20 നേതാക്കള്‍ രാജിവച്ചു; കോണ്‍ഗ്രസിനെ വിഘടിച്ച് പുതിയ പാര്‍ട്ടി, ആസാദിന്റെ നേതൃത്വം... റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിന് തലവേദനയാകുകയാണോ? തലമുറം മാറ്റം നടന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയില്‍ പഴയ നേതാക്കള്‍ ഉയര്‍ത്തുന്ന വെല്ലുവിളി വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു എന്ന് റിപ്പോര്‍ട്ട്. ഗാന്ധി കുടുംബത്തിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിക്കുന്ന ജി23 ഗ്രൂപ്പില്‍ അംഗമായ ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി ഉടന്‍ നിലവില്‍ വരുമെന്നാണ് വാര്‍ത്ത.
കഴിഞ്ഞ ദിവസങ്ങളില്‍ 20 കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചത് ഇതിന്റെ സൂചനയാണത്രെ. കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടണമെന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറിയ ആസാദ്, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 300 സീറ്റ് കിട്ടാനാടയില്ലെന്നും പറഞ്ഞിരുന്നു. ഗുലാം നബി ആസാദ് പാര്‍ട്ടിയുണ്ടാക്കിയാല്‍ വലിയൊരു വിഭാഗം നേതാക്കള്‍ അദ്ദേഹത്തോടൊപ്പം പോകുമെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 300 സീറ്റുകള്‍ കിട്ടുമെന്ന് തോന്നുന്നില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. നിലവിലെ രാഷ്ട്രീയം വിലയിരുത്തിയാല്‍ അതാണ് വ്യക്തമാകുന്നതെന്നും ഗുലാംനബി പറഞ്ഞു. കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നടന്ന കോണ്‍ഗ്രസ് പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഗുലാംനബി ആസാദ് ഇങ്ങനെ പറഞ്ഞത്.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച് സംസാരിക്കുന്നതില്‍ ഇനി അര്‍ഥമില്ല. സംസ്ഥാന പദവിയും നിയമസഭാ തിരഞ്ഞെടുപ്പുമാണ് ചര്‍ച്ചയാക്കേണ്ടത് എന്നായിരുന്നു ആസാദിന്റെ പ്രതികരണം. 2019ലാണ് കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ഇപ്പോള്‍ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട്് കേന്ദ്ര ഭരണ പ്രദേശങ്ങളാണ് കശ്മീര്‍.

ഭരണഘടന മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ അധികാരമുള്ളൂ. പക്ഷേ, അത് കശ്മീര്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്തുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകണം എന്നാണ് നിലപാട്. പാര്‍ലമെന്റ് മാത്രമായി കശ്മീരിന്റെ കാര്യത്തില്‍ തീരുമാനം എടുക്കരുതെന്നും ആസാദ് പറഞ്ഞു. കശ്മീരിലെ വിവിധ ജില്ലകളില്‍ പര്യടനത്തിലാണ് ആസാദ്. അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളില്‍ വലിയ ആള്‍ക്കൂട്ടം എത്തുന്നത് കോണ്‍ഗ്രസിനെ ആകുലപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ നാല് ദശാബ്ദക്കാലത്തോളമായി രാജ്യസഭാംഗമായിരുന്നു ഗുലാം നബി ആസാദ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരിലെ ഉധംപൂര്‍ മണ്ഡലത്തില്‍ മല്‍സരിച്ചെങ്കിലും അദ്ദേഹം തോറ്റു. ഇവിടെ ബിജെപി സ്ഥാനാര്‍ഥിയാണ് ജയിച്ചത്. ശേഷം അദ്ദേഹം 2015ല്‍ രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കുകയായിരുന്നു. ഇപ്പോള്‍ രാജ്യസഭാ കാലാവധിയും അവസാനിച്ചിരിക്കുന്നു.

ജമ്മു കശ്മീരിലെ 20 കോണ്‍ഗ്രസ് നേതാക്കളാണ് അടുത്തിടെ രാജിവച്ചത്. എല്ലാവരും ആസാദുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിറിന്റെ മാറ്റണമെന്നാണ് അവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. പകരം ഗുലാം നബി ആസാദിനെ അധ്യക്ഷനാക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു. ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കശ്മീര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ജിഎന്‍ മോങ്ക പറഞ്ഞു.
നയന്‍താരയെ പാട്ടുപാടി വരവേറ്റ് വിഘ്‌നേഷ് ശിവന്‍; എന്റെ വാക്കുകള്‍ക്ക് നീ ശബ്ദം നല്‍കുമ്പോള്‍...!!

ആസാദ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് വിവരം. ഒട്ടേറെ പ്രാദേശിക നേതാക്കള്‍ ഇക്കാര്യം അദ്ദേഹത്തോട് ആവശ്യപ്പെടുന്നുണ്ടത്രെ. പുതിയ പാര്‍ട്ടി വന്നാല്‍ കശ്മീരില്‍ കോണ്‍ഗ്രസ് പൂര്‍ണമായും ഇല്ലാതാകും. കശ്മീര്‍ കോണ്‍ഗ്രസിന്റെ മുഖമാണ് ആസാദ്. മറ്റു പാര്‍ട്ടികളിലെ ചില നേതാക്കളും ആസാദിനോട് സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആസാദ് ആദരണീയനായ വ്യക്തിയാണ്. പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. എന്നാല്‍ ഒട്ടേറെ നേതാക്കള്‍ രാജിവച്ചത് ശരിയല്ല. അച്ചടക്ക ലംഘനമാണത്. ഏത്ര ഉന്നതനായാലും പാര്‍ട്ടിയുടെ അച്ചടക്കം പാലിക്കണം. രാജിവച്ചവര്‍ നടത്തിയ പ്രതികരണം അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് യോജിച്ചതല്ലെന്നും ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് വക്താവ് രവീന്ദര്‍ ശര്‍മ പ്രതികരിച്ചു.












Click it and Unblock the Notifications