• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയപാത മോശം അവസ്ഥയിലാണ്.. ബുദ്ധിമുട്ടുണ്ടെന്ന് അറിയാം; പരസ്യമായി മാപ്പ് ചോദിച്ച് ഗഡ്കരി

Google Oneindia Malayalam News

ഭോപ്പാല്‍: ദേശീയ പാത മോശമായി കിടക്കുന്നതില്‍ പരസ്യമായി മാപ്പ് ചോദിച്ച് കേന്ദ്ര പൊതുമരാമത്ത്, ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. മധ്യപ്രദേശിലെ ഒരു ചടങ്ങില്‍ പങ്കെടുക്കവെ ആയിരുന്നു നിതിന്‍ ഗഡ്കരിയുടെ ക്ഷമാപണം. നിതിന്‍ ഗഡ്കരിയുടെ മാപ്പ് പറച്ചിലിനോട് കരഘോഷത്തോടെയാണ് സദസിലുള്ളവര്‍ പ്രതികരിച്ചത്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ വേദിയില്‍ ഉള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മധ്യപ്രദേശിലെ ഹൈവേ മോശമായി നിര്‍മ്മിച്ചതിന് ആണ് നിതിന്‍ ഗഡ്കരി ജനങ്ങളോട് മാപ്പ് പറഞ്ഞത്. നിതിന്‍ ഗഡ്കരി പദ്ധതിക്ക് ആയി പുതിയ കരാറിന് ഉത്തരവിടുകയും ചെയ്തു.

1

എനിക്ക് സങ്കടവും വേദനയും ഉണ്ട്. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാന്‍ എനിക്ക് ഒരു മടിയുമില്ല. മണ്ഡല മുതല്‍ ജബല്‍പൂര്‍ ഹൈവേയില്‍ 400 കോടി രൂപ മുടക്കി നിര്‍മ്മിച്ച 63 കിലോമീറ്ററില്‍ ബറേല മുതല്‍ മണ്ഡല വരെ താന്‍ തൃപ്തനല്ല എന്നാണ് നിതിന്‍ ഗഡ്കരി പറഞ്ഞത്. നിങ്ങളില്‍ പലരും ബുദ്ധിമുട്ടുകള്‍ നേരിടുന്നു.

'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത

2

ഇവിടെ വരുന്നതിന് മുമ്പ് ഞാന്‍ ചില ഓഫീസര്‍മാരോട് സംസാരിച്ചു. തീര്‍പ്പാകാത്ത ജോലികള്‍ എന്താണെന്ന് ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. പരസ്പര ധാരണയ്ക്ക് ശേഷം പ്രോജക്റ്റ് താല്‍ക്കാലികമായി നിര്‍ത്തി പഴയ ജോലികള്‍ ശരിയാക്കണം. പുതിയത് കൊണ്ടുവരികയും വേണം. ടെന്‍ഡര്‍ ചെയ്ത് നല്ല റോഡ് ഉടന്‍ എത്തിക്കും എന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

ചായ വിറ്റ് നേടിയത് മില്യണ്‍ ഡോളര്‍..!! ഡിഗ്രിക്കായി ഓസ്‌ട്രേലിയയില്‍ എത്തിയ ഇന്ത്യക്കാരന് പിന്നീട് സംഭവിച്ചത്ചായ വിറ്റ് നേടിയത് മില്യണ്‍ ഡോളര്‍..!! ഡിഗ്രിക്കായി ഓസ്‌ട്രേലിയയില്‍ എത്തിയ ഇന്ത്യക്കാരന് പിന്നീട് സംഭവിച്ചത്

3

ഇതുവരെ എന്തൊക്കെ ബുദ്ധിമുട്ട് ആണ് നേരിട്ടത് എങ്കിലും അതിന് ക്ഷമ ചോദിക്കുന്നു എന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. അതിനിടെ നിതിന്‍ ഗഡ്കരിയും ശിവരാജ് സിംഗ് ചൗഹാനും ചേര്‍ന്ന് എട്ട് പുതിയ റോഡ് പദ്ധതികള്‍ ആരംഭിച്ചു. തന്റെ ഭരണകാലത്ത് മധ്യപ്രദേശിന് 6 ലക്ഷം കോടി രൂപയുടെ റോഡുകള്‍ നല്‍കും എന്ന് കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തു.

4

' ഇനിയെങ്കിലും ഇടപെടണം, അല്ലെങ്കില്‍ മലയാള സിനിമ കൈവിട്ട് പോകും... കൊച്ചിയില്‍ ഗ്രൂപ്പുകള്‍'; സുരേഷ് കുമാര്‍<br />' ഇനിയെങ്കിലും ഇടപെടണം, അല്ലെങ്കില്‍ മലയാള സിനിമ കൈവിട്ട് പോകും... കൊച്ചിയില്‍ ഗ്രൂപ്പുകള്‍'; സുരേഷ് കുമാര്‍

അതേസമയം ഭൂമി ഏറ്റെടുക്കലും വനം വെട്ടിത്തെളിക്കുകയും ചെയ്യുന്നത് വേഗത്തിലാക്കണമെന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍സിംഗിനെ നിതിന്‍ ഗഡ്കരി പ്രശംസിച്ചതും വാര്‍ത്തയായിരുന്നു. മന്‍മോഹന്‍സിംഗിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്തിന് പുതിയ ദിശാബോധം നല്‍കി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

English summary
Nitin Gadkari publicly apologized for the poor condition of the National Highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X