നിസാമുദ്ദീന്‍ മര്‍ക്കസിലെ നിസ്കാരം; നിലപാട് മാറ്റി കേന്ദ്രം, നിര്‍ണായക ചോദ്യവുമായി കോടതി
ദില്ലി: നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിസ്കാരത്തിന് വിശ്വാസികളെ പ്രവേശിപ്പിക്കാമെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ മാറ്റി. ആരെയും പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നും ദില്ലിയില്‍ ദുരന്തനിവാരണ നിയമം നിലനില്ക്കുന്നു എന്നും കേന്ദ്രം ദില്ലി ഹൈക്കോടതിയെ അറിയിച്ചു. മതപരമായ എല്ലാ കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷം കൊറോണ വ്യാപനമുണ്ടാകുന്ന വേളയില്‍ അടച്ചതാണ് നിസാമുദ്ദീനിലെ മര്‍ക്കസ് പള്ളി. ലോക്ക് ഡൗണ്‍ വേളയില്‍ പള്ളിയില്‍ തബ്ഗീല് പ്രവര്‍ത്തകര്‍ ഒത്തുകൂടിയെന്നും അത് കൊറോണ വ്യാപനത്തിന് ഇടയാക്കിയെന്നും ആരോപിച്ചാണ് പള്ളി അടച്ചത്.

ഇപ്പോള്‍ പള്ളി തുറന്നുകൊടുക്കണമെന്നും റമദാനില്‍ വിശ്വാസികള്‍ക്ക് പ്രാര്‍ഥനയ്ക്ക് അനുമതി നല്‍ണമെന്നും ആവശ്യപ്പെട്ട് ദില്ലി വഖഫ് ബോര്‍ഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പോലീസ് അനുമതി നല്കുന്ന 200 പേരില്‍ 20 പേര്‍ക്ക് ഒരു നേരം പ്രാര്‍ഥനയ്ക്ക് അനുമതി നല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച കോടതിയെ അറിയിച്ചത്. എന്തുകൊണ്ടാണ് ഇവിടെ 20 പേരുടെ നിയന്ത്രണം എന്ന് കോടതി ചോദിച്ചു. കൊറോണയുടെ രണ്ടാം തരംഗത്തിനിടയിലും കുംഭമേളയ്ക്ക് ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്നത് വലിയ ചര്‍ച്ചയായിരിക്കെയാണ് കോടതിയുടെ നിര്‍ണായകമായ ചോദ്യം.
200 പേരുടെ പട്ടിക തയ്യാറാക്കല്‍ വളരെ പ്രയാകരമാണ് എന്ന് ദില്ലി വഖഫ് ബോര്‍ഡ് കോടതിയെ അറിയിച്ചു. മറ്റ് ആരാധനാലയങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത വേളയില്‍ പള്ളിയില്‍ നിശ്ചിത ആളുകള്‍ക്ക് മാത്രം പ്രവേശനം എന്ന നിബന്ധന ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. 200 പേരുടെ പട്ടിക അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും നിലപാട് അറിയിച്ചത്. ദുരന്തനിവാരണ വിഭാഗത്തിന്റെ നിയന്ത്രണങ്ങള്‍ പ്രകാരം ദില്ലിയിലെ എല്ലാ മത കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
Recommended Video
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications