നിതീഷിനും തേജസ്വിക്കും സീറ്റ് രണ്ടിടത്ത്; പിന്നീട് ഒന്നിച്ചിരുന്നു, ചര്‍ച്ചയായി വിമാനത്തിലെ ചിത്രങ്ങള്‍
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരുപാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. ഇന്ന് ഇന്ത്യ സഖ്യത്തിന്റെയും എന്‍ഡിഎയുടെയും യോഗം ഡല്‍ഹിയില്‍ ചേരുകയാണ്. നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ രൂപീകരിക്കേണ്ടത് സംബന്ധിച്ചാകും എന്‍ഡിഎ യോഗത്തിലെ ചര്‍ച്ച. ടിഡിപിയും ജെഡിയുവും ഉപാധികള്‍ മുന്നോട്ട് വച്ചേക്കും.
അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കണമോ അതോ പ്രതിപക്ഷത്തിരിക്കണമോ എന്ന് ഇന്ത്യ സഖ്യത്തിന്റെ നേതാക്കള്‍ ഇന്ന് തീരുമാനിക്കും. ടിഡിപിയും ജെഡിയുവും കളംമാറാന്‍ തയ്യാറായാല്‍ മാത്രമേ ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിക്കുകയുള്ളൂ. അതിനിടെയാണ് നിതീഷ് കുമാറും തേജസ്വി യാദവും ഒരു വിമാനത്തില്‍ ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിയത്. ഇതിന്റെ ഫോട്ടോകള്‍ പുതിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തി...

സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടി ഡല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് ദ്രൗപതി മുര്‍മുവിന് രാജിക്കത്ത് സമര്‍പ്പിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുംവരെ കാവല്‍ പ്രധാനമന്ത്രിയായി തുടരാന്‍ രാഷ്ട്രപതി മോദിയോട് ആവശ്യപ്പെട്ടു. ഇന്ന് പാര്‍ട്ടികളുടെ യോഗത്തില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് സുപ്രധാന ധാരണയാകും.
240 സീറ്റുകളാണ് ബിജെപിക്ക് സ്വന്തമായി ലഭിച്ചത്. 272 സീറ്റുകളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരണം സാധ്യമാകൂ. 16 സീറ്റ് നേടിയ ടിഡിപി, 12 സീറ്റ് ലഭിച്ച ജെഡിയു, അഞ്ച് സീറ്റുള്ള എല്‍ജെപി എന്നീ കക്ഷികളെ കൂടെ നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപിയുടെ ശ്രമം. കൂടാതെ മറ്റുചില കക്ഷികളുമായും ഇവര്‍ ചര്‍ച്ചകള്‍ നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെയാണ് ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറും ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഒരു വിമാനത്തില്‍ ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. നിതീഷ് എന്‍ഡിഎ യോഗത്തിനും തേജസ്വി ഇന്ത്യ സഖ്യത്തിന്റെ യോഗത്തിനുമാണ് എത്തിയത്. രണ്ടു പേരും പുറപ്പെട്ടത് വിസ്താരയുടെ യുകെ-718 വിമാനത്തിലാണ്. രണ്ടിടത്തായിരുന്നു സീറ്റ് എങ്കിലും തേജസ്വി യാദവ് അല്‍പ്പ നേരം നിതീഷ് കുമാറിനൊപ്പം ഇരുന്നു.
ഈ വേളയില്‍ ഇരു നേതാക്കളും എന്താണ് ചര്‍ച്ച നടത്തിയത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇരുവരും ഒരുമിച്ചും അകന്നും ഇരിക്കുന്ന ചിത്രങ്ങള്‍ ചേര്‍ത്ത് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തിട്ടുണ്ട്. സൗഹൃദ സംഭാഷണം മാത്രമായിരുന്നു എന്നും സുഖവിവരങ്ങള്‍ അന്വേഷിക്കുകയേ തേജസ്വി ചെയ്തിട്ടുള്ളൂവെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
സമീപ കാലം വരെ ഇന്ത്യ സഖ്യത്തിലുണ്ടായിരുന്നു നീതഷ് കുമാര്‍. സഖ്യ രൂപീകരണത്തിന് മുന്നില്‍ നിന്നതും നിതീഷാണ്. പട്നയിലെ സഖ്യത്തിന്റെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. കണ്‍വീനര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് നിതീഷ് 'ഇന്ത്യ' വിടാന്‍ കാരണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ അഞ്ച് തവണ കളംമാറിയ ചരിത്രമുള്ള നേതാവ് കൂടിയാണ് നിതീഷ്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications