റെക്കോർഡിട്ട് നിതീഷ് കുമാർ, എട്ടാം തവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ, ഉപമുഖ്യമന്ത്രിയായി തേജസ്വി
ദില്ലി: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുന്നത് ഇത് എട്ടാമാത്തെ തവണയാണ്. ബിജെപി സഖ്യത്തില്‍ നിന്ന് വേര്‍പിരിഞ്ഞതിന് പിന്നാലെ ആര്‍ജെഡിയുമായി മഹാസഖ്യം രൂപീകരിച്ചാണ് നിതീഷ് കുമാറിന്റെ പുതിയ സര്‍ക്കാര്‍ രൂപീകരണം. ആര്‍ജെഡി നേതാവ് തേജസ്വ യാദവ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി പദവി നിതീഷ് കുമാറും തേജസ്വി യാദവും പങ്കുവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Recommended Video
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിതീഷ് കുമാര്‍ വെല്ലുവിളിച്ചു. 2024ലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ നരേന്ദ്ര മോദിക്ക് സാധിക്കുമോ എന്നതാണ് നിതീഷ് കുമാറിന്റെ ചോദ്യം. ഞാന്‍ പ്രധാനമന്ത്രി പദം ആഗ്രഹിക്കുന്നില്ല. ചോദ്യം ഇതാണ്, 2014ല്‍ വിജയിച്ച ആള്‍ക്ക് 2024ലും വിജയിക്കാന്‍ സാധിക്കുമോ, നിതീഷ് കുമാര്‍ ചോദിച്ചു. പ്രതിപക്ഷ ഐക്യത്തിന് വേണ്ടി കഠിനമായി പ്രവര്‍ത്തിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ അട്ടിമറിച്ചത് പോലെ അമിത് ഷാ ബിഹാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നുളള സൂചനകള്‍ക്കിടെയാണ് നിതീഷ് കുമാര്‍ തിരക്കിട്ട് ബിജെപി ബന്ധം അവസാനിപ്പിച്ചത്. മഹാരാഷ്ട്രയില്‍ ശിവസേനയെ പിളര്‍ത്തിയാണ് ബിജെപി അധികാരം പിടിച്ചത്. അട്ടിമറിക്ക് മുന്നില്‍ നിന്ന ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് മുഖ്യമന്ത്രി സ്ഥാനവും കിട്ടി. സമാന മോഡലില്‍ ജെഡിയുവിനുളളിലെ അതൃപ്തരെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനുളള സാധ്യതയുളളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജെഡിയുവിലെ മുതിര്‍ന്ന നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ആര്‍സിപി സിംഗിനെ ഉപയോഗിച്ചാണ് അട്ടിമറി നീക്കം എന്നാണ് നിതീഷ് കുമാര്‍ സംശയിച്ചത്. ആര്‍സിപി സിംഗിന് രാജ്യസഭാ കാലാവധി നീട്ടി നല്‍കാന്‍ അതുകൊണ്ട് തന്നെ നിതീഷ് കുമാര്‍ വിസമ്മതിച്ചു. മാത്രമല്ല ജെഡിയുവില്‍ നിന്ന് തന്നെ അഴിമതി ആരോപണം ഉയര്‍ന്ന് വന്നതിന് പിന്നാലെ സിംഗ് പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുകയും ചെയ്തു. അതേസമയം ഉപരാഷ്ട്രപതി സ്ഥാനം നല്‍കാത്തതാണ് നിതീഷ് കുമാറിന്റെ നീക്കത്തിന് കാരണം എന്നാണ് ബിജെപി ആരോപിക്കുന്നത്. ജെഡിയു എന്‍ഡിഎ വിട്ടതിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബീഹാര്‍ ജനത നിതീഷ് കുമാറിനോട് ഒരിക്കലും പൊറുക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജെയ്‌സ്വാള്‍ പ്രതികരിച്ചു.












Click it and Unblock the Notifications