പ്രധാനമന്ത്രി മോഹം: 2024 ല്‍ കളംമാറി ചവിട്ടുമോ നിതീഷ്; ലക്ഷ്യം ഫൂല്‍പൂർ, നെഹ്രുവിന്റെ തട്ടകം
ഡല്‍ഹി: ഉത്തർപ്രദേശില്‍ സമാജ്‌വാദി പാർട്ടി (എസ്‌പി) യുമായി സഖ്യമുണ്ടാക്കാനുള്ള നീക്കം സജീവമാക്കി ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. കഴിഞ്ഞ മാസം പാട്നയില്‍ നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിന് പിന്നാലെയാണ് ഉത്തർപ്രദേശിലെ സഖ്യത്തിനായുള്ള ശ്രമം നിതീഷ് കുമാർ കൂടുതല്‍ ശക്തമാക്കിയത്.
എസ്പി സഖ്യത്തിന്റെ ഭാഗമായി ബിഹാറുമായി അതിർത്തി പങ്കിടുന്ന ഫുൽപൂർ, പ്രതാപ്ഗഡ് എന്നീ രണ്ട് ലോക്‌സഭാ സീറ്റുകളിലും ജെഡിയു കണ്ണുവെക്കുന്നുണ്ട്. നിതീഷ് കുമാർ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫുൽപൂരിൽ നിന്ന് മത്സരിച്ചാൽ പ്രതിപക്ഷ സഖ്യത്തിന് അനുകൂലമായി മറ്റ് പിന്നോക്ക വിഭാഗങ്ങളായ (ഒബിസി) കുർമി, യാദവ് എന്നിവരുടെ വോട്ടുകൾ ഒരുമിച്ച് കൊണ്ടുവരാന്‍ കഴിയുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.

2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശില്‍ ജെഡിയു മത്സരിച്ചിരുന്നെങ്കിലും 0.01% വോട്ട് മാത്രമായിരുന്നു നേടാന്‍ സാധിച്ചിരുന്നത്. എന്നാൽ 2024 പ്രധാനമന്ത്രി സ്ഥാനമോഹമുണ്ടെന്ന് കരുതുന്ന നിതീഷ് കുമാർ ബിജെപിക്കെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിഹാറിന് പുറത്ത് മത്സരിക്കാനുള്ള പദ്ധതി മറ്റ് പാർട്ടികള്‍ക്ക് മുന്നില്‍ വെക്കുന്നത്.
മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവും വി പി സിംഗും മുൻകാലങ്ങളിൽ പ്രതിനിധീകരിച്ച മണ്ഡലമായതിനാൽ ഫുൽപൂരിന് വലിയ രാഷ്ട്രീയ പ്രധാന്യവുമുണ്ട്. സോഷ്യലിസ്റ്റ് സൈദ്ധാന്തികനായ രാം മനോഹർ ലോഹ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ച മണ്ഡലം കൂടിയാണിത്.
1962ൽ ഫുൽപൂരിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച രാം മനോഹർ ലോഹ്യയുടെ പ്രത്യയശാസ്ത്രം പിന്തുടരുന്ന പാർട്ടിയാണ് ജെഡിയു. ഈ സാഹചര്യങ്ങള്‍ എല്ലാം കൊണ്ടും തന്നെ ഒബിസി വിഭാഗങ്ങള്‍ക്ക് ആധിപത്യമുള്ള ഫുൽപൂർ സീറ്റ് നിതീഷ് കുമാറിന് എന്തുകൊണ്ടും അനുയോജ്യമാണെന്നാണ് ഒരു ജെഡിയു നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
മുന്‍കാലങ്ങളില്‍ മായാവതിയുടെ ബിഎസ്പിയിലേക്ക് പോയിരുന്ന യുപിയിലെ യാദവ ഇതര ഒബിസി വോട്ടുകള്‍ കഴിഞ്ഞ 10 വർഷത്തിനിടെ ബിജെപിയിലേക്ക് വലിയ തോതില്‍ പരിവർത്തനം ചെയ്യപ്പെട്ടുവെന്നും ജെഡിയു നേതാവ് ചൂണ്ടിക്കാട്ടുന്നു. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ഒബിസികളെ ഒരുമിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ കാര്യമായ വിജയം നേടിയിരുന്നില്ലെന്നും പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത ജെഡിയു നേതാവ് ചൂണ്ടിക്കാട്ടുന്നു.
ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാർ എസ്പി പിന്തുണയില്‍ ഫുൽപൂരിൽ മത്സരിച്ചാൽ, കുർമി, യാദവ വോട്ടർമാരെ ഒരുമിച്ച് കൊണ്ടുവന്ന് ബിജെപിയെ പരാജയപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ സഖ്യം രൂപീകരിക്കാൻ അദ്ദേഹത്തിന് കഴിയും. കിഴക്കൻ, മധ്യ യുപിയിലെ പല മണ്ഡലങ്ങളിലും നിർണായകമായ വോട്ട് ബാങ്കായ കുർമി വിഭാഗത്തിൽ പെട്ടയാളാണ് നിതീഷ് കുമാർ എന്നതും അനുകൂല ഘടകമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
'ജെഡിയുവും എസ്പിയും തമ്മിലുള്ള സഖ്യം ഏറെക്കുറെ ഉറപ്പാണ്. സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കുമ്പോൾ, ഫുൽപൂരിലെയും പ്രതാപ്ഗഡിലെയും രണ്ട് സീറ്റുകൾ വിട്ടുനൽകാൻ ജെഡിയു എസ്പി നേതൃത്വത്തോട് സംസാരിക്കും. അത് പ്രതിപക്ഷ സഖ്യത്തെ പിന്തുണച്ച് കുർമി വോട്ടർമാരെ ഏകീകരിക്കുന്നതിലേക്ക് നയിക്കും. യുപിയിലെ പല മണ്ഡലങ്ങളിലും കുർമികളും യാദവരും ഏതാണ്ട് തുല്യ ജനസംഖ്യയാണ്', ജെഡിയു നേതാവ് പറഞ്ഞു.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി പ്രവർത്തകരിൽ നിന്ന് നിതീഷ് കുമാറിന്റെ മേൽ സമ്മർദ്ദമുണ്ടെന്ന് ജെഡിയു ദേശീയ വക്താവ് കെ സി ത്യാഗി വ്യക്തമാക്കി. എന്നാൽ നിതീഷ് കുമാർ ഇതുവരെ ഒരു പ്രത്യേക സീറ്റിൽ നിന്ന് മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഫുൽപൂരിനെ സംബന്ധിച്ചിടത്തോളം, എസ്പിയുടേയും അഖിലേഷ് യാദവിന്റേയും നിലപാട് അറിയാതെ ഒന്നും തീരുമാനിക്കില്ല. യുപിയിൽ ബിജെപിക്കെതിരെ ശക്തമായ സഖ്യം രൂപീകരിക്കാൻ ജെഡിയുവിനും എസ്പിക്കും കഴിയുമെന്നും ത്യാഗി പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്താൻ ജെഡിയുവും എസ്പിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ തത്ത്വത്തിൽ ഒരു തീരുമാനമെടുത്തിട്ടുണ്ടെന്ന് എസ്പി വക്താവ് രാജേന്ദ്ര ചൗധരിയും പറഞ്ഞു. എന്നാൽ യുപിയിലെ സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മിർസാപൂർ, വാരണാസി, ചന്ദൗലി, പ്രയാഗ്‌രാജ്, കൗശാംബി, പ്രതാപ്ഗഡ്, ഫത്തേപൂർ, ബസ്തി, ഗോണ്ട, ബഹ്‌റൈച്ച്, ഭദോഹി, സോൻഭദ്ര തുടങ്ങിയ കിഴക്കൻ, മധ്യ യുപി ജില്ലകളിലും കുർമികൾ നിർണ്ണായക വോട്ട് ബാങ്കാണ്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications