കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീറ്റ് യുജി പരീക്ഷ 17 ന് തന്നെ; വിദ്യാർത്ഥികളുടെ ഹർജി തള്ളി ദില്ലി ഹൈകോടതി

Google Oneindia Malayalam News

ദില്ലി; നീറ്റ് യു ജി പരീക്ഷ മാറ്റണമെന്ന ഹർജി തള്ളി ദില്ലി ഹൈക്കോടതി. നേരത്തേ തീരുമാനിച്ചത് പ്രകാരം ജുലൈ 17 ന് തന്നെ പരീക്ഷ നടത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ആവശ്യം വളരെ വൈകിപ്പോയെന്നും ഏറെ തെറ്റിധരിപ്പിക്കുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾ നൽകിയ ഹർജിയായത് കൊണ്ട് മാത്രം ഹർജിക്കാരെ വിമർശിക്കുകയോ കോടതി ചെലവിന് പണം ഈടാക്കുകയോ ചെയ്യുന്നില്ലെന്ന് കോടതി പറഞ്ഞു.

അടുത്ത് അടുത്ത് വിവിധ പരീക്ഷകൾ വരുന്നത് വിദ്യാർത്ഥികളെ വളരെ ഏറെ ബാധിക്കുമെന്ന ഹർജിക്കാരുടെ വാദത്തെ കോടതി ചോദ്യം ചെയ്തു.15 വിദ്യാർത്ഥികളുടെ മാത്രം ഹർജിയിൽ പരീക്ഷ മാറ്റിവെക്കാൻ എങ്ങനെ പറയുമെന്നും കോടതി ചോദിച്ചു.

 neet4-1602497937-1635


ആറാഴ്ചത്തേയ്ക്കെങ്കിലും പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യവുമായാണ് മലയാളികൾ ഉൾപ്പെടെ 15 ഓളം വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചത്. ദേശീയ തലത്തിലുള്ള പല മത്സര പരീക്ഷകളും ഒന്നോ രണ്ടോ ദിവസത്തെ ഇടവേളയിൽ ആണ് നടക്കുന്നതെന്നും അത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും പഠിക്കാൻ ആവശ്യത്തിന് സമയം കിട്ടില്ലെന്നും കാണിച്ചായിരുന്നു വിദ്യാർത്ഥികളുടെ ഹർജി.പരീക്ഷ പേടിയിൽ 17 പേർ ആത്മഹത്യ ചെയ്തവെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് എംഎൽഎ;ഡികെയുടെ വിശ്വസ്ത..ഇത് തന്ത്രമോ? ചർച്ചയെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് എംഎൽഎ;ഡികെയുടെ വിശ്വസ്ത..ഇത് തന്ത്രമോ? ചർച്ച

എന്നാൽ വിദ്യാർത്ഥികളുടെ ആവശ്യത്തെ നാഷ്ണൽ ടെസ്റ്റിംഗ് ഏജൻസ് എതിർത്തു. കഴിഞ്ഞ രണ്ട് വർഷമായി അക്കാദമിക് കലണ്ടർ തടസപ്പെടുകയാണെന്ന് ഏജൻസി ചൂണ്ടിക്കാട്ടി. പരീക്ഷ ഒരു ദിവസം പോലും നീട്ടി വെയ്ക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും എൻടിഎ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 90 ശതമാനം വിദ്യാർത്ഥികളും തങ്ങളുടെ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്തതായും എൻടിഎ കൗൺസിൽ അറിയിച്ചു. എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്നും പിന്തുണയ്‌ക്കായി ഏജൻസി ഇതിനകം സംസ്ഥാനങ്ങൾക്ക് കത്തെഴുതിയിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ബിരിയാണി വിളമ്പി ഭാവന..കൈയ്യടിച്ച് ഷറഫുദ്ദീൻ..വൈറലായി വിഡിയോയും ചിത്രങ്ങളും

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
NEET UG exam on 17th; Delhi High Court rejected the petition of the students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X