കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ്- കെസിആര്‍, സ്റ്റാലിന്‍- കെജ്രിവാള്‍; മാറിമറിയുന്ന ദേശീയ രാഷ്ട്രീയം, ലക്ഷ്യമിടുന്നതെന്ത്?

Google Oneindia Malayalam News

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ബി ജെ പിക്കെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനായി നിരവധി നേതാക്കളാണ് ഇപ്പോള്‍ ഓടി നടക്കുന്നത്. മുന്‍കാലങ്ങളില്‍ ദക്ഷിണേന്ത്യന്‍ രാഷ്ട്രീയം - ഉത്തരേന്ത്യന്‍ രാഷ്ട്രീയം എന്ന വേര്‍തിരിവ് ഉണ്ടായിരുന്നെങ്കില്‍ ഇന്നത് ഇല്ലാതായിരിക്കുന്നു എന്ന് തന്നെ പറയാം.

എന്താണ് ഇതിന് കാരണമാകുന്നത്? 15 മാസങ്ങള്‍ക്കിപ്പുറം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെയാണ് പ്രധാന കാരണം. അതിനോടൊപ്പം ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് ദുര്‍ബലമാകുകയും പ്രാദേശിക കക്ഷികള്‍ പിടിച്ചുനില്‍ക്കുകയും ചെയ്യുന്ന സാഹചര്യം കൂടിയുണ്ട് എന്ന് വിലയിരുത്താം. ഉത്തരേന്ത്യയിലെ ബി ജെ പി ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 130 സീറ്റുകളും ഒരു കേന്ദ്രഭരണ പ്രദേശവും ഒരു പ്രധാന ആകര്‍ഷണമാണ്.

1

അടുത്തിടെയാണ് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി പട്‌നയില്‍ കൂടിക്കാഴ്ച നടത്തിയത്. മൂന്ന് വിദ്യാഭ്യാസ പദ്ധതികള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി സ്റ്റാലിന്റെ ക്ഷണപ്രകാരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തമിഴ്‌നാട്ടിലേക്കും വന്നു. ഇത്തരത്തില്‍ ഇതര രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള ഉത്തരേന്ത്യന്‍-ദക്ഷിണേന്ത്യന്‍ സഹകരണം പൊതുവെ ദേശീയ രാഷ്ട്രീയത്തില്‍ പതിവില്ലാത്തതാണ്.

'ദിലീപിന് റോഹ്തഗിയെങ്കില്‍ അതിജീവിതക്കായി ബസന്ത്.. എല്ലാം വ്യക്തമായി കോടതിയിലെത്തി കാണും'; പ്രിയദര്‍ശന്‍ തമ്പി'ദിലീപിന് റോഹ്തഗിയെങ്കില്‍ അതിജീവിതക്കായി ബസന്ത്.. എല്ലാം വ്യക്തമായി കോടതിയിലെത്തി കാണും'; പ്രിയദര്‍ശന്‍ തമ്പി

2

ഇതോടൊപ്പം തന്നെ ബി ജെ പിയും, കോണ്‍ഗ്രസും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങല്‍ലേക്ക് ഉറ്റുനോക്കുന്നുണ്ട്. കഴിഞ്ഞ മാസമാണ് ബി ജെ പി ദക്ഷിണേന്ത്യ പിടിക്കാന്‍ തെലങ്കാനയില്‍ നിന്ന് തന്ത്രങ്ങള്‍ മെനഞ്ഞ് ആരംഭം കുറിച്ചത്. കോണ്‍ഗ്രസാകട്ടെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത് കന്യാകുമാരിയില്‍ നിന്നാണ്.

'ദിലീപ് ഓവര്‍ കോണ്‍ഫിഡന്റ് ആയിരുന്നു... ആ ഒരു പേടിയും ഉള്ളതുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്'; പ്രിയദര്‍ശന്‍ തമ്പി'ദിലീപ് ഓവര്‍ കോണ്‍ഫിഡന്റ് ആയിരുന്നു... ആ ഒരു പേടിയും ഉള്ളതുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്'; പ്രിയദര്‍ശന്‍ തമ്പി

3

ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം, തമിഴ്‌നാട്, തെലങ്കാന എന്നീ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 129 ലോക്‌സഭാ സീറ്റുകളിലും ഒരു കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ബി ജെ പിയുടേയും കോണ്‍ഗ്രസിന്റേയും കണ്ണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് വളരെ പെട്ടെന്ന് ഇവിടേക്ക് എത്തിപ്പെടുക സാധ്യമല്ല.

ഒന്നാമത് ബിജെപി തന്നെ; ലോക്‌സഭയില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എത്ര എംപിമാരുണ്ടെന്നറിയാമോ?

4

കേരളത്തില്‍ കോണ്‍ഗ്രസിന് സ്വാധീനമുണ്ട്. കര്‍ണാടകയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും സ്വാധീനമുണ്ട്. എന്നാല്‍ തെലങ്കാന, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ അതത് പ്രാദേശിക പാര്‍ട്ടികള്‍ ശക്തമാണ്. പ്രധാനമായും ഇവിടങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്ന 6-8 ശക്തമായ ജാതി ഗ്രൂപ്പുകളുണ്ട്. ലിംഗായത്ത്, വൊക്കലിഗ, ഈഴവ, ഗൗണ്ടര്‍, തേവര്‍, ഖമ്മ, റെഡ്ഡി എന്നിവയാണ് അത്.

ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍

5

നിലവില്‍ കര്‍ണാടകയൊഴികെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പി പൂജ്യമാണ് എന്ന് തന്നെ പറയാം. എന്നാല്‍ ദക്ഷിണേന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വര്‍ധിച്ചിട്ടുണ്ട്. അതിനിടയില്‍ ചന്ദ്രബാബു നായിഡു എന്‍ ഡി എയിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയും നരേന്ദ്ര മോദിയും ആന്ധ്ര പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡുവും തമ്മില്‍ നാല് കൂടിക്കാഴ്ചകള്‍ നടന്നിരുന്നു.

6

സംസ്ഥാന വിഭജനത്തിന് ശേഷം കോണ്‍ഗ്രസ് തകരുകയും മുഖ്യമന്ത്രിയും പ്രതിപക്ഷവും ബി.ജെ.പിയോട് അയിത്തം കാണിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണതയാണ്. ഇതാണ് ബി ജെ പി ലക്ഷ്യമിടുന്നതും. ദക്ഷിണേന്ത്യയില്‍ ബി ജെ പി വളരുകയാണ്. നിലവില്‍ കര്‍ണാടകയും പുതുച്ചേരിയും ഭരിക്കുന്നു. അതേസമയം ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കോണ്‍ഗ്രസിന് അടിത്തറ നഷ്ടപ്പെട്ടു.

7

'ആദ്യം തെലങ്കാന, അടുത്തത് തമിഴ്നാട്' എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം. മോദിയും അമിത് ഷായും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്ഥിരമായി സന്ദര്‍ശനം നടത്തുന്നുണ്ട്. തെലങ്കാനയിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടാണ് ടി ആര്‍ എസ് അധ്യക്ഷന്‍ കെസിആര്‍ സടകുടഞ്ഞെഴുന്നേറ്റത്.

8

ഉത്തരേന്ത്യന്‍ പാര്‍ട്ടികളുടെയും ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളുടെയും പ്രത്യയശാസ്ത്രങ്ങളും സമീപനങ്ങളും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ട്. എന്നാല്‍ ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് ഇല്ലാത്ത ബദല്‍ എന്നതിലേക്ക് പല പാര്‍ട്ടികളും എത്തി തുടങ്ങിയിട്ടുണ്ട്. അത് ഊട്ടിയുറപ്പിക്കുക എന്നത് തന്നെയാണ് ഈ പാര്‍ട്ടി നേതാക്കളുടെ നിരന്തര കൂടിക്കാഴ്ചയില്‍ നിന്ന് വ്യക്തമാകുന്നത്.

English summary
nitish meets kcr, stalin meets kejriwal, why North-South parties collaborating like never before?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X