കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാളയത്തില്‍ പട; നിതീഷിന്റെ കാര്‍ഷിക ക്ഷേമ പദ്ധതി കേന്ദ്രത്തിനുള്ള വടി! കേന്ദ്രത്തിനെ തള്ളി നിതീഷ്...

  • By Desk
Google Oneindia Malayalam News

ദില്ലി: കുറച്ചു കാലമായി എന്‍ഡിഎയും ജനതാദള്‍ യുവും അത്ര സുഖകരമാല്ലത്ത ബന്ധത്തിലാണ്. മഹാസഖ്യം വിട്ട് എന്‍ഡിഎയിലെത്തിയ നിതീഷിന് വിചാരിച്ചത്ര നല്ല സ്വീകരണമല്ല ലഭിച്ചതെന്ന് ജനതാദള്‍ യു കരുതുന്നു. ഇപ്പോള്‍ പാളയത്തിനുള്ളിലെ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്ത് വരികയാണ്. എന്നാല്‍ ബിഹാറില്‍ തുടര്‍ച്ചയായി പരാജയം രുചിച്ചതോടെയാണ് ബന്ധം വഷളാകാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ഇന്‍ഷുറന്‍ നിതീഷ് കുമാര്‍ നിരസിച്ചിരുന്നു. ഇപ്പോഴിതാ സംസ്ഥാനത്തിന് സ്വന്തമായി ഒരു പദ്ധതി തയ്യാറാക്കിയിരിക്കുന്നു. പ്രീമിയം അടയ്ക്കാതെ തന്നെ കര്‍ഷകര്‍ക്ക്​ നഷ്​ടപരിഹാരം നല്‍കുന്ന തരത്തിലുള്ള പദ്ധതിയാണ്​ നിതീഷ്​ തയാറാക്കിയിരിക്കുന്നത്​.

സംസ്​ഥാന സര്‍ക്കാറി​​െന്‍റ 'ബിഹാര്‍ രാജ്യ ഫസല്‍ സഹായത യോജന' കേന്ദ്ര സര്‍ക്കറി​ന്റെ 'പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജ​ന​'േയക്കള്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നും നിതീഷ്​ അവകാശപ്പെടുന്നു. കേന്ദ്ര സര്‍ക്കാറി​​ന്റെ ഇന്‍ഷുറന്‍സ്​ പദ്ധതി ദേശീയ- സഹകരണ ബാങ്കുകളില്‍ നിന്നോ ധനകാര്യ സ്​ഥാപനങ്ങളില്‍ നിന്നോ വായ്​പ എടുത്തവര്‍ക്ക്​ മാത്രമേ ഉപകാരപ്പെടൂ. അതേസമയം, സംസ്​ഥാന സര്‍ക്കാറി​​െന്‍റ പുതിയ സ്​കീം എല്ലാ വിഭാഗത്തിലെയും കര്‍ഷകരെ അഭിമുഖീകരിക്കുന്നു. വായ്​പ എടുക്കാത്തവര്‍ക്കും കൃഷി നാശമുണ്ടായാല്‍ നഷ്​ടപരിഹാരം നല്‍കും. കേന്ദ്ര ഇന്‍ഷുറന്‍സില്‍ സംസ്​ഥാനവും കേന്ദ്രവും പ്രീമിയത്തി​ന്റെ 49 ശതമാനവും ബാക്കി രണ്ട്​ ശതമാനം ഗുണഭോക്​താക്കളും വഹിക്കണം. സംസ്​ഥാന സര്‍ക്കാര്‍ വഹിക്കേണ്ട പ്രീമിയം തുകയും കേന്ദ്രം നിശ്​ചയിച്ചിട്ടുണ്ട്​. 2016ല്‍ ബിഹാര്‍ 495 കോടി രൂപയാണ്​ പ്രീമിയത്തിലേക്ക്​ അടച്ചത്​. എന്നാല്‍ കൃഷി നാശത്തിന്​ കര്‍ഷകര്‍ക്ക്​ നഷ്​ടപരിഹാരമായി ലഭിച്ചത്​ 221 കോടി രൂപ മാത്രമാണ് എന്നും അദ്ദേഹം വ്യക്​തമാക്കി​.

modi-nitish-

20 ശതമാനം വരെ കൃഷി നാശം സംഭവിച്ചവര്‍ക്ക്​ ഹെക്​ടറിന്​ 7500 വീതം നഷ്​ടപരിഹാരം ലഭിക്കും. ഇങ്ങനെ നഷ്​ടപരിഹാരമായി ഏറ്റവും ഉയര്‍ന്നത്​ 15000 രൂപ വരെയാണ്​ ലഭിക്കുക. 20 ശതമാനത്തിലേറെ നഷ്​ടം സംഭവിച്ചവര്‍ക്ക്​ ഹെക്​ടറിന്​ 10,000 രൂപ വീതം ലഭിക്കും. ചെറുകിട കൃഷിക്കാരെയാണ്​ സ്​കീം പ്രധാനമായും ലക്ഷം വെക്കുന്നത്​. സംസ്​ഥാനത്ത്​ ഏറ്റവും കൂടുതലായുള്ളതും ചെറുകിട കര്‍ഷകരാണ്​.

English summary
Nitish Kumar's Agricultural welfare scheme: a strong message to NDA?.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X