കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർഭയ കേസ്; വിചിത്ര വാദങ്ങളുമായി പ്രതി അക്ഷയ് കുമാർ സിംഗിന്റെ പുന: പരിശോധനാ ഹർജി

Google Oneindia Malayalam News

ദില്ലി: നിർഭയ കൂട്ട ബലാത്സംഗക്കേസ് പ്രതി അക്ഷയ് കുമാർ സിംഗ് സുപ്രീം കോടതിയിൽ പുന: പരിശോധനാ ഹർജി നൽകി. വധശിക്ഷ ശരിവെച്ച നടപടി പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് അക്ഷയ് സിംഗ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

'ഷെയിന്‍ എനിക്ക് അനിയനെ പോലെ, എന്തിനാണ് തന്നെ വലിച്ചിഴച്ചത്?'ആരോപണത്തില്‍ പ്രതികരിച്ച് ക്യാമറമാന്‍'ഷെയിന്‍ എനിക്ക് അനിയനെ പോലെ, എന്തിനാണ് തന്നെ വലിച്ചിഴച്ചത്?'ആരോപണത്തില്‍ പ്രതികരിച്ച് ക്യാമറമാന്‍

നിർഭയ കേസിൽ വധശിക്ഷ വിധിച്ച നാല് പ്രതികളിൽ മൂന്ന് പേർ നേരത്തെ സുപ്രീം കോടതിയിൽ പുന: പരിശോധനാ ഹർജി സമർപ്പിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. എന്നാൽ അന്ന് അക്ഷയ് കുമാർ സിംഗ് പുന: പരിശോധനാ ഹർജി സമർപ്പിച്ചിരുന്നില്ല.

sc

ദില്ലിയിലെ വായുവും ജലവും മലിനമായിരുന്നകയാണ്, തലസ്ഥാനം ഒരു ഗ്യാസ് ചേംബറായി മാറിയിരിക്കുന്നു. മനുഷ്യന്റെ ആയുസ് കുറയുകയാണ്. അതുകൊണ്ട് എന്തുകൊണ്ട് വധശിക്ഷ നടപ്പിലാക്കണണെന്ന് അക്ഷയ് കുമാർ സിംഗ് സമർപ്പിച്ച ഹർജിയിൽ ചോദിക്കുന്നു. വേദങ്ങളിലും പുരാണങ്ങളിലും പറയുന്നത് മനുഷ്യൻ ആയിരം വർഷങ്ങൾ വരെ ജീവിച്ചിരുന്നുവെന്നാണ്, എന്നാൽ കലിയുഗത്തിൽ മനുഷ്യന്റെ ആയുസ് 50 മുതൽ 60 വർഷങ്ങൾ വരെ ആയി ചുരുങ്ങിയിരിക്കുന്നുവെന്നും 14 പേജുള്ള പുന: പരിശോധനാ ഹർജിയിൽ പറയുന്നു.

നിർഭയ കൊല്ലപ്പെട്ടിട്ട് ഡിസംബർ 16ന് 7 വർഷം പൂർത്തിയാകാനിരിക്കെ കേസിലെ 4പ്രതികളുടെയും വധശിക്ഷ ഉടൻ തന്നെ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ. കേസിലെ രണ്ടാം പ്രതി വിനയ് ശർമ കഴിഞ്ഞ ദിവസം ദയാഹർജി പിൻവലിച്ചതോടെ ഇയാളെയും തീഹാർ ജയിലിലേക്ക് മാറ്റിയിരുന്നു. 2012 ഡിസംബറിലാണ് ദില്ലിയിൽ ഓടുന്ന ബസിൽ വെച്ച് 23കാരിയായ വിദ്യാർത്ഥിനി അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാകുന്നത്. 10 ദിവസത്തിന് ശേഷം യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.

English summary
Nirbhaya case: One of the 4 convict filed review petition in Supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X