Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചതില്‍ തകര്‍ന്ന് നിതിന്‍ പട്ടേല്‍, ബിജെപിയെ തള്ളിപറയില്ല

ദില്ലി: ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനം അപ്രതീക്ഷിതമായി ഭൂപേന്ദ്ര പട്ടേല്‍ കൊണ്ടുപോയതില്‍ തകര്‍ന്ന് നിതിന്‍ പട്ടേല്‍. കരഞ്ഞുകലങ്ങിയ കണ്ണുമായിട്ടാണ് അദ്ദേഹം മാധ്യമങ്ങളെ കാണാനെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്ന നേതാവാണ് നിതിന്‍ പട്ടേല്‍. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രിയാവാന്‍ പോകുന്നത് നിതിന്‍ പട്ടേല്‍ ആണെന്ന് വരെ കരുതിയിരുന്നു. പാട്ടീദാര്‍ വിഭാഗത്തെ കൂടെ നിര്‍ത്താനായി നിതിനെ ഉപയോഗിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ആദ്യ തവണ എംഎല്‍എ ആയ ഭൂപേന്ദ്ര പട്ടേലിനെ തന്നെ നിയമിച്ച് ഞെട്ടിക്കുകയായിരുന്നു കേന്ദ്ര നേതൃത്വം. നിതിന്‍ പട്ടേലിനാണെങ്കില്‍ സംസ്ഥാന തലത്തില്‍ നല്ല സ്വാധീനവുമുണ്ടായിരുന്നു.

1

ഇത് രണ്ടാം തവണയാണ് നിതിന്‍ പട്ടേലിന് മുന്നില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനം വഴുതി പോകുന്നത്. നേരത്തെ വിജയ് രൂപാണിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചപ്പോള്‍ സജീവമായി പരിഗണിച്ച പട്ടികയില്‍ അദ്ദേഹമുണ്ടായിരുന്നു. അന്ന് അമിത് ഷായുടെ പിന്തുണയുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനം കിട്ടിയിരുന്നില്ല. പാര്‍ട്ടി തനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തന്നിട്ടുണ്ടെന്നും, അതുകൊണ്ട് അതൃപ്തികളില്ലെന്നും നിതിന്‍ പട്ടേല്‍ വ്യക്തമാക്കി. അതേസമയം പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ ഇന്ന് രാവിലെ ഭൂപേന്ദ്ര പട്ടേല്‍ നിതിനെ വിളിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുമ്പായിരുന്നു ഇത്. തന്റെ പഴയ സുഹൃത്താണ് ഭൂപേന്ദ്രയെന്നും നിതിന്‍ പറഞ്ഞു.

മുഖ്യമന്ത്രിയായതില്‍ ഭൂപേന്ദ്രയെ ഞാന്‍ അഭിനന്ദിച്ചിരുന്നു. പ്രവര്‍ത്തനത്തിന് തന്റെ മാര്‍ഗനിര്‍ദേശങ്ങളും വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പാര്‍ട്ടിയുമായി തനിക്ക് പ്രശ്‌നങ്ങളില്ല. 18 വയസ്സ് മുതല്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ്. തനിക്ക് പദവി കിട്ടിയാലും ഇല്ലെങ്കിലും തുടര്‍ന്നും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും നിതിന്‍ പട്ടേല്‍ പറഞ്ഞു. ഭൂപേന്ദ്ര പട്ടേലിനെ കണ്ട് വരുമ്പോഴാണ് നിതിന്‍ പട്ടേലിന്റെ കണ്ണ് നിറഞ്ഞിരുന്നത്. 30 വര്‍ഷത്തിനുള്ളില്‍ തനിക്ക് ഒരുപാട് കാര്യങ്ങള്‍ ബിജെപി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് നിരാശയുടെ ആവശ്യമില്ലെന്നും നിതിന്‍ പട്ടേല്‍ വ്യക്തമാക്കി. എന്നാല്‍ അദ്ദേഹം തീര്‍ച്ചയായും അതൃപ്തിയിലാണെന്ന് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്.

'ഇത് ഞങ്ങടെ പാത്തു അല്ല'; ആറ്റിറ്റിയൂഡ് ലുക്കില്‍ ഞെട്ടിച്ച് സുരഭി ലക്ഷ്മി. കിടുക്കാച്ചി ഫോട്ടോഷൂട്ട്

അതേസമയം താന്‍ രാഷ്ട്രീയ ജീവിതത്തില്‍ നിരവധി തവണ ഉയര്‍ച്ചയും താഴ്ച്ചയും കണ്ട നേതാവാണ്. ഒരാള്‍ക്കും തന്നെ പുറത്താക്കാനാവില്ല. ജനമനസ്സിലാണ് താന്‍ ഇടംപിടിച്ചതെന്നും നിതിന്‍ പട്ടേല്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താനാവാതെ പോയത് ഞാന്‍ മാത്രമല്ല. പലര്‍ക്കും അത് നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. നിതിന്‍ പട്ടേല്‍ അസംത്യപ്തനാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപിയുടെ ഗുജറാത്തിന്റെ ചുമതലയുള്ള ഭൂപേന്ദര്‍ യാദവിനോട് അനുവാദം ചോദിച്ചാണ് താന്‍ ഇറങ്ങിപ്പോന്നതെന്നും നിതിന്‍ വ്യക്തമാക്കി. എന്നാല്‍ പല അസംതൃപ്തരും ബിജെപിയുടെ ഭരണത്തിന് പ്രതിസന്ധികളുണ്ടാക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. ഇവരെ അനുനയിപ്പിക്കാനും പാര്‍ട്ടി ബുദ്ധിമുട്ടും.

Recommended Video

cmsvideo
    Who Is Bhupendra Patel? New Gujarat Chief Minister | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+