'പ്രതിപക്ഷ ഐക്യത്തെ പേടി, ബിജെപി നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന്' നിതീഷ് കുമാര്‍
ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യം രാജ്യത്ത് കരുത്താര്‍ജിച്ച് വരുന്ന സാഹചര്യത്തില്‍, ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിക്കുമെന്ന് നിതീഷ് കുമാര്‍. ബീഹാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് നിതീഷിന്റെ പരാമര്‍ശം. ഞാന്‍ ചിലപ്പോള്‍ ഊഹിച്ച് പറഞ്ഞതായിരിക്കാം. പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടക്കാനുള്ള ശക്തമായ സാധ്യതയുണ്ടെന്നും നിതീഷ് പറഞ്ഞു.
കേന്ദ്രത്തില്‍ ഭരണത്തില്‍ ഇരിക്കുന്നവര്‍ക്ക് പ്രതിപക്ഷ ക്യാമ്പില്‍, ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അറിയാം. അവര്‍ അത് തടയാന്‍ ശ്രമിച്ചേക്കാം. ഇതിന്റെ ഭാഗമായി പൊതു തിരഞ്ഞെടുപ്പ് വരെ നേരത്തെ നടക്കാന്‍ സാധ്യതയുണ്ടെന്നും നിതീഷ് വ്യക്തമാക്കി.കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ സാധിക്കും.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത് മുമ്പ് നടന്നിട്ടുണ്ട്. 2004ല്‍ ബിജെപി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി അടല്‍ ബീഹാരി വാജ്‌പേയ് അതിന് അനുകൂല നിലപാടല്ല സ്വീകരിച്ചത്. കേന്ദ്രത്തിന് അറിയാം, പ്രതിപക്ഷ ഐക്യം അവരുടെ മുന്നേറ്റം ആരംഭിച്ചിട്ടുണ്ടെന്ന്. അത് ബിജെപിക്ക് കൂടുതല്‍ വലിയ നഷ്ടങ്ങളുണ്ടാക്കും. അത് മുന്നില്‍ കണ്ട ബിജെപി തിരഞ്ഞെടുപ്പ നേരത്തെ നടത്തിയേക്കാമെന്നും, ആ സാധ്യത തള്ളിക്കളയാനാവില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
അതേസമയം മഹാസഖ്യത്തില്‍ നിന്ന് ജിതന്‍ റാം മാഞ്ചിയെ പുറത്താക്കിയതിനെ നിതീഷ് ന്യായീകരിച്ചു. ബിജെപിക്ക് വേണ്ടി പ്രതിപക്ഷ പാര്‍ട്ടികളെ നിരീക്ഷിക്കുകയാണ് മാഞ്ചി ചെയ്തിരുന്നതെന്നും നിതീഷ് ആരോപിച്ചു. മാഞ്ചിയുടെ മകന്‍ സന്തോഷ് സുമനും എംഎല്‍എ സ്ഥാനം രാജിവെച്ചിരുന്നു. ഈ മന്ത്രിസ്ഥാനം രത്‌നേഷ് സദയ്ക്കാണ് നല്‍കിയിരിക്കുന്നത്.
2014ല്‍ നിതീഷ് തന്നെ മുഖ്യമന്ത്രിയാക്കിയത്, ആ വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി നേരിട്ടത് കൊണ്ടാണെന്ന് മാഞ്ചി പറഞ്ഞു. എന്നാല്‍ ഇതും നിതീഷ് തള്ളി. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് അന്ന് പ്രവര്‍ത്തിച്ചതെന്നും നിതീഷ് പറഞ്ഞു.
ഞാന്‍ രാജിവെക്കണമെന്ന് ആര്‍ക്കും ആഗ്രഹമില്ലായിരുന്നു. എന്നാല്‍ എന്റെ തീരുമാനം ഞാന്‍ എടുക്കുകയായിരുന്നു. എനിക്ക് ശേഷം ആര് വരും എന്ന കാര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ സമവായം ഉണ്ടായില്ല. തുടര്‍ന്ന് ഞാന്‍ ഇടപെട്ടാണ് മാഞ്ചിക്ക് മുഖ്യമന്ത്രി സ്ഥാനം വാങ്ങി കൊടുത്തത്. മുഖ്യമന്ത്രിയായി രണ്ട് മാസം തികയും മുമ്പേ മാഞ്ചി വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയത്.
അദ്ദേഹത്തെ മാറ്റുകയല്ലാതെ മറ്റ് മാര്‍ഗങ്ങളിലായിരുന്നു. ഇടപെട്ടത് അതുകൊണ്ടാണെന്നും നിതീഷ് പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹത്തെ ബഹുമാനത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ. ഞങ്ങള്‍ക്കൊപ്പം ചേരണമെന്ന് മാഞ്ചി 2020 പറഞ്ഞപ്പോള്‍ ബിജെപി നല്‍കാന്‍ തയ്യാറായില്ല. പകരം ജെഡിയുവാണ് നല്‍കിയതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications