Get Updates
Get notified of breaking news, exclusive insights, and must-see stories!

45 വര്‍ഷമായി വിവാഹിതനായിട്ട്, ദേഷ്യമില്ല, ചിരിപടര്‍ത്തി രാജ്യസഭാ ചെയര്‍മാന്‍, മറുപടി ഇങ്ങനെ

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷവും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ചിരിപടര്‍ത്തി രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍കറുടെ പരാമര്‍ശങ്ങള്‍. പ്രതിപക്ഷത്തിനോടായിരുന്നു ധന്‍കറിന്റെ പരാമര്‍ശങ്ങള്‍. എന്നാല്‍ ചെയര്‍മാന്റെ ഈ ലഘു സംഭാഷണത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഭയില്‍ പിന്തുണയ്ക്കുന്നയാളാണ് ചെയര്‍മാനെന്ന് ഖാര്‍ഗെ ആരോപിച്ചു.

മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന് അനുകൂലമായ ഒരു തീരുമാനത്തിനായി സഭയില്‍ വാദിക്കുകയായിരുന്നു ഖാര്‍ഗെ. എന്നാല്‍ പ്രതിപക്ഷം പ്രതീക്ഷിക്കുന്നത് പോലെ ദീര്‍ഘനേര ചര്‍ച്ചകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. സഭയുടെ എല്ലാ നടപടികളും നിര്‍ത്തിവെച്ച് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണം. ഇതൊരു കീഴ്‌വഴക്കമാകണം. ഇതൊരു അഭിമാന പ്രശ്‌നമായി മാറുന്നതെങ്ങനെ എന്ന് എനിക്കറിയില്ല. ചെയര്‍മാന്‍ ഹ്രസ്വ ചര്‍ച്ച നടത്തുന്നതിന് കാരണമുണ്ടെന്ന് പറഞ്ഞു. അതെന്താണെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു.

jagdeep-dhankar-rajya-sabha

ഇന്നലെ ഞാന്‍ ചെയര്‍മാനോട് ചില കാര്യങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു, പക്ഷേ നിങ്ങള്‍ ആ സമയം വലിയ ദേഷ്യത്തിലായിരുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു. ഇത് കൂട്ടച്ചിരികള്‍ക്കാണ് പാര്‍ലമെന്റില്‍ വഴിവെച്ചത്. എന്റെ വിവാഹം കഴിഞ്ഞിട്ട് 45 വര്‍ഷമായി. ഒരിക്കല്‍ പോലും ഞാന്‍ ദേഷ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചെയര്‍മാന്റെ മറുപടി. ഇതും ചിരിപടര്‍ത്തുകയാണ് ചെയ്തത്.

പിന്നീട് പി ചിദംബരത്തോടായിരുന്നു, രാജ്യസഭാ ചെയര്‍മാന്റെ ചോദ്യം. ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മുതിര്‍ന്ന അഭിഭാഷകന്‍ എന്ന നിലയില്‍ ചിദംബരത്തിന് അറിയാം. മുതിര്‍ന്ന അഭിഭാഷകരെന്ന നിലയില്‍ നമ്മുടെ ദേഷ്യം പ്രകടിപ്പിക്കാന്‍ പാടില്ല. പ്രത്യേകിച്ച് ഒരു അതോറിറ്റിക്കെതിരെ അത്തരം പെരുമാറ്റം ഉണ്ടാവാനേ സാധിക്കില്ല. ഖാര്‍ഗെ അത്തരത്തിലൊരു അതോറിറ്റിയാണെന്ന് ജഗദീപ് ധന്‍കര്‍ പറഞ്ഞു. ഖാര്‍ഗെ ഇതിന് മറുപടിയും നല്‍കി.

ധന്‍കര്‍ ദേഷ്യം പുറമേക്ക് കാണിക്കില്ല. പക്ഷേ ഉള്ളില്‍ കടുത്ത ദേഷ്യമുണ്ടെന്നും ഖാര്‍ഗെ പറഞ്ഞതോടെ സഭ വീണ്ടും പൊട്ടിച്ചിരിച്ചു. ധന്‍കറും ചിരിക്കൊപ്പം ചേര്‍ന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം ഇപ്പോള്‍ അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഞങ്ങള്‍ ഇത് നിത്യേന സഭയില്‍ ഉന്നയിക്കുന്നു. എന്നാല്‍ ട്രഷറി ബെഞ്ചുകള്‍ അതിനെ നിരസിക്കുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതാണ്.

എന്നാല്‍ ഒരു ചെറിയ നിര്‍ദേശം പോലും നിങ്ങള്‍ അനുവദിക്കില്ല. പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അത് അധ്യക്ഷന്‍ അനുവദിച്ചില്ല. നിങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധിക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു. അതേസമയം ബിജെപി എംപിമാര്‍ ഖാര്‍ഗെയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+