ദീപാവലിക്ക് പടക്കം നിരോധിക്കില്ല; പടക്ക പ്രേമികള്‍ക്ക് ആശ്വാസവുമായി മന്ത്രി

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ദീപാവലിക്ക് ദില്ലിയില്‍ പടക്കം നിരോധിച്ചതിന്റെ പിന്നാലെ രാജ്യത്തിന്റെ പലഭാഗത്തുനിന്നും ഇത്തരമൊരു ആവശ്യം ഉയര്‍ന്നിരുന്നു. മഹാനഗരമായ മുംബൈയിലും പടക്കനിരോധനം നിലവില്‍ വന്നേക്കുമെന്ന റിപ്പോര്‍ട്ടുണ്ടായി. എന്നാല്‍ മഹാരാഷ്ട്രയിലെ പടക്കപ്രേമികള്‍ക്ക് സന്തോഷവുമായി മന്ത്രി രാംദാസ് കദം രംഗത്തെത്തിയിരിക്കുകയാണ്.

ഈ വര്‍ഷം പടക്കം നിരോധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസുമായും ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുമായും സംസാരിച്ചശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാല്‍, പടക്കത്തിനെതിരെ പ്രചരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. യുവാക്കള്‍ക്കിടയില്‍ അവബോധം വളര്‍ത്തി പടക്കത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരാനാണ് തീരുമാനം.

ഐഐടിയില്‍ നിന്നും വിദ്യാര്‍ഥികളെ 3 വര്‍ഷത്തേക്ക് പുറത്താക്കി; തുണിയഴിച്ച് റാഗിങ്

crackers

നെഹ്‌റയെ പരിഹസിച്ച മിച്ചല്‍ ജോണ്‍സണ് ഇന്ത്യന്‍ ആരാധകരുടെ ട്രോള്‍മഴ

യുവാക്കള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും അന്തരീക്ഷ മലിനീകരണത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തും. ജനങ്ങളുടെ സന്തോഷത്തെ ഇല്ലാതാക്കുകയല്ല തങ്ങളുടെ ലക്ഷ്യം. ആഘോഷങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ പല വിലക്കുളും നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

ദില്ലിയിലെ കടുത്ത അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്നാണ് സുപ്രീംകോടതി ദീപാവലി വേളയില്‍ പടക്കവില്‍പന നിരോധിച്ചത്. മുംബൈയില്‍ ഇതേരീതിയില്‍ നിരോധനം ആവശ്യമാണെന്ന് പരിസ്ഥിതിവാദികള്‍ അറിയിച്ചിരുന്നു. പടക്കം നിരോധിച്ചതിനെ തുടര്‍ന്ന് ഏതാണ്ട് ആയിരം കോടിയോളം രൂപയുടെ നഷ്ടമാണ് തമിഴ്‌നാട്ടിലെ ശിവകാശി പടക്കനിര്‍മാണ മേഖലയിലുണ്ടാവുക.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
No ban on firecrackers in Mumbai, Maharashtra this Diwali, says minister,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്