പുതിയ പാര്‍ലമെന്റിന്റെ പ്രത്യേകതകള്‍ ഇവയാണ്; ഉദ്ഘാടന തിയ്യതി, സമയം, വിവാദം... എല്ലാം അറിയാം
ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന വിവരം വന്നതോടെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും മാറ്റി നിര്‍ത്തിയുള്ള ഉദ്ഘാടന പരിപാടി ശരിയല്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷത്തെ 19 പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു.
ഒരു ഭാഗത്ത് വിവാദങ്ങള്‍ കത്തുന്നുണ്ടെങ്കിലും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പ്രത്യേകതകള്‍ അറിയേണ്ടതു തന്നെ. നിലവിലെ പാര്‍ലമെന്റിനേക്കാള്‍ ഇരിപ്പിട സൗകര്യം ഒരുക്കിയിട്ടുള്ള പുതിയ പാര്‍ലമെന്റ് ത്രികോണ രൂപത്തിലുള്ളതാണ്. 2019ലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം വേണം എന്ന് ലോക്സഭയും രാജ്യസഭയും ആവശ്യപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം തന്നെ ജോലികള്‍ തുടങ്ങുകയും ചെയ്തു. ഇപ്പോള്‍ ഉദ്ഘാടനത്തിന് ഒരുങ്ങി. അറിയാം വിശദവിവരങ്ങള്‍...

മെയ് 28 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. ലോക്സഭാ സെക്രട്ടറി ജനറല്‍ ഉത്പാല് കുമാര്‍ സിങ് പ്രമുഖര്‍ക്ക് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടകന്‍. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ അധ്യക്ഷതയിലാണ് ചടങ്ങുകള്‍ നടക്കുക. വമ്പന്‍ ചടങ്ങാണ് പദ്ധതിയിട്ടിട്ടുള്ളത്. രാജ്യത്തെ സുപ്രധാന വ്യക്തികളെ എല്ലാം ക്ഷണിച്ചിട്ടുണ്ട്.
ലോക്സഭാ, രാജ്യസഭാ അംംഗങ്ങള്‍, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, മുഖ്യമന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാര്‍, കായിക താരങ്ങള്‍, സിനിമാ താരങ്ങള്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്കെല്ലാം ക്ഷണമുണ്ട്. പാര്‍ലമെന്റ് മന്ദിരം രൂപകല്‍പ്പന ചെയ്ത എഞ്ചിനിയര്‍ ബിമല്‍ പട്ടേല്‍, വ്യവസായി രത്തന്‍ ടാറ്റ എന്നിവരും ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകും. എല്ലാവര്ക്കും ഓണ്‍ലൈന്‍ വഴിയും നേരിട്ടും ക്ഷണക്കത്തുകള്‍ അയച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരം വേണോ
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പലരും ചോദിക്കുന്ന ചോദ്യമാണ് പുതിയ മന്ദിരം ആവശ്യമുണ്ടോ എന്നത്. വൃത്താകൃതിയിലുള്ള നിലവിലെ പാര്‍ലമെന്റ് മന്ദിരം 1927ല്‍ നിര്‍മിച്ചതാണ്. 100 വര്‍ഷത്തോട് അടുക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയത് നിര്‍മിച്ചത്. നിലവിലുള്ള പാര്‍ലമെന്റ് മന്ദിരത്തിന്റെ ഇരിപ്പിടം ക്രമീകരിച്ചത് ആധുനിക ഇന്ത്യയ്ക്ക് യോജിച്ച മട്ടിലല്ല എന്ന് ഭരണകക്ഷിയിലുള്ളവര്‍ പറയുന്നു.
2019 ആഗസ്റ്റ് അഞ്ചിന് ലോക്സഭയും രാജ്യസഭയും പുതിയ പാര്‍ലമെന്റ് മന്ദിരം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പിന്നീട് അതിവേഗമായിരുന്നു നടപടികള്‍. 2020 ഡിസംബര്‍ 10ന് നിര്‍മാണം തുടങ്ങി. നരേന്ദ്ര മോദി തറക്കല്ലിട്ടു. രണ്ടര വര്‍ഷം തികയുമ്പോള്‍ ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുന്നു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പ്രത്യേകതകള്‍
ത്രികോണ ആകൃതിയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. നിലവിലുള്ള പാര്‍ലമെന്റിലെ ലോക്സഭയില്‍ 590 സീറ്റും രാജ്യസഭയില്‍ 280 സീറ്റുമാണുള്ളത്. എന്നാല്‍ പുതിയ പാര്‍ലമെന്റിലെ ലോക്സഭയില്‍ 888 സീറ്റുകളുണ്ട്. സന്ദര്‍ശക ഗ്യാലറിയില്‍ 336 പേര്‍ക്ക് ഇരിക്കാം. രാജ്യസഭയില്‍ 384 സീറ്റുകളുണ്ട്. ഇവിടെയുള്ള സന്ദര്‍ശക ഗ്യാലറിയില്‍ 336ലധികം പേര്‍ക്കിരിക്കാം.
സംയുക്ത പാര്‍ലമെന്റ് സമ്മേളനം വിളിക്കുമ്പോള്‍ 1272 എംപിമാര്‍ക്ക് ഒരുമിച്ച് ഇരിക്കാനുള്ള സൗകര്യമാണ് ലോക്സഭയില്‍ മാത്രം ഒരുക്കിയിട്ടുള്ളത്. പ്രധാനപ്പെട്ട ജോലികള്‍ ചെയ്യുന്നതിന് അത്യാധുനിക സംവിധാനത്തോടെ സജീകരിച്ച പ്രത്യേകം ഓഫീസുകളുണ്ട്. ഭക്ഷണത്തിന് പ്രത്യേക സൗകര്യമാണ്. പാര്‍ലമെന്റ് കമ്മിറ്റികള്‍ യോഗം ചേരുന്നതിനുള്ള വിശാലമായ മുറികളുണ്ട്. കൂടാതെ വനിതകള്‍ക്കും വിഐപികള്‍ക്കും പ്രത്യേകം കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നു.

കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍ ആണ് പുതിയ പാര്‍ലമെന്റിന്റെ മറ്റൊരു പ്രത്യേകത. പാര്‍ലമെന്റ് മന്ദിരത്തിന്റെ മധ്യത്തിലാണിത്. ഇതിന് മുകളിലായി അശോക സ്തംഭമുണ്ട്. ഈ ഹാളില്‍ ഭരണഘടനയുടെ പകര്‍പ്പ് മുഴുവന്‍ സമയം സൂക്ഷിക്കും. കൂടാതെ മഹാത്മാ ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്റു, സുഭാഷ് ചന്ദ്ര ബോസ്, മുന്‍ പ്രധാനമന്ത്രിമാര്‍ എന്നിവരുടെ ചിത്രങ്ങളും അലങ്കരിച്ചിരിക്കുന്നു.
നെഹ്രുവിന് മൗണ്ട് ബാറ്റണ്‍ നല്കിയ സ്വര്‍ണ ചെങ്കോല്‍ സ്പീക്കറുടെ സീറ്റിന് സമീപം സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്. പദ്ധതിയുടെ നിര്‍മാണം നടത്തുന്നത് ടാറ്റ പ്രൊജക്ടാണ്. 2020 സെപ്തംബറിലാണ് ഇവര്‍ ടെന്‍ഡര്‍ എടുത്തത്. പാര്‍ലമെന്റ് മന്ദിരം രൂപകല്‍പ്പന ചെയ്ത ഗുജറാത്തുകാരനായ ബിമല്‍ പട്ടേല്‍ 2019ല്‍ പദ്മശ്രീ ലഭിച്ച വ്യക്തിയാണ്.

എന്താണ് വിവാദം
2020ലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് നരേന്ദ്ര മോദി തറക്കല്ലിട്ടത്. ലോക്സഭയും രാജ്യസഭയും ചേരുന്ന പാര്‍ലമെന്റിന് തറക്കല്ലിടേണ്ടത് പ്രഥമ പൗരന് ആണ് എന്ന് പ്രതിപക്ഷം അന്നുതന്നെ പറഞ്ഞിരുന്നു. മോദി ചട്ടം ലംഘിച്ചുവെന്നും അവര്‍ ആരോപിക്കുന്നു. ഉദ്ഘാടനം ചെയ്യാന്‍ പോകുന്നതും മോദിയാണ്. അവിടെയും ചട്ടം ലംഘിച്ചുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ബഹിഷ്കരണം.
ഭരണനിര്‍വഹണ വിഭാഗത്തിന്റെ നേതാവാണ് പ്രധാനമന്ത്രി. ലോക്സഭയുടെ അധ്യക്ഷന്‍ സ്പീക്കറാണ്. രാജ്യസഭയുടെത് ഉപരാഷ്ട്രപതിയും. അതുകൊണ്ടുതന്നെ ഇവര്‍ക്കെല്ലാം മുകളിലുള്ള രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്ന് പ്രതിപക്ഷം അഭിപ്രായപ്പെടുന്നു. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ക്ഷണമില്ലാത്തത് മോദിക്ക് ഉദ്ഘാടനം ചെയ്യാന്‍ വേണ്ടിയാണ് എന്നും പ്രതിപക്ഷം ആരോപിച്ചു.
രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും താഴെയാണ് പ്രധാനമന്ത്രിയുടെ പദവി. ഈ വേളയില്‍ എക്സിക്യുട്ടീവ് തലവനായ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാന്‍ പാടില്ലെന്ന് പ്രതിപക്ഷം പറയുന്നു. മറ്റൊന്ന് ഉദ്ഘാടനം ചെയ്യുന്ന മെയ് 28 ഹിന്ദുത്വ നേതാവ് വിഡി സവര്‍ക്കറുടെ ജന്മദിനമാണ്. ഇത് രാഷ്ട്രശില്‍പ്പികളെ അപമാനിക്കുന്നതിന് തുല്യമാണ് എന്നും പ്രതിപക്ഷം പറയുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള 19 പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications