ബംഗാളില്‍ 80 ശതമാനം, അസമില്‍ 76.89, ആദ്യ ഘട്ടത്തില്‍ രണ്ട് സംസ്ഥാനങ്ങളിലും മികച്ച പോളിംഗ്
ബംഗാള്‍: രണ്ട് സംസ്ഥാനങ്ങളിലേക്ക് നടന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്. ബംഗാളില്‍ 79.79 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എട്ട് മണി വരെയുള്ള കണക്കാണ്. അന്തിമ കണക്കുകളില്‍ ചെറിയ മാറ്റം വന്നേക്കാം. അസമിലും നല്ല പോളിംഗ് രേഖപ്പെടുത്തി. 76.89 ശതമാനമാണ് ഇവിടെ പോളിംഗ്. രണ്ടിടത്തും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പോളിംഗ്. ബംഗാളും അസമും ബിജെപിയുടെ മുന്നേറ്റം പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളാണ്. ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപിക്ക് വേണ്ടി ശക്തമായ പ്രചാരണം നടത്തിയിരുന്നു.

ബംഗാളിലെ പുര്‍ബ മെഡിനിപൂരിലെ കാന്തി ദക്ഷിണ്‍ സീറ്റില്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇവിടെ ഇവിഎം തകരാര്‍ നടന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. ഈസ്റ്റ് മിഡ്‌നാപൂരിലെ മജ്‌നയില്‍ പ്രതിഷേധക്കാര്‍ റോഡ് തടയുകയും ചെയ്തു. ഇവിടെ തങ്ങള്‍ ഒരു പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ മറ്റൊരു പാര്‍ട്ടിയുടെ പേരാണ് കാണിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തുന്നു. അതേസമയം വിവിപാറ്റ് മെഷീനുകള്‍ തകരാറിനെ തുടര്‍ന്ന് മാറ്റിയിരുന്നു. പ്രതിഷേധത്തെ നിയന്ത്രിക്കാന്‍ കേന്ദ്ര സേനയും മേഖലയില്‍ ഉണ്ടായിരുന്നു.
കാന്തി സിറ്റിയില്‍ വെച്ച് ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ സഹോദരന്‍ സൗമേന്ദു ആക്രമിക്കപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്നാണ് സൂചന. സൗമേന്ദുവിന്റെ കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പല സ്ഥലങ്ങളിലും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ഇതിനിടെ മമത ബാനര്‍ജി ബിജെപി പ്രവര്‍ത്തകനെ വിളിച്ച് സഹായം ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പ് ബിജെപി പുറത്തുവിട്ടു. ഇയാള്‍ മുന്‍ തൃണമൂല്‍ പ്രവര്‍ത്തകനാണ്. നന്ദിഗ്രാമില്‍ നിന്ന് ജയിക്കാനാണ് അവര്‍ സഹായം തേടുന്നത്.
ഇതിന് തിരിച്ചടിയെന്നോണം തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കുന്നതിനായി മുകുള്‍ റോയ് നടത്തുന്ന ഫോണ്‍ സംഭാഷണം ടിഎംസിയും പുറത്തുവിട്ടു. അസമില്‍ പൊതുവേ ശാന്തമായിരുന്നു തിരഞ്ഞെടുപ്പ്. 47 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും നിരവധി മന്ത്രിമാരും അടക്കം ആദ്യ ഘട്ടത്തില്‍ ജനവിധിയെ നേരിടുന്നുണ്ട്. 47 സീറ്റിലും ത്രികോണ പോരാട്ടമാണ് നടക്കുന്നത്. അസമില്‍ 300 കമ്പനി സുരക്ഷാ സേനയെയാണ് കേന്ദ്രം നിയോഗിച്ചിരിക്കുന്നത്.












Click it and Unblock the Notifications