Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ ഐക്യം വേണം, കോണ്‍ഗ്രസും വരണം.. എന്നാല്‍ ബിജെപിയെ 100 ല്‍ ഒതുക്കാം; നിതീഷ് കുമാര്‍

അതിനിടെ കോണ്‍ഗ്രസില്ലാത്ത പ്രതിപക്ഷ മുന്നണിക്കായും ഒരുവശത്ത് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇവിടേയും ഏകാഭിപ്രായം വന്നിട്ടില്ല

nitish

പാട്‌ന: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ നേരിടേണ്ടത് ഐക്യത്തോടെ ഉള്ള പ്രതിപക്ഷമാണ് എന്ന് ആവര്‍ത്തിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇതിന് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് പെട്ടെന്നൊരു തീരുമാനം ഉണ്ടാകേണ്ടതുണ്ട് എന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ശനിയാഴ്ച പട്നയില്‍ നടന്ന സി പി ഐ എം എല്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍. ഇത് സംബന്ധിച്ച് എന്റെ നിര്‍ദ്ദേശം സ്വീകരിച്ച് ഒന്നിച്ച് പോരാടുകയാണെങ്കില്‍ ബി ജെ പി 100 സീറ്റില്‍ താഴെ പോകും എന്നും എന്നാല്‍ എന്റെ നിര്‍ദ്ദേശം സ്വീകരിച്ചില്ലെങ്കില്‍, എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നും അദ്ദേഹം ചോദിച്ചു.

71 കാരനായ ഞാന്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി. എനിക്ക് ഇനി അധികാര മോഹങ്ങളില്ല, നിതീഷ് കുമാര്‍ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയിലൂടെ ലഭിച്ച ഊര്‍ജം കളഞ്ഞ് കുളിക്കരുതെന്നും നിതീഷ് കുമാര്‍ പറഞ്ഞു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പാണ് ബി ജെ പിയെ അധികാരത്തില്‍ നിന്ന് ഒഴിവാക്കാനുള്ള ഏക അവസരമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം എന്‍ ഡി എയില്‍ നിന്ന് പുറത്ത് ജെ ഡി യു പുറത്ത് വന്നതോടെ ബീഹാറില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ബി ജെ പി നീക്കങ്ങള്‍ക്ക് തിരിച്ചടിയായി എന്നും അദ്ദേഹം അവകാശപ്പെട്ടു. ദേശീയ തലത്തിലും സമാനമായ എന്തെങ്കിലും ചെയ്യണം എന്നും നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

അതേസമയം പ്രതിപക്ഷ മുന്നണി സംബന്ധിച്ച് ഇനിയും ഏകാഭിപ്രായം ഉണ്ടാകാത്തതിനാല്‍ പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ബി ജെ പി കോണ്‍ഗ്രസ് ഇതര ബദലുമായി മൂന്നാം മുന്നണിക്കായാണ് ശ്രമിക്കുന്നത്.

nitish kumar

സി പി എം, സി പി ഐ, ആം ആദ്മി, എസ് പി അടക്കമുള്ള കക്ഷികള്‍ തെലങ്കാനയിലെ ബി ആര്‍ എസ് റാലിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു പാട്നയില്‍ വെച്ച് നേരത്തെ കെ സി ആര്‍ നിതീഷ് കുമാറിനെ കാണുകയും സംയുക്ത പ്രതിപക്ഷത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പല പ്രാദേശിക പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസില്ലാത്ത പ്രതിപക്ഷ സഖ്യം സ്വീകാര്യമല്ല എന്ന നിലപാടും സ്വീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+