കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടിയിലായ ഭീകരന്‍ പാക്കിസ്ഥാന്‍ സ്വദേശിയാണെന്ന് എന്‍ഐഎ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ജമ്മുകാശ്മീരിലെ ഉധംപൂരില്‍ സൈന്യത്തിന്റെ പിടിയിലായ ഭീകരന്‍ പാക്കിസ്ഥാന്‍ സ്വദേശി തന്നെയാണെന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ഭീകരന്‍ മുഹമ്മദ് നവീദിനെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും എന്‍ഐഎ അറിയിച്ചു.

തനിക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധത്തെക്കുറിച്ചും നവീദ് എന്‍ഐഎയോട് വെളിപ്പെടുത്തിയാതാണ് വിവരം. ഇതിന്റെ തെളിവുകള്‍ എന്‍ഐഎ പാക്കിസ്ഥാന് അടുത്ത ദിവസം തന്നെ കൈമാറിയേക്കും. നവേദ് പാക്കിസ്ഥാന്‍ സ്വദേശി അല്ലെന്നും ജമ്മു കാശ്മീര്‍ സ്വദേശി ആണെന്നുമാണ് പാക്കിസ്ഥാന്റെ പ്രചാരണം.

mohammad-naved

2008 നവംബര്‍ 26 ന് മുംബൈയില്‍ ഭീകരാക്രമണം നടത്തിയ അജ്മല്‍ കസബിനു ശേഷം ജീവനോടെ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ അകപ്പെടുന്ന ആദ്യ പാക് ഭീകരനാണ് മുഹമ്മദ് നവീദ്. ഈ മാസം അഞ്ചിന് ഉധംപൂരില്‍ അമര്‍നാഥ് തീര്‍ഥാടകരെ ആക്രമിക്കാന്‍ ശ്രമിക്കവെ ബിഎസ്എഫുമായി ഏറ്റമുട്ടുകയും രണ്ടു ബിഎസ്എഫ് ജവാന്മാരെ കൊലപ്പെടുത്തുകയും ചെയ്ത ഭീകരരില്‍ ഒരാളാണ് പിടിയിലായത്.

ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തയപ്പോള്‍ നവീദിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. ലഷ്‌കറെ തായിബയുടെ പ്രതിനിധിയായിട്ടാണ് നവീദ് ഇന്ത്യയിലെത്തിയത്. പാക്കിസ്ഥാന്‍ പരിശീലനം ലഭിച്ച ഇയാള്‍ ഇന്ത്യയിലെത്തിയത് പരമാവധി ആള്‍നാശമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്.

English summary
NIA says No doubt Mohd Naved a Pakistani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X