്യൂയോര്‍ക്ക് ടൈംസ്!!! പത്രസ്വാതന്ത്ര്യം പഠിപ്പിക്കേണ്ടെന്ന് സിബിഐ!!!

  • By Ankitha
Google Oneindia Malayalam News

മുംബൈ: എന്‍ഡിടിവിയില്‍ സിബിഐ നടത്തിയ പരിശോധനകളെ മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള മോദിസര്‍ക്കാരിന്റെ കടന്നുകയറ്റമെന്ന് ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗം.ഇതിനെ എതിരെ രുക്ഷമായ പ്രതികരണവുമായി സിബിഐ രംഗത്തെത്തിയിട്ടുണ്ട്.ന്യൂയോർക്ക് ടൈംസിന്റെ ഒരുവശം മാത്രം പരിഗണിച്ചുള്ള അഭിപ്രായമാണ് ഇതെന്നും പത്രസ്വാതന്ത്ര്യത്തെ കുറിച്ച് ഇന്ത്യയെ ന്യൂയോര്‍ക്ക് ടൈംസ് പഠിപ്പിക്കേണ്ടെന്നും സിബിഐ വക്താവ് പ്രതികരിച്ചു.

സിബിഐ വക്താവ് ആര്‍.കെ. ഗൗറിന്റെ വാക്കുകൾ:അന്വേഷണങ്ങളെ കുറിച്ചുള്ള ചരിത്രം ടൈംസിന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞിട്ടില്ല. ഒരുവശം മാത്രം പരിഗണിച്ചുള്ള അഭിപ്രായമാണിത്‌. പത്രസ്വാന്ത്ര്യത്തെ കുറിച്ച് ഇന്ത്യയെ ടൈംസ് പഠിപ്പിക്കേണ്ടതില്ല. ഞങ്ങളുടെ സ്ഥാപനങ്ങളും സമ്പ്രദായങ്ങളും സാംസ്‌കാരികമായ പൈതൃകത്താലും ജനാധിപത്യ ധര്‍മ്മചിന്തയാലും സമ്പന്നമാണ്. പത്താന്‍കോട്ട് വ്യോമതാവള ആക്രമണവുമായി ബന്ധപ്പെട്ട് ഒരു ദിവസത്തേക്ക് എന്‍ഡിടിവി ഹിന്ദി നിര്‍ത്തിവെയ്ക്കാന്‍ നടപടിയെടുത്തത് വ്യക്തമായ അന്വേഷണത്തിന് ശേഷമായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു

cbi

എൻഡിടിവിയിലെ ചാനൽ മേധാവി പ്രണോയ് റോയിയുടെ വീട്ടിൽ സിബിഐ റെയിഡ് നടന്നിരുന്നു. അതിനെതിര ജൂണ്‍ ഏഴിനായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെയാണ് മാധ്യമത്തിന് ഇങ്ങനെയെരു പ്രതികരണം സിബിഐയുടെ ഭാഗത്ത് നിന്നു ലഭിച്ചത്.

English summary
A New York Times editorial that described the recent raids on properties belonging to NDTV founder Prannoy Roy as “an alarming new level of intimidation of India’s news media under Prime Minister Narendra Modi” has been trashed by the Central Bureau of Investigation (CBI).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X