കോണ്‍ഗ്രസില്‍ ജി23യും ഗാര്‍ഗെയും നേര്‍ക്കുനേര്‍, വാളെടുത്ത് തരൂരും സിബലും, രാഹുലിനുള്ള മുന്നറിയിപ്പ്
ദില്ലി: പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസ് വന്‍ തന്ത്രങ്ങള്‍ തയ്യാറാക്കുമ്പോള്‍ പുതിയ വെല്ലുവിളി. പാര്‍ട്ടിക്കുള്ളില്‍ പരസ്യമായ പോര് ആരംഭിച്ചിരിക്കുകയാണ്. സോണിയാ ഗാന്ധിക്ക് കത്തയച്ച ജി23 നേതാക്കളും മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെയുമാണ് പുതിയ പോരിന് തുടക്കമിട്ടിരിക്കുന്നത്. ഗാര്‍ഗെ നിലവില്‍ രാഹുല്‍ ഗാന്ധി പക്ഷത്തിനൊപ്പമാണ്. അദ്ദേഹം ജി23 നേതാക്കളെ പാര്‍ട്ടിയെ തകര്‍ക്കുന്നവരെന്നാണ് വിശേഷിപ്പിച്ചത്. ഇത് വലിയ വാഗ്വാദങ്ങളിലേക്കാണ് നയിച്ചിരിക്കുന്നത്. പരസ്യമായ ഈ പോരില്‍ ഗാര്‍ഗെയ്ക്ക് രാഹുലിന്റെ പിന്തുണയുണ്ടെന്നാണ് സൂചന.

തന്നെ സിബലിന്റെ പിറന്നാളിന് ക്ഷണിച്ചിരുന്നില്ലെന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറയുന്നു. പക്ഷേ പാര്‍ട്ടിയില്‍ നിന്ന് ഇതുവരെ എല്ലാ അംഗീകാരവും പദവിയും നേടിയവര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കുന്നത് ശരിയല്ല. കൊവിഡിനെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി നമ്മള് പൊരുതുന്നു. എന്നാല്‍ ഈ ജി23 നേതാക്കളില്‍ എത്ര പേര് സ്വന്തം സംസ്ഥാനത്ത് പോയി ജനങ്ങളെ സഹായിച്ചിട്ടുണ്ട്. സോണിയാ ഗാന്ധിക്ക് അസുഖമായി നില്ക്കുന്ന സമയത്താണ് അവര്‍ക്ക് കോണ്‍ഗ്രസിലെ മാറ്റങ്ങളെ കുറിച്ച് പറയാനുണ്ടായിരുന്നത്. ഇത് മനുഷ്യത്വരഹിതമായ കാര്യമായിരുന്നുവെന്ന് ഗാര്‍ഗെ തുറന്നടിച്ചു.

ഗാര്‍ഗെയുടെ പ്രസ്താവന ജി23 നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. സോണിയാ ഗാന്ധിക്ക് മുന്നിലേക്ക് ഈ വിഷയം കൊണ്ടുവരാനാണ് ജി23യിലെ ചില നേതാക്കളുടെ ശ്രമം. കപില്‍ സിബലിന്റെ വീട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം നടന്നത് രാഹുല്‍ ഗാന്ധിയെ ചൊടിപ്പിച്ചെന്ന് വ്യക്തമാണ്. അതാണ് ഗാര്‍ഗെയിലൂടെ പുറത്തുവന്നത്. പാര്‍ട്ടിക്ക് വേണ്ടി എല്ലാ നല്‍കിയവരെ കുറിച്ചാണ് ഇതൊക്കെ പറയുന്നതെന്ന് ഗാര്‍ഗെ ആലോചിക്കുന്നില്ല. പാര്‍ട്ടി വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഞങ്ങളെന്നും, ഇന്ദിരാ ഗാന്ധിയുടെ കാലത്ത് പാര്‍ട്ടി വിട്ടവരൊക്കെയാണ് ഇപ്പോള്‍ ഞങ്ങളെ കുറ്റപ്പെടുത്തുന്നതെന്നും സിബല്‍ തുറന്നടിച്ചു.

ഗാര്‍ഗെയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്നാണ് തരൂര്‍ പറഞ്ഞത്. പരസ്പരം ബഹുമാനിക്കാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിക്കണം. ഗാര്‍ഗെയെ എനിക്ക് ബഹുമാനമുണ്ട്. ബിജെപിക്കെതിരെയുള്ള ദേശീയ പോരാട്ടത്തിന് അദ്ദേഹവും ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും തരൂര്‍ പഞ്ഞു. മനീഷ് തിവാരി, ആനന്ദ് ശര്‍മ എന്നിവരും ഗാര്‍ഗെയ്ക്കെതിരെ രംഗത്തെത്തി. കൊവിഡ് കാലത്ത് ഞങ്ങള്‍ സ്വന്തം മണ്ഡലത്തില്‍ മാത്രമല്ല, അതിനും പുറത്തേക്കുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതൊന്നും മല്ലികാര്‍ജുന്‍ ഗാര്‍ഗെയ്ക്ക് അറിവുണ്ടായിരിക്കില്ല. എന്നാല്‍ ഗാര്‍ഗെയുടെ സംഭാവനകളെ തങ്ങള്‍ തള്ളിക്കളയുന്നില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസില്‍ ടീം രാഹുലും സീനിയര്‍ നേതാക്കളും ഒരിക്കല്‍ കൂടി രണ്ട് തട്ടിലായിരിക്കുകയാണ് എന്ന് വ്യക്തമാണ്. എന്നാല്‍ നിരവധി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോകുന്നത് രാഹുലിനെയും ദുര്‍ബലനാക്കിയിരിക്കുകയാണ്. സുഷ്മിത ദേവ് കൂടി പാര്‍ട്ടി വിട്ടതാണ് രാഹുലിന് തിരിച്ചടിയായത്. ഇതിന് പിന്നാലെ പാര്‍ട്ടിയെ കുറ്റപ്പെടുത്തി കപില്‍ സിബല്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. രാഹുല്‍ വിശ്വസ്തനായി കാണുന്ന കെസി വേണുഗോപാലിനെ സംഘടനാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ജി23 നേതാക്കളുടെ പ്രധാന ആവശ്യം. പാര്‍ട്ടിയിലെ മാറ്റത്തിന് വേഗം വരാത്തതിന് കാരണം വേണുഗോപാല്‍ ആണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.

ഉത്തരേന്ത്യയില്‍ നിന്നുള്ള നേതാവിനെ സംഘടനാ സെക്രട്ടറിയാക്കണമെന്നാണ് പ്രധാന ആവശ്യം. ഇത് ടീം രാഹുലില്‍ നിന്ന നിന്നുമുള്ള ആവശ്യം കൂടിയാണ്. വേണുഗോപാലിന് രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ സീറ്റ് നല്‍കിയത് തന്നെ പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. സച്ചിന് പൈലറ്റിന് ഈ നീക്കത്തിനോട് യോജിപ്പില്ലായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയും ജിതിന് പ്രസാദയും അടക്കം പാര്‍ട്ടി വിട്ടതും ഈ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. രാഹുല്‍ മാറ്റത്തിന് തുടക്കമിടുന്ന സാഹചര്യത്തില്‍ ജി23യിലെ നേതാക്കള്‍ക്ക് അതിലൊന്നും റോളുണ്ടാവില്ലെന്നാണ് സൂചന. ഗുലാം നബി ആസാദിന് തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭാ സീറ്റ് അടക്കം നിഷേധിക്കാനാണ് രാഹുലിന്റെ ശ്രമം. പകരം വിശ്വസ്തന് പ്രവീണ്‍ ചക്രവര്‍ത്തിയെ തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലെത്തിക്കാനാണ് പ്ലാന്‍.
താരരാജാവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ആര്യ; വൈറല്‍ ചിത്രങ്ങള്‍ കാണാം
Recommended Video
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications