കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎയുടെ റെയ്ഡ്

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ ഐ എയുടെ വന്‍ റെയ്ഡ്. തീവ്ര ഇസ്ലാമിക സംഘടനയായ പി എഫ് ഐയുമായി ബന്ധമുള്ള കേസുമായി ബന്ധപ്പെട്ട് തെലങ്കാനയിലെ ആറ് ജില്ലകളിലായി 38 സ്ഥലങ്ങളിലും ആന്ധ്രാപ്രദേശിലെ രണ്ട് ജില്ലകളിലെ രണ്ട് സ്ഥലങ്ങളും ഉള്‍പ്പെടെ 40 ഇടങ്ങളിലാണ് എന്‍ ഐ എ റെയ്ഡ് നടത്തുന്നത്.

എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യപ്രതി ഷാഹിദ് എന്ന ഷാഹിദ് ചൗഷിന്റെ വസതിയിലാണ് ഏജന്‍സി പരിശോധന നടത്തിയത്. 41(എ) ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി) പ്രകാരമാണ് ഷാഹിദിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. തീവ്രവാദ ബന്ധത്തിന്റെ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ പറയുന്നു.

dsd

തെലങ്കാനയിലെ നിസാമാബാദ് പോലീസ് സ്റ്റേഷനാണ് ഈ വര്‍ഷം ജൂലൈയില്‍ പിഎഫ്ഐ അംഗങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും യു എ പി എ (പ്രിവന്‍ഷന്‍) നിയമത്തിലെ സെക്ഷന്‍ 13(1)(ബി) പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തത്. നിസാമാബാദിലെ ഉസ്മാനിയ മസ്ജിദിന് സമീപമുള്ള ഒരു വീട്ടില്‍ നടന്ന ചില ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എഫ്ഐആറില്‍ അബ്ദുള്‍ ഖാദറിന്റെയും 26 പേരുടെയും പേരുകളുണ്ട്.

വേതനം കൂട്ടിചോദിച്ച മീര ജാസ്മിന് ബാന്‍, ആരും അറിയാത്ത കത്രീന കൈഫിന് ഇരട്ടി പ്രതിഫലം; തുറന്നടിച്ച് പത്മപ്രിയവേതനം കൂട്ടിചോദിച്ച മീര ജാസ്മിന് ബാന്‍, ആരും അറിയാത്ത കത്രീന കൈഫിന് ഇരട്ടി പ്രതിഫലം; തുറന്നടിച്ച് പത്മപ്രിയ

ഖാദര്‍, ഷെയ്ഖ് സഹദുള്ള, എംഡി ഇമ്രാന്‍, എംഡി അബ്ദുള്‍ മൊബിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ഓഗസ്റ്റ് 28 ന് കേസ് എന്‍ഐഎ വീണ്ടും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനുമായി പ്രതികള്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു.

'രണ്ട് പേര്‍ തമ്മിലുള്ള സമ്മതത്തിന്റേയോ ബന്ധത്തിന്റേയോ കാര്യം'; ലിജുകൃഷ്ണക്കെതിരായ കേസില്‍ നിവിന്‍ പോളി'രണ്ട് പേര്‍ തമ്മിലുള്ള സമ്മതത്തിന്റേയോ ബന്ധത്തിന്റേയോ കാര്യം'; ലിജുകൃഷ്ണക്കെതിരായ കേസില്‍ നിവിന്‍ പോളി

ഡിജിറ്റല്‍ ഉപകരണങ്ങള്‍, രേഖകള്‍, രണ്ട് കഠാരകള്‍, 8,31,500 രൂപ എന്നിവ ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് റെയ്ഡ് നടത്തിയ എന്‍ഐഎ സംഘം പിടിച്ചെടുത്തത്. നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍, അവര്‍ പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്‌ഐ) അംഗങ്ങളെ റിക്രൂട്ട് ചെയ്തു.

'മുഖ്യമന്ത്രി തന്ന കത്തല്ലേ... പ്രേമലേഖനമല്ലല്ലോ, എന്താണ് വിചാരിച്ചിരിക്കുന്നത്?' ഗവര്‍ണറോട് കാനം'മുഖ്യമന്ത്രി തന്ന കത്തല്ലേ... പ്രേമലേഖനമല്ലല്ലോ, എന്താണ് വിചാരിച്ചിരിക്കുന്നത്?' ഗവര്‍ണറോട് കാനം

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പരിശീലനം നല്‍കുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിച്ചു. അവര്‍ നിയമവിരുദ്ധമായി സംഘം ചേരുകയും മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുകയും അതില്‍ പങ്കാളികളാകുകയും ചെയ്തു, എഫ് ഐ ആറില്‍ പറയുന്നു.

English summary
NIA raids at Popular Front of India centers in Andhra Pradesh and Telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X