ഇന്ത്യയുടെ യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആദ്യത്തെ വിദേശ രാജ്യമായി നേപ്പാൾ; അറിയാം
ഡൽഹി: ഇന്ത്യയുടെ യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആദ്യത്തെ വിദേശ രാജ്യമായി നേപ്പാൾ. അയൽ രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കുന്നതാണ് ഇന്ത്യയുടെ യുപിഐ സംവിധാനം.
യുപിഐ സ്വീകരിക്കുന്ന ആദ്യത്തെ രാജ്യമായിരിക്കും നേപ്പാളെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. ഇതിന്റെ ഭാഗമായി എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡും ഗേറ്റ്‌വേ പേയ്‌മെന്റും മാനം ഇൻഫോടെക്കുമായി കൈകോർത്തു.
നേപ്പാളിൽ സേവനങ്ങൾ നൽകുന്നതിനായാണ് ഇത്. അതേസമയം, എൻപിസിഐയുടെ അന്താരാഷ്‌ട്ര വിഭാഗമാണ് എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡ്.

അതേസമയം, നേപ്പാളിലെ അംഗീകൃത പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്ററാണ് ജിപിഎസ്. മാനം ഇൻഫോടെക് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) സേവനം ആരംഭിക്കും. ഈ സഹകരണം നേപ്പാളിൽ വലിയ രീതിയിലുളള ഡിജിറ്റൽ സേവനങ്ങൾക്ക് തുടക്കം കുറിക്കും. അയൽ രാജ്യത്തെ പരസ്പര പ്രവർത്തന ക്ഷമത, തത്സമയ ഇടപാടുകൾ എന്നിവ ശക്തിപ്പെടുത്തുമെന്നും എൻപിസിഐ പ്രസ്താവനയിൽ പറഞ്ഞു.

പണ ഇടപാടുകളുടെ ഡിജിറ്റലൈസേഷനിൽ നേപ്പാളിന് യുപിഐ സംവീധാനം ഗുണം ചെയ്യും. നേപ്പാൾ ഗവൺമെന്റിന്റെയും നേപ്പാൾ രാഷ്ട്ര ബാങ്കിന്റെയും സെൻട്രൽ ബാങ്കിന്റെ കാഴ്ചപ്പാടും ലക്ഷ്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്ന പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായി യുപിഐ മാറും. യുപിഐ സ്വീകരിക്കുന്ന ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തെ രാജ്യമായിരിക്കും നേപ്പാൾ. - എൻപിസിഐ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, നേപ്പാളിലെ ഉപഭോക്താക്കൾക്ക് നേട്ടങ്ങൾ കൊയ്യാൻ ഇത് പ്രാപ്‌തമാക്കും. ബാങ്ക് അക്കൗണ്ടുകൾക്കും വ്യാപാരികളുടെ പേയ്‌മെന്റുകൾക്കുമിടയിൽ തത്സമയം പേയ്‌മെന്റ് കൈമാറ്റം നടത്താനും ഇതിലൂടെ സാധിക്കും.ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റിൽ യുപിഐ സേവനം കാര്യമായ സ്വാധീനം ചെലുത്തുന്നു. ജിപിഎസ് സിഇഒ രാജേഷ് പ്രസാദ് മാനന്ദറാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

" ഡിജിറ്റൽ സമ്പദ് വ്യവസ്ഥ വികസിക്കാൻ നേപ്പാളിലെ യുപിഐ നിർണായക പങ്ക് വഹിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു". - അദ്ദേഹം പറഞ്ഞു. 940 ബില്യൺ യു എസ് ഡോളർ മൂല്യമുള്ള 3,900 കോടി സാമ്പത്തിക ഇടപാടുകൾ യു പി ഐ പ്രാപ്തമാക്കി. ഇത് ഇന്ത്യയുടെ ജി ഡി പിയുടെ ഏകദേശം 31 ശതമാനത്തിന് തുല്യമാണ്. 2021 ലെ കണക്ക് പ്രകാരമാണ് ഈ റിപ്പോർട്ട്.

യുപിഐയുടെ തത്സമയ പേയ്‌മെന്റ് ഇൻഫ്രാസ്ട്രക്ചർ നേപ്പാളിലെ സാമ്പത്തിക പ്രക്രിയയെ ഉത്തേജിപ്പിക്കാൻ സഹായിക്കും. ബിസിനസുകൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും എൻപിസിഐ പറഞ്ഞു. പൗരന്മാർക്ക് ഡിജിറ്റൽ പേയ്‌മെന്റിന്റെ സൗകര്യം എത്തിക്കാനും ഇത് സഹായകമാകും. നേപ്പാളിൽ ഏകദേശം 3 കോടി ജനസംഖ്യയുണ്ട്. ഇതിൽ, ഏകദേശം 45 ശതമാനം ബാങ്കാണ്. ജനസംഖ്യയുടെ 65 ശതമാനവും സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നു. നേപ്പാളിന് തടസ്സങ്ങളില്ലാത്ത ഡിജിറ്റൽ വിപ്ലവത്തിന് അടിത്തറ നൽകുമെന്നും എൻപിസിഐ പറഞ്ഞു.

എൻപിസിഐയുടെ അന്തർ ദേശീയമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന സബ്‌സിഡിയറാണ് എൻഐപിഎൽ. ഇത് യുപിഐയുടെ വിന്യാസം, അതിർത്തി കടന്നുള്ള പണമയയ്‌ക്കൽ, സ്വീകാര്യത, ഡിജിറ്റൽ പേയ്‌മെന്റുകളിലെ സാങ്കേതിക വിദ്യകൾ, വിദേശ പങ്കാളികളുമായി സഹകരണം എന്നിവയ്ക്കായി ശ്രമിക്കുകയാണെന്നും എൻസിപിഐ പറഞ്ഞു. ഇന്ത്യയിലെ സുരക്ഷിതമായ തത്സമയ പേയ്‌മെന്റ് സംവിധാനങ്ങളിൽ ഒന്നാണ് യുപിഐ.

അതേസമയം, ലോകത്തിന്റെ വിവിധ മേഖലകളിലെ പ്രധാന ഡിജിറ്റൽ വികസനത്തിന്റെ ഭാഗമാണ് മാനം ഇൻഫോടെക്ക്. ഇവരുമായുളള ഈ പങ്കാളിത്തം നേപ്പാളിനകത്തും അതിർത്തിക്കപ്പുറമുള്ള പേയ്‌മെന്റ് പരിവർത്തനത്തിന്റെ എല്ലാ തടസ്സങ്ങളും ഇല്ലാതാക്കും. അതുവഴി പ്രാദേശിക സമ്പദ് വ്യവസ്ഥയെ വികസിപ്പിക്കുകയും ചെയ്യുമെന്നും മനം ഡയറക്ടർ നാഗ ബാബു രാമനേനി പറഞ്ഞു.












Click it and Unblock the Notifications